ആരും അറിയാനില്ല...ആരും ചോദിക്കാനും....എല്ലാം ഉടയോര്‍
തീരുമാനിക്കന്നു......സര്‍ക്കാരാണ് ചെയ്യുന്നത് ... മറുചോദ്യം
ഇല്ല......യന്ത്രങ്ങളുടെ മുരള്‍ച്ച....ഇരുമ്പ് കൈപ്പത്തികള്‍ മാന്തികീറിയ മേനി....ചക്രങ്ങള്‍
ഉരുളാന്‍ പാകപ്പെടുത്തുന്നു....വികസനമാണ് ......മറുവാക്ക് പറയരുത്....അതു
ദേശപുരോഗതിക്ക് എതിരാവും....വെറും വികസനം അല്ല .പ്രോജക്റ്റ് ആണ്..സഞ്ചാരം
പ്രോത്സാഹിപ്പിക്കാന്‍ ഉദ്ദേശിച്ചുള്ളതാണ്...
..എല്ലാറ്റിനും കാരണം അവനാണ്..ആ ഇല്ലിക്ക കല്ല്....അവനെ തേടി വന്നവരാണ് ഈ
സൌന്തര്യം മാലോകരെ അറിയിച്ചത്...
കുറച്ചു കിഴക്ക് മാറി വാഗമണ്‍ കുന്നുകള്‍... അവര്‍ സഹോദരിമാരാണ് ....സ്വന്തം
സൌന്ദര്യവും ഊഷ്മളതയും മനുഷ്യനായി ആസ്വദിക്കാന്‍ നല്‍കി ഒടുവില്‍ ഇന്നു അങ്ങഭംഗം
വന്ന വാസവദത്തയെ പോലെ ഉപഗുപ്തസമാഗമവും പ്രതീക്ഷിച്ചു ഊര്‍ധ്വന്‍ വലിക്കുന്നു...ഇനി
അവളില്‍ ഒന്നും അവശേഷിക്കുന്നില്ല....
വെറുപ്പോളം ആസ്വദിച്ചു വിരക്തി വന്നപ്പോള്‍ ...ഇളം മേനി തേടി മനുഷ്യര്‍
ഇവിടെയും എത്തി....ശരിയാണ് അവരെക്കാള്‍ കുളിര്‍മയുണ്ടു ഈ മേനിക്കു...
നാളെ ഈ
പുതിയപാതവക്കില്‍ രമ്യഹര്‍മ്യങ്ങള്‍ ഒരുങ്ങും. പൂമുഖത്ത് സുന്ദരന്മാരും
സുന്ദരിമാരും നിന്ന് സ്വാഗതമരുളും.. നൈര്‍മല്യം ഉള്ള ഈ കോടമഞ്ഞില്‍ ചൈനീസ്
പാചകത്തിന്റെ കുത്തല്‍ കലരും... മനോഹര ആകാശ ദൃശ്യങ്ങളെ വൈദ്യുത കമ്പികള്‍ വലകെട്ടി
മുറിക്കും. ...ആഡംബര വാഹനങ്ങള്‍ കുന്നുകയറി വരും...സ്പടിക കുപ്പികള്‍ കല്ലുകളില്‍
വീണു ചിതറും....താഴ്വാരങ്ങള്‍ കുപ്പതോട്ടികള്‍ ആകും....ഉചിഷ്ടങ്ങള്‍ ആസ്വദിക്കാന്‍
താഴെ എലികളും നരികളും കാത്തുനില്‍ക്കും ...
No comments:
Post a Comment