ഞാനീ ചീത്തപ്പേര് കേള്‍ക്കേണ്ട വല്ല ആവശ്യവും ഉണ്ടോ.....കുടുംബപ്പേര് കരിമ്പന എന്നായതില്‍ ഒരു തെറ്റും ഉള്ളതായി തോന്നിയിട്ടില്ല...പൊതുവേ കരിഞ്ഞുണങ്ങിയ നാട്ടിലാ കുടുംബമായി താമസിക്കുന്നത് ...അങ്ങനെയാ ഈ പേര് വന്നത്....നിങ്ങലെപോലുള്ള കഷണ്ടികള്‍...പൊള്ളുന്ന വെയിലത്ത് എന്‍റെ തണലില്‍ ഇത്തിരി നേരം ഇരുന്നിട്ട് പോകുമ്പോള്‍ ചേതമില്ലാത്ത ഒരുപകാരം ചെയ്ത സംതൃപ്തി.....പക്ഷെ സന്ധ്യയാകുമ്പോള്‍ നിങ്ങളും മുകളിലേക്ക് നോക്കും ...കണ്ണുകളില്‍ വലാത്ത ഒരസ്വാരസ്യം നിഴലിക്കും....പകല്‍ മുഴുവന്‍ ഇത്തിരി തണല്‍ തന്ന എന്‍റെ കൈകള്‍ക്കിടയിലൂടെ മങ്ങിയ ആകാശ വെണ്മ കാണുമ്പോള്‍ പണ്ട് നിങ്ങളുടെ ഏതോ മുത്തശ്ശി തനിക്കറിവുള്ള ഉള്ള പഴമകഥകളുടെ പൊടിപ്പും തൊങ്ങലും ചേര്‍ത്തു വരച്ചു വെച്ച ചിത്രങ്ങള്‍ നിങ്ങളുടെ അകകണ്ണുകളില്‍ ഓടിയെത്തും....അവിടെ നിങ്ങള്‍ വെളുത്ത സാരിയും അഴിച്ചിട്ട കേശഭാരവും കാണും....മണിനാദം മുഴങ്ങുന്ന അടക്കിപിടിച്ച ചിരി കേള്‍ക്കും....വരണ്ട കാറ്റില്‍ ഇല്ലാത്ത പാലപൂമണം മൂക്ക് കൊണ്ട് ടെസ്റ്റു ചെയ്യും....
ഞങ്ങള്‍ എന്താ യക്ഷികളുടെ പുനരധിവാസ കേന്ദ്രമോ?..ജീവിത നാടകത്തില്‍ ഒരു വില്ലന്‍ വേഷം ചെയ്യുന്നതില്‍ വിരോധം ഇല്ല...ഒരു തമാശയുണ്ട്പ അതിനു....പക്ഷെ ..പൊതുവേ കടുപ്പമുള്ള ഞങ്ങളുടെ ദേഹത്ത് നിങ്ങള്‍ അടിച്ചുകയറ്റിയ ആണികള്‍ ഉണ്ടായിരുന്നെങ്കില്‍ എത്ര കെട്ടിടങ്ങള്‍ക്ക് വാര്‍ക്കക്ക് തട്ടടിക്കാമായിരുന്നു...നിങ്ങള്‍ മനുഷ്യര്‍ ഏറ്റവും ബുദ്ധിയുള്ളവര്‍ എന്ന് സ്വയം അഭിമാനിക്കുന്നു....അതുപോലെതന്നെ നിങ്ങളില്‍ ചിലര്‍ മണ്ടബുധികളും ആണ്.....എന്ത് പറയാന്‍....

No comments:
Post a Comment