RV Hits

Friday, July 25, 2014

Art of river ......



പ്രപഞ്ച ശില്പി....അങ്ങനെ ഒരു ചങ്ങാതി ഉണ്ടോ....എനിക്ക് നല്ല നിശ്ചയം ഇല്ല....എന്തായാലും  ഉണ്ടെങ്കില്‍ മൂപ്പരുടെ കരവിരുത് അപാരംതന്നെ...എന്തിലും അങ്ങേരു ശില്‍പം തീര്‍ക്കും....അതിപ്പോ ഇന്നത്‌ എന്നൊന്നും ഇല്ല....പക്ഷെ പലപ്പോഴും കലയുമായി പുലബന്ധം പോലുമില്ലാത്ത ഒരുവന്‍ ആര്‍ട്ട് ഗാലറി സന്ദര്‍ശിക്കാന്‍ പോയ അവസ്ഥയാണ് നമ്മില്‍ പലര്‍ക്കും...ഒന്നും മനസിലാകില്ല...ഒപ്പം അവിടം സന്ദര്‍ശിക്കുന്ന .ബുദ്ധിജീവി എന്ന് ലക്ഷണംകൊണ്ട് തോന്നുന്ന ഒരുവന്‍ സൃസ്ടികളെ നോക്കി "വാവ്" ഹോവ് " എന്നൊക്കെ ഉന്മാദം കൊല്ലുമ്പോള്‍ സൃഷ്ടി മഹത്തരമാകുന്നു....നാമും കയ്യടിക്കുന്നു...ഫ്ലാഷുകള്‍ മിന്നുന്നു....കുറേനേരം സൂഷ്മതോയോടെ നോക്കി നില്‍ക്കുമ്പോള്‍ എന്തൊക്കെയോ നമുക്കും തോന്നുന്നു.....ഈ ചിത്രങ്ങള്‍ എടുത്തപ്പോള്‍ എനിക്കും എന്തൊക്കെയോ തോന്നി....എന്താണെന്ന് ചോദിക്കരുത്...എനിക്കും അറിയാന്‍മേല ....അതോ ഇതിലൊക്കെ ശില്പ ഭംഗി കാണാന്‍ തുടങ്ങിയ എനിക്ക് വല്ല കുഴപ്പവും ഉണ്ടോ....എന്‍റെ മുഖത്തേക്കൊന്നു സൂക്ഷിച്ചു നോക്കിക്കേ എന്തെങ്കിലും മാറ്റം ഉണ്ടോ...അല്ല ഇനി കുഴപ്പം ഉണ്ടെങ്കിലും കുഴപ്പം ഇല്ല...ആ കുഴപ്പത്തിന് ഒരു സുഖം ഉണ്ട്.......

No comments: