ഇവര്‍ എങ്ങോട്ടാ ഈ യാത്ര....രണ്ടു പുരുഷന്‍മാരും രണ്ടു സ്ത്രീകളും ഉണ്ട്.....അങ്ങ് മുന്‍പിലായി ഒരു വളര്‍ത്തു നായും....എന്തൊക്കെയോ വാരി പെറുക്കി കെട്ടി തലയിലും കുതിരപ്പുരത്തുമായി കരുതിയിട്ടുണ്ട്......തിരക്കിട്ടാണ് യാത്ര....ഒന്നുകില്‍ സന്ധ്യക്ക് മുന്‍പ്... അല്ലെങ്കില്‍ മഴയ്ക്ക് മുന്‍പ് എവിടെയോ എത്തിച്ചേരാന്‍ ഉള്ള വ്യഗ്രത നടപ്പില്‍ വ്യക്തമാണ്...കൌതുകം തോന്നി ...പിന്നെ ഇങ്ങനെ ആലോചിച്ചു.....യാത്രയുടെ തയ്യാറെടുപ്പുകള്‍... യാത്രാ രീതികള്‍ ഇവയിലോക്കെയേ വ്യതാസം ഉള്ളു....അല്ലാതെ ഞാനും തമ്മില്‍ വലിയ വ്യത്യാസം ഇല്ല....തിരക്ക് തന്നെ....ഉള്ളനേരത്തെ എത്തിച്ചേരാന്‍ ഉള്ള തിരക്ക്... എവിടെ....അതാണ് കൌതുകം......ഈ യാത്രാ ദൃശ്യം കണ്ടതും പകര്‍ത്തിയതും ആയ എന്‍റെയും അവരുടെയും മുഖങ്ങള്‍ തമ്മീല്‍ ഒരു വ്യത്യാസം ഉണ്ടായിരുന്നു.....തിരക്കുണ്ടെങ്കിലും അവരുടെ മുഖം ശാന്തവും സമാധാനം നിഴലിക്കുന്നതും ആയിരുന്നു....വണ്ടിയുടെ റിയര്‍ വ്യു മിററില്‍ നോക്കിയ ഞാന്‍ പുറത്തേക്ക് ആഞ്ഞു തുപ്പി..പതുക്കെ ഒഴുകിമാറുന്ന പിന്നാമ്പുറ കാഴ്ചകളില്‍ ഒരു മുഖം പോലെ ഒരു മുഖം........കഷ്ടം അസഹിഷ്ണുവായ...സമയ നഷ്ട്ടത്തില്‍ വ്യഗ്രതപെട്ട ....ദീര്‍ഘ ശ്വാസം വിടുന്ന ...പിറ് പിറുക്കുന്ന...കരിഞ്ഞ ചുണ്ടുകള്‍ ഉള്ള ഒരു ഭ്രാന്തനെ ഞാന്‍ അവിടെ കണ്ടു....അവന്‍റെ തലയില്‍ ഇനി അവശേഷിക്കുന്നത് ആയിരത്തില്‍ താഴെ മുടിയിഴകള്‍ മാത്രം.......അവനു വട്ടാണ്.....
No comments:
Post a Comment