RV Hits

Friday, July 25, 2014




















മുറ്റത്തെ മുല്ലക്ക് മണമില്ല....അങ്ങനെയല്ലേ? ....തൊടുപുഴ ...പന്നിമറ്റം ...പൂമാല....അവിടെ അതി മനോഹരമായ ഒരു വെള്ളച്ചാട്ടം......മെയിന്‍ റോഡിനു തൊട്ടടുത്തു തന്നെ പ്രകൃതി ഒരുക്കിയിരിക്കുന്നു.....യാത്ര തുടങ്ങാം.....വെള്ളച്ചാട്ടത്തിനു സമാന്തരമായി പഞ്ചായത്ത് ഒരുക്കിയിരിക്കുന്ന നടപ്പാതയും കൈവരികളും.....വളരെ മുകളില്‍ നിന്ന് തന്നെ ഈ ദൃശ്യം കണ്ടാസ്വദിക്കാന്‍ പ്രായഭേദം അന്യേ എല്ലാവര്ക്കും സാധിക്കും...പാറക്കല്ലുകളില്‍ വഴുക്കാതെ താഴെ ഇറങ്ങിയാല്‍ നല്ല ഒന്നാംതരം ഒരു കുളി പാസാക്കം ..
ഇനി അല്പ്പം സാഹതികത.....
അന്നാട്ടുകാരനായ ജൊസഫ് ചേട്ടന്‍റെ നേതൃത്വത്തില്‍ മലമുകളില്‍ കയറാന്‍ ഞാനും ബോബനും തീരുമാനിച്ചു....രണ്ടു യുവ സ്നേഹിതന്മാരെയും കൂട്ടിനു കിട്ടി....വഴുക്കുന്ന പാറ ചെരുവിലൂടെ മുകളിലേക്ക്..സാഹസികം ആണ് സൂക്ക്ഷിച്ചു വേണം.......മുകളില്‍ എത്തിയപ്പോള്‍ മഹാ വിസ്മയം.....ഏതാണ്ട് ഇരുന്നൂറു മീറ്ററോളം പുഴ വലിയ കല്ലുകള്‍ക്കും മണ്ണിനും അടിയിലീടെ ആണ് കുത്തി പാഞ്ഞു ഒഴുകുന്നത്‌....ഒരു പെന്‍ സ്ട്രോക്ക് പൈപ്പ് പോലെ....ഇടയ്ക്കു ചില തുറന്ന ഭാഗങ്ങള്‍ ഉണ്ട്....ഒഴുക്കിലേക്ക്‌ വഴുതി വീഴാതെ കണ്ടു ആസ്വദിക്കണം എന്ന് മാത്രം.....ഗുഹാ മുഖം പോലെ നില്‍ക്കുന്ന വലിയപാറക്കടിയില്‍ മഴ നനയാതെ ഇരിക്കാം....ഗുഹക്കുള്ളില്‍ പീഠം പോലെ ഒരുക്കിയിരിക്കുന്ന വലിയ വെളുത്ത വെള്ളാരം പാറ കൌതുകം ഉണര്‍ത്തി......ഒരു കാര്യം ശ്രദ്ധ വേണം... കാട്ടരുവി ആണ്....മലനിരകള്‍ക്കു അപ്പുറം കനത്ത മഴ പെയ്താല്‍ നാം അറിയില്ല...മഴക്കാലത്ത് .മലവെള്ള പാച്ചില്‍ പ്രതീക്ഷിക്കണം ശ്രദ്ധ വേണം......അതുകൊണ്ട് മുകളിലീക്ക് കയറാന്‍ ഉദ്ദേശം ഉണ്ടെങ്കില്‍ മദ്യപിക്കതിരിക്കുകയാണ് നല്ലത്....തനിക്കു താന്‍ തന്നെ തുണ........പിന്നെ മലവെള്ളം വന്നാല്‍ എങ്ങനെ വരും എന്നറിയണ്ടേ...ഈ ബ്ലോഗില്‍ തന്നെ അതിന്‍റെ ദൃശ്യം ഉണ്ട് ......

No comments: