ഞാനെന്തിനാ ഇവിടെ വണ്ടി നിര്‍ത്തിയത്.....എന്ത് കണ്ടിട്ടാ.....ശരിയാ...ഏതോ നിറങ്ങളുടെ സങ്കലനം എന്നെ ആകര്‍ഷിച്ചിരിക്കുന്നു...ഇത്ര നേരം ഓടിവന്ന പച്ചപ്പിനിടയില്‍ ഒരു ചുവപ്പ്......അതാണ് കാര്യം.....കുളിര്‍മ്മയേകുന്ന പുല്‍മേടുകള്‍ കണ്ടു എന്‍റെ കണ്ണുകള്‍ വിരസമായിരുന്നോ....അതോ പ്രത്യക്ഷത്തില്‍ അവനവനെ ബാധിക്കാത്ത മറ്റൊന്നിന്‍റെ വേദന കാണുമ്പോഴുള്ള മനുഷ്യനു മാത്രം കൈമുതലായ സ്വാഭാവികമായ കൌതുകമോ?...അതു തന്നെ ആയിരിക്കണം....അറിയില്ല....
ഒരു പടം എടുക്കണം എന്ന് തോന്നി....ചിത്രം എടുത്തു... പോന്നു....വീണ്ടും കണ്ണുകളില്‍ പച്ചപ്പിന്‍റെ ആലസ്യം...യാത്ര കഴിഞു എപ്പോഴോ മടങ്ങിയെത്തി ....
എല്ലാവരും കിടന്നു എന്ന് തോന്നുന്നു ...എനിക്കും ഉറക്കം വരുന്നുണ്ട്....എന്നാലും....ഇത്തിരി നേരം ഇരിക്കാം
എടുത്ത ചിത്രം വലിയ സ്ക്രീനില്‍ വീണ്ടും കണ്ടപ്പോള്‍..... മുറിവിന്‍റെ ആഴത്തിനും തകര്‍ക്കപ്പെട്ട അസ്ഥികള്‍ക്കും കൂടുതല്‍ വ്യക്തത കൈവന്നു...മനസ്സില്‍ ഒരു വിങ്ങല്‍...ഒരു ഇളം മേനി മാന്തി കീറിയപോലെ ഒരു വിഷ്വല്‍....ഇത് നഖക്ഷതം അല്ല.....ക്ഷതം ആണ്...നാളെ ഉണങ്ങാത്ത വൃണങ്ങളും വടുക്കളും നല്‍കുന്ന വൈരൂപ്യം നല്‍കുന്ന ക്ഷതം.....
.നഖക്ഷതങ്ങള്‍ എന്നത് മലയാള പ്രണയ സാഹിത്യങ്ങളിലെ തീഷ്ണ വികാരത്തിന്റെ ഒരു പരിണിതഫല ദ്യോതക പദമാണ്....പക്ഷെ അതിനു സുഖകരമായ ഒരു പരിവേഷം ഉണ്ട്.......പക്ഷെ ഇവിടെയോ ? ? .
ഈ മുറിവിനുമേല്‍ പച്ചപ്പ് മൂടി ഉന്തി നില്‍ക്കുന്ന അസ്ഥിയും ചുവന്നു വികൃതമായ മാംസവും എന്ന് മറയും..എത്ര കാലം എടുക്കും......വീണ്ടും ഒന്ന് പോയി നോക്കണം.....നോക്കികൊണ്ടെയിരിക്കണം ...ഒരു ചെറു മുറിവില്‍ എന്നെ മൂടി മുകളില്‍ പച്ചപ്പിനായി ഞാന്‍ കാത്തു കിടക്കും വരെ.......

No comments:
Post a Comment