ചേട്ടന്‍ കുറെ നേരമായല്ലോ ഒരു കറുത്ത കിടുതാപ്പുമായി എന്നെ
നോക്കിയിരിക്കുന്നു....പെട്ടെന്ന് ഒരു ചോദ്യം വന്നപ്പോള്‍ ഞാന്‍ അല്പം പരുങ്ങി ......സത്യമാണ്
കുറെ നേരമായി ഒരു നല്ല പോസ് കിട്ടാന്‍ വേണ്ട്ടി ഞാന്‍ ഇവന്റെ അടുത്ത് അനങ്ങാതെ
കുത്തിയിരിക്കുന്നു...ഞാന്‍
വിചാരിച്ചു അവന്‍ എന്നെ കണ്ടില്ല എന്ന്....തെല്ലൊരു ചമ്മലോടെ ഞാന്‍ പറഞ്ഞു....ഇത്തിരി
ഫോട്ടോ കമ്പം ഉണ്ട് അതാ.. അല്ലാതെ നിന്നെ ഉപദ്രവിക്കുകയോന്നും ഇല്ല....
അതെനിക്ക് അറിയാം.. ചേട്ടന്‍ ഈ വീട്ടിലെ പെണ്ണിനെ കെട്ടിയ ആളാണ് അല്ലെ ?? ....അതെ നിനക്കെങ്ങനെ മനസിലായി....ഞാന്‍ എന്നും ഈ ചെടിയില്‍ വന്നിരുന്നു ഈ വീട്ടിലെ എല്ലാം കാണുന്നതല്ലേ...അവര്‍ എന്നെ ഉപദ്രവിക്കുകയില്ല....അതുകൊണ്ടാണ് ചേട്ടനെയും എനിക്ക് പെടിയില്ലാത്തത്....ഓ അപ്പൊ ഇവന് കാര്യ വിവരമുണ്ട്.....
അല്ല നിനക്ക് എന്നും ഈ ചെടിയില്‍ കയറി ഇരുന്നാ മതിയോ വേറെ പണിയൊന്നും ഇല്ലേ ? ? എനിക്ക് വേറെന്തു പണി ചേട്ടാ....വിശക്കുമ്പോള്‍ എന്തെങ്ങിലും ഒത്താല്‍ തിന്നും ഇല്ലെങ്ങില്‍ അങ്ങനങ്ങ് കഴിയും......നിങ്ങള്‍ മനുഷ്യര്‍ക്കല്ലേ എന്നും പണിയും പരിഭവവുമൊക്കെ .....ഓ ഇവന്‍ വലിയ തത്വഞാനിയാനല്ലോ ....
നീ കല്യാണം കഴിച്ചില്ലേ ഞാന്‍ ചോദിച്ചു ....അവന്‍ തല താഴ്ത്തി ....നിറം അല്പം മാറി.....കുറെ നേരം മിണ്ടാതിരുന്നു.....നിങ്ങള്‍ മനുഷ്യര്‍ക്കാന് ഈ കല്യാണം തുടങ്ങിയ ഏര്‍പ്പാട്....ഞങ്ങള്‍ക്ക് അതില്ല....തരത്തിന് ആരെയെഗിലും കിട്ടിയാല്‍...ഞങ്ങള്‍ അങ്ങ് പ്രണയിക്കും....അതില്‍ കുഞ്ഞുങ്ങള്‍ ഉണ്ടാവും....എന്നാലും ഒരു പെണ്ണുമായി കുറച്ചു കാലം ജീവിക്കണം എന്ന് ആഗ്രഹം ഉണ്ട്.....പക്ഷെ........അവന്‍ അര്‍ദ്ധ വിരാമത്തില്‍ നിര്‍ത്തി....
എന്‍റെ ചങ്ങാതി പിന്നെന്താണ് പ്രശ്നം...അതോ നിങ്ങള്‍ക്കും ഉണ്ടോ ഈ ജാതി മത സ്ത്രീ ധന പ്രശനം.....അവന്‍ ചിരിച്ചു...
