Thattekkadu: Periyar Baisin : Monsoon walk: പെരിയാര്‍ ഒരു സുന്ദരിയാണ്...ഉത്ഭവം മുതല്‍ അങ്ങ് മഹാസാഗരത്തില്‍ ലയിച്ചു ചേരുന്നതുവരെ അവള്‍ക്കു എത്ര എത്ര ഭാവങ്ങള്‍...
പ്രണയഭാവം അവളെ ഏറ്റവും സുന്ദരിയാക്കുന്നത് തട്ടേക്കാടാണ്.........വര്‍ഷകാലത്തു ഭൂതത്താന്‍കെട്ട് ഡാം തുറന്നു വിടുമ്പോള്‍ എല്ലാ വീര്‍പ്പുമുട്ടുകളും ഒഴിഞ്ഞു അവള്‍ ലാസ്യവതിയാകും...തീരങ്ങള്‍ ഇളംപച്ച ദാവണി ഉടുത്ത തോഴിമാരാകും.....അതിനു അതിര്‍ത്തിയിട്ടു നിബിഡ വനം....എത്ര എത്ര ഇനം കിളികള്‍....ഒന്ന് കാതോര്‍ത്താല്‍ മനസുകുളിര്‍ക്കുന്ന പ്രകൃതിയുടെ സംഗീത വിരുന്നു തന്നെ....ഇടയ്ക്കു പുല്മേടില്‍ തുള്ളികളിക്കുന്ന മാനുകള്‍...
ഉള്‍ക്കാടുകള്‍ കാണാനും കിളി കൊഞ്ചല്‍ കേള്‍ക്കാനും ഉള്ള
ആഗ്രഹം ഞാന്‍ മറ്റൊരു ദിവസത്തേക്ക് മാറ്റി വെച്ചു...ഇന്നു ഈ തീരം വഴി ഒന്ന്
നടക്കുകതന്നെ...അങ്ങ് താഴെ പെരിയാറും ഇടമലയാറും സന്ധിക്കുന്ന “കൂട്ടിക്കല്‍” വരെ...
ഡാം നിറഞ്ഞുകിടക്കുംപോള്‍ തടാകരൂപം ആയിരുന്ന
കൈവഴികള്‍ പച്ചവിരിച്ച മനോഹര പുല്‍മൈതാനം ആയികിടക്കുന്നു .എന്തിനാ കൂടുതല്‍ കഥപറയുന്നത് ...ഈ ചിത്രങ്ങള്‍
എല്ലാം പറയും......
(വര്‍ഷകാലത്ത് ഡാം തുറന്നു വിടുമ്പോള്‍ ആണ് ഇ മനോഹാരിത
ആസ്വദിക്കാന്‍ ഒക്കുക ..ഡാം അടക്കുമ്പോള്‍ ഇതെല്ലാം തടാക രൂപം ആകും...
പെരിയാറും ..ഇടമലയാറും പിന്നെ ഒരു വശത്ത് ജനവാസ മേഘലയും അതിരിടുന്നതിനാല്‍ ഈ
വനത്തില്‍ ആനയെ ഭയക്കണ്ട. എങ്കിലും വനമാണ് അതിനു അതിന്‍റെതായ ബഹുമാനം നല്‍കണം...കണ്ണും
കാതും തുറന്നിരിക്കണം .കുടുംബവും കുഞ്ഞുങ്ങളും ആയി ധൈര്യമായി സന്ദര്‍ശിക്കാം...
. അല്പം ചെളിയിലും വെള്ളത്തിലും
സഞ്ചരിക്കാന്‍ ഉതകുന്ന വസ്ത്രങ്ങളും പാദരെക്ഷകളും കരുതുക....പിന്നെ കാട്ടിലെ
ആഥിതേയരെ കാണണം എന്നുണ്ടെങ്കില്‍ ഏറ്റവും പ്രധാനം നിശബ്ദമായി മെല്ലെ കണ്ടു നടക്കുക
എന്നതാണ്...)
.ഒരപേക്ഷമാത്രം..... ദയവായി ശ്രദ്ധിക്കണേ......കരുതിപോകുന്ന
ഭക്ഷണ പാനീയങ്ങള്‍ ആസ്വദിച്ചശേഷം
അവശിഷ്ടങ്ങളും മാലിന്യങ്ങളും അവിടെ ഉപേക്ഷിക്കാതെ തിരികെ കൊണ്ടുവരാന്‍ ഉള്ള
ധാര്‍മികത പുലര്‍ത്തണം.........
പക്ഷികളെയും ഭാഗ്യവശാല്‍ കണ്ടുമുട്ടുന്ന മൃഗങ്ങളെയും
ദയവായി ഭയപ്പെടുത്തരുത്....പറുദീസാ ഭൂമിയില്‍ തന്നെയാണ്...അതിനെ
കളങ്കപ്പെടുത്തരുതേ .....പ്ലീസ്......
No comments:
Post a Comment