The last chapter : ചെറുപ്പമായിരുന്നു....പൂവണിഞ്ഞില്ല ....പൂമണവും പരന്നില്ല ..പരാഗണം നടന്നില്ല....കാലമെത്താതെ എല്ലാം വെറും സ്വപ്നങ്ങളായി അവസാനിച്ചു അല്ലെ.......
എനിക്കറിയാം.... ഇത്തിരി ദാഹനീരിനായി നീ കൊതിച്ചു....ആവുന്നത്ര പിടിച്ചുനിന്നു..പ്രതീക്ഷയോടെ...പഞ്ഞി തുണ്ടുകള്‍ പോലെ പറന്നു വന്ന മേഘശകലങ്ങള്‍ കൊതിപ്പിച്ചു കടന്നുപോയിട്ടുണ്ടാവണം..അകലെ ഏതോ കുന്നിന്‍ചെരുവില്‍ പെയ്തിറങ്ങിയ ഇത്തിരി മഴയുടെ കൊതിപ്പിക്കുന്ന കാഴ്ച എത്രവട്ടം പ്രതീക്ഷ നല്കി.. .ഉഗ്രതാപത്തില്‍ തൊലി പൊള്ളിപോളിഞ്ഞപ്പോഴും എത്ര പ്രതീക്ഷയോടെയായിരുന്നു നീ കാത്തിരുന്നത്...
ഇനിയും നിന്നില്‍ ജീവന്‍റെ തുടിപ്പുകള്‍ അവശേഷിക്കുന്നുണ്ടോ....എന്‍റെ ഭാണ്ഡത്തില്‍ ഞാന്‍ കരുതിപോന്ന അവശേഷിക്കുന്ന ഇത്തിരി തുടങ്ങള്‍ ദാഹജലം ഞാന്‍ നിനക്ക് നല്‍കട്ടെ ..എന്‍റെ ഒരു മനസമാധാനത്തിനായി സ്വീകരിക്കുക.......ഇനി ഞാന്‍ ഒരിക്കല്‍ വീണ്ടും വരുമ്പോള്‍ കണ്ടുമുട്ടാനാകുമോ.. ...
നല്ല തമാശ....ഇനി വരാന്‍ ആകുമോ എന്ന് എനിക്കെങ്ങനെ അറിയാം.....പക്ഷെ അങ്ങനെ പറയാന്‍ പാടില്ല എന്നാ പ്രമാണം....അര്‍ത്ഥശൂന്യമായ ഉപചാര വാക്കുകളും പ്രതീക്ഷകളും ഞങ്ങള്‍ മനുഷ്യരുടെ കൂടപ്പിറപ്പാണ്...വരട്ടെ ....വീണ്ടും കാണാം....
No comments:
Post a Comment