ഡോമസ്ടിക് ലൈഫ് ഫോട്ടോഗ്രഫി....അങ്ങനെ
ഒരു വിഭാഗം ഫോട്ടോഗ്രഫി മേഘലയില്‍ ഉണ്ടോ ?..അറിയില്ല ....ഇതെന്തായാലും ഇത് സംഗതി
അതാണ്...എളുപ്പം ഉണ്ടല്ലോ....ആന പിടിക്കും എന്ന് പേടിക്കുകയും
വേണ്ട...പ്രത്യേകിച്ച് ചിലവും ഇല്ല...
വീടിനു ചുറ്റും കിളിയോച്ച...മുറ്റത്തു
മാവിന്‍ചുവട്ടില്‍ ഒരു ലവ് ബേര്‍ഡ്സ് കൂടുണ്ട്....കിളികളെ കൂട്ടില്‍ ഇടുന്നതില്‍
എനിക്കും യോജിപ്പില്ല....പക്ഷെ ഇവക്കു അങ്ങനെയേ ജീവിക്കാന്‍ സാധിക്കു...തനിയെ ഇര
തേടാനോ കൂടുകൂട്ടാനോ ..സ്വയം രക്ഷിക്കാനോ അവക്കറിയില്ല....എന്തായാലും ഇവയുടെ കലപിലാ
ഒച്ച ഒരു കാട്ടില്‍ ഇരിക്കുന്ന പ്രതീതി തരും...വീട്ടുകാര്‍ക്ക് അത്യാവശ്യം പക്ഷി
പ്രേമം ഉണ്ട് എന്ന് മനസിലാക്കി വേറെ കുറെ പേര്‍ വന്നു കൂടിയിട്ടുണ്ട്...
പകല്‍ ഈ കിളിക്കൂടിനു താഴെ കുരുവികളുടെ
ഒരു കൂട്ടം തന്നെയുണ്ട്...തീറ്റ ഇട്ടുകൊടുക്കുന്ന തിന ധാരാളം താഴെ വീണു
കിടപ്പുണ്ടാവും...ഈയിടെയായി താഴെ വരുന്ന കൂട്ടുകാര്‍ക്ക് കൂട്ടിലെ ചങ്ങാതിമാര്‍
തീറ്റ കൊത്തി തൂവി താഴേക്ക് ഇട്ടു കൊടുക്കുനുണ്ടോ എന്നൊരു സംശയവും ഉണ്ട്....തിനക്ക്
നല്ല ചിലവ്....ഈയിടെ വിലയും വല്ലാതെ കൂടിയിട്ടുണ്ട്..
തീറ്റക്ക് കഷ്ട്ടപ്പെടെണ്ട ....എങ്കില്‍
പിന്നെ താമസവും ഇവിടെതന്നെയാക്കി...മാവില്‍ നിറയെ കുരുവി കൂടുകളാണ്...താമസം
മുകളില്‍... തീറ്റ തൊട്ടു താഴെ...സംഗതി സുഖം....
പണ്ടൊക്കെ തേങ്ങ എണ്ണം കണക്കായിരുന്നു
വില.. ഇപ്പോള്‍ തൂക്കിയാണ് കടകളില്‍ കിട്ടുന്നത് ....ഇടയ്ക്കു പൊതിക്കാത്ത തേങ്ങ
വാങ്ങാറുണ്ട്....അതുകൊണ്ട് അത്യാവശ്യം ചകിരി പിന്നാമ്പുറത്തുന്ടാവും....കൂട്
വെക്കാന്‍ ചകിരിനാരിനു പഞ്ഞമില്ല....കൂട്
അലങ്കരിക്കാന്‍ ലവ് ബേര്‍ഡിന്റെ പൊഴിഞ്ഞു വീഴുന്ന പല വര്‍ണ്ണത്തിലുള്ള മനോഹര തൂവലുകളും......ഇതില്പരം എനാ വേണം....ഒരു
ഫാമിലി പുതിയ കൂട് ഉണ്ടാക്കി അവസാന മിനുക്ക് പണികളില്‍ ആണ്.....
ലവ്ബേര്‍ഡ് കൂടിനു താഴെ ചുവന്ന
ഉറുമ്പിന്‍ കൂടാണ് ....പക്ഷെ ഒന്ന് പോലും മുകളില്‍ കയറില്ല.....അതുപോലെ മാവില്‍
നിറയെ നീറിന്റെ കൂടുകളും....പക്ഷെ ഒരു കിളിക്കൂട്ടിലും ആക്രമണം
നടത്താറില്ല....ഇതാണ് പ്രകൃതിയുടെ ഒരു നിയമ സംഹിത...മനുഷ്യന്‍ കണ്ടു പഠിക്കണം....
പുറകുവശത്തു മുറ്റത്തായി ഒരു കുളിമുറി
ഉണ്ട്....അതിന്‍റെ ഷവര്‍ പൈപ്പ് മറ്റൊരു കൂട്ടര്‍ കയ്യേറി മണ്ണ് കൊണ്ട് കൂട്
വെച്ചിരുക്കുന്നു..... കുറെ കൊല്ലങ്ങള്‍ ആയി....നാരായണ കിളികള്‍...പ്രകൃതി
അവയ്ക്ക് കൊടുത്തിരിക്കുന്ന എന്ജിനീയറിംഗ് വൈഭവം കണ്ടാല്‍ ആധുനിക സിവില്‍
എങ്ങിനീയരിംഗ് തോറ്റു പോകും....ഇപ്പോള്‍ ബക്കറ്റില്‍ വെള്ളം പിടിച്ചു കുളിക്കാനെ
നിവൃത്തിയുള്ളൂ.....
ഇനി രണ്ടു വര്‍ഗ്ഗ ശത്രുക്കള്‍
കൂടിയുണ്ട് ഇവിടെ ... മുഴുത്തൊരു ചേര പാമ്പും മൂന്നു നാല് കീരികളും.. മുറ്റത്തെ
സ്ഥിരം സന്ദര്‍ശകര്‍ ......ചേര ഇടയ്ക്കിടയ്ക്ക് അല്പം പേടിപ്പിക്കും...ഇടയ്ക്കു
ലവ് ബേര്‍ഡ് കൂട്ടിനു ചുറ്റും കറങ്ങും....കൂടില്‍ ചുറ്റി കയറും മണത്തു നോക്കും......ഓടിച്ചു
വിടാറില്ല....കുറെ ചുറ്റി നടന്നു അകത്തു കേറാന്‍ കഴിയാതെ മടുത്തു തിരിച്ചു
പോകുന്നത് കാണാന്‍ ഒരു രസമാണ്....ഈ കീരി സംഘത്തിന്റെയും ചെരയുടെയും ഒരു നല്ല ചിത്രം എടുക്കാന്‍ മിനക്കെട്ടു
തുടങ്ങിയിട്ട് കാലം കുറെയായി... ഒത്തുകിട്ടിയിട്ടില്ല.....
മുറ്റത്തെ ചേരയെ പറ്റി ഇന്നലെ പറഞ്ഞേയുള്ളൂ...എന്‍റെ ആഗ്രഹം പോലെ ഇന്നവനെ എനിക്ക് കിട്ടി....എന്നാല്‍ പിന്നെ രണ്ടു പടം എടുത്തോ എന്ന മട്ടില്‍ പോസ് ചെയ്യുകയും ചെയ്തു.......
No comments:
Post a Comment