ബോട്ടണി ഞാന്‍ പഠിച്ചിട്ടില്ല....അതുമൂലം എങ്ങനെ ഈ കാടുകള്‍ ചുവന്നു എന്ന ശാസ്ത്ര ചിന്തയും ഉണ്ടായില്ല...
.അധികം ചരിത്രവും അറിയില്ല....അല്ലെങ്കില്‍ പഴശിയുടെ ഒളിപ്പോരും പറങ്കി പടയുടെ കുതിര കുളംബടിയും ടിപ്പുവിന്‍റെ പടയോട്ടവും ....അതില്‍ മണ്ണില്‍ വീണ ചോര ചുവപ്പും ...പില്‍ക്കാലത്തു ഭരണ വര്ഗ്ഗത്തിനെതിരെ വിപ്ലവ വീര്യത്തിന്‍റെ ചുടു ചുവപ്പും ഈ മണ്ണിനു രക്തഗുണം നല്‍കി ഈ ചുവപ്പിനു കാരണമായി എന്ന്ഞാന്‍ വിചാരിച്ചേനെ.........
ഒന്നും വിചാരിച്ചില്ല....പുലര്‍കാലത്തെ നേര്‍ത്ത കുളിരില്‍ പച്ചയും ചുവപ്പും വര്‍ണ്ണങ്ങള്‍ നല്‍കിയ ഭംഗി മാത്രം ആസ്വദിച്ചു കുറെ നേരം ആ വഴിവക്കില്‍ ഞാന്‍ നിന്നു.....
No comments:
Post a Comment