.ചേട്ടാ ഞാന്‍ ജീവിക്കുന്നത്....ഇടുക്കിയില്‍... വാഴതോപ്പില്‍ ഈ പേപ്പാറ എന്ന ഈ സ്ഥലത്താണ്.....പണ്ടൊക്കെ ഇവിടെ ഞങ്ങളുടെ കൂട്ടക്കാര്‍ ഒത്തിരി ഉണ്ടായിരുന്നു....ഞാന്‍ പ്രായ പൂര്‍ത്തി ആയതിനു ശേഷം ....എന്നെ കൊണ്ടു നടക്കാവുന്ന സ്ഥലത്തൊക്കെ നടന്നു നോക്കി....സൗന്തര്യം ഒന്നും വേണ്ട....പെണ്ണായി പിറന്ന ഒരെണ്ണം എങ്കിലും വേണ്ടേ?...പെണ്ണും ഇല്ല ആണും ഇല്ല...പിന്നെ എന്ത് ചെയ്യാന്‍.... ..... ഇപ്പൊ ഞാന്‍ മടുത്തു...ഇപ്പൊ എങ്ങും തേടി പോകാറില്ല....ഇങ്ങനെ നിങ്ങളുടെ വീട്ടിലേക്കു നോക്കിയിരിക്കും......ഇന്നലെ ചേട്ടനും ചേച്ചിയും പിള്ളേരും അളിയന്മാരും അമ്മേം ഒക്കെ കൂടി അവധിക്കാലം ആഘോഷിക്കുന്നത് കണ്ടപ്പോള്‍....തെല്ലു അസൂയ തോന്നി.....കൂട്ടത്തില്‍ കൂടാന്‍ ആഗ്രഹം ഉണ്ടായിരുന്നു.. പക്ഷെ ഞാന്‍ ഒരു ഓന്തായി പോയില്ലേ ? ?
നടക്കില്ല എന്നറിയാമായിരുന്നിട്ടും ഞാന്‍ ഔപചാരികതക്ക് വേണ്ടി പറഞ്ഞു....ഓ അതൊന്നും സാരമില്ലായിരുന്നു... നിനക്കും കൂടി കയറി വരാമായിരുന്നു...... അവന്‍ വീണ്ടും അര്‍ഥം വച്ച് ചിരിച്ചു....ഉവ്വ... ഉവ്വ....പക്ഷെ സങ്കടം അതല്ല......നിങ്ങള്‍ രാവിലെ വായിക്കുന്ന പത്രത്തില്‍ ഞങ്ങളെ പറ്റി എത്ര മോശമായിട്ടാണ് ചിത്രീകരിക്കുന്നത്....ഇടയ്ക്കു ടി വി യില്‍ വരുന്ന പല പ്രയോഗങ്ങളും ഇവിടിരുന്നു എനിക്ക് കേള്‍ക്കാം...വളരെ സങ്കടം ഉണ്ട്.....നിങ്ങളുടെ ഒരു പ്രയോഗം തന്നെയില്ലേ... “ഒന്തിനെപോലെ നിറം മാറുന്ന” സത്യത്തില്‍ ....ജീവന്‍ രക്ഷിക്കാന്‍ പ്രകൃതി തന്ന ഒരു ചില്ലറ സൂത്രം മാത്രമാനു അതു ഞങ്ങള്‍ക്ക് ...അല്ലാതെ നിങ്ങളെപ്പോലെ കാര്യ സാധ്യത്തിനു വേണ്ടി സ്വഭാവം മാറ്റുന്ന രീതിക്ക് ഞങ്ങളെ ഉപമിച്ചത് തീരെ ശെരിയായില്ല......
ഉത്തരം മുട്ടി ഞാന്‍ ഇരുന്നു.......എന്‍റെ വിഷമം കണ്ടിട്ടാണെന്ന് തോന്നുന്നു.... അവന്‍ പറഞ്ഞു... ഏതായാലും ഈ കിടുതാപ്പുമായി കുറെ നേരമായില്ലേ കുത്തിയിരിക്കുന്നു....എടുത്തോ ഒന്നോ രണ്ടോ ഫോട്ടോ........എനിക്ക് കാണാന്‍ പറ്റില്ല....എന്നാലും ആരെങ്കിലും കാണട്ടെ.... പിന്നെ ഒരു അപേക്ഷയുണ്ട്....ചേട്ടന്‍ പിള്ളേരെ രണ്ടു മൂന്നു ദിവസം ഇവിടെ വിട്ടിട്ടു പോകുകയാണെന്ന് പറഞ്ഞു കേട്ടു ... അവര്‍ പിള്ളേരല്ലേ.... തമാശക്ക് വേണ്ടി ആണെങ്കിലും എന്നെ ഉപദ്രവിക്കരുത് എന്ന് ഒന്ന് പറഞ്ഞേക്കണം.....ഓ തീര്‍ച്ചയായും പറയാം....എന്തായാലും നിന്നെ ഞാന്‍ മറക്കില്ല... നന്ദി.....അവന്‍ ചിരിച്ചു...മെല്ലെ മഞ്ഞ നിറമായി....പതുക്കെ ഇലകള്‍ക്ക് അടിയിലേക്ക് ഊര്‍ന്നിറങ്ങി.....അകലെ നീല വിഹായസിലേക്ക് ഉയര്‍ന്നു നില്‍ക്കുന്ന നരച്ച കുന്നുകളിലീക്ക് നോക്കി ഞാന്‍ എത്ര നേരമോ ഇരുന്നു..... എപ്പോഴോ കാമറ ഒറ്റൊമാടിക് ഷട്ട്ദാവുന്‍ ആയിരുന്നു.....

No comments:
Post a Comment