Kamal Basthi : Belgum: Ancient Jain Temple of the world.
കമല്‍ ബസ്തി....1204 ല്‍ രാള്‍ട്ട രാജ
വംശത്തിന്‍റെ കാലത്ത് നിര്‍മിച്ച ചാലൂക്യ വാസ്തു മാതൃകയിലുള്ള പുരാതന ജൈന
ക്ഷേത്രം....ബെല്‍ഗാം നഗര ഹൃദയ ഭാഗത്ത് പുരാതന ബല്‍ഗാം കോട്ടയ്ക്കു നടുവില്‍,
കടന്നു പോയ ആയിരംവര്‍ഷങ്ങള്‍ തനിമക്ക് യാതൊരു കോട്ടവും വരുത്താതെ ആ കല്ലില്‍ തീര്‍ത്ത
ശില്പ സൌധം നിലകൊള്ളുന്നു....സന്ദര്‍ശകര്‍ തീരെ കണ്ടില്ല അവിടെ....ക്ഷേത്ര പൂജാരി
മാത്രം . അദ്ദേഹം സ്നേഹപൂര്‍വ്വം അകത്തെക്ക് ക്ഷണിച്ചു....മുഖമണ്ഡപത്തില്‍
മേലാപ്പായി ചിരട്ട കമഴ്ത്തി വെച്ചപോലെ 72 ഇതളുകളില്‍
കല്ലില്‍ തീര്‍ത്ത ഭീമാകാരന്‍ താമര ഒരു ശില്പ വൈഭവം തന്നെ.....കല്‍ചുവരുകളില്‍
ഒക്കെ മനോഹരമായ കൊത്തുപണികള്‍...ഒപ്പം പുരാതന ലിഖിതങ്ങളും.....
ശ്രീകോവിലിനുള്ളില്‍ ഭഗവാന്‍ ആദിനാഥന്‍
പദ്മാസനത്തില്‍ ഇരിക്കുന്നു...നല്ല വലിപ്പമുള്ള കറുത്ത കല്ലില്‍ തീര്‍ത്ത മനോഹര
ശില്‍പം......പൂജാരി ഒക്കെ വിവരിച്ചു തന്നു....കൌതുകത്തോടെ കേട്ട് നിന്നു ...
ക്ഷേത്ര വളപ്പില്‍ തന്നെ മറ്റൊരു പുരാതന
നിര്‍മിതി കൂടിയുണ്ട്.....അതേപ്പറ്റിയും പൂജാരി വിശദീകരിച്ചു....
അദ്ദേഹം തലയില്‍ തീര്‍ഥ ജലം ഒഴിച്ചു
എന്തൊക്കെയോ മന്ത്രങ്ങള്‍ ഒരുവിട്ടു....പരസാദമായി തൊണ്ട് അവിടിവിടെ പൊളിച്ച
നാളികേരവും ഉണക്കിയ ചില കായ്കളും തന്നു....വീട്ടില്‍ വെച്ചാല്‍ ഐശ്വര്യം ഉണ്ടാകും
എന്ന് പറഞ്ഞു. സ്നേഹപൂര്‍വ്വമുള്ള
നിര്‍ബന്ധത്തെ നിരസിക്കാന്‍ തോന്നിയില്ല... ഇരു കയ്യും നീട്ടി വാങ്ങി ദക്ഷിണ
കൊടുത്തു....
..മറ്റുള്ളവരുടെ വിശ്വാസങ്ങളെ
എന്നും ഞാന്‍ മാനിചിട്ടുണ്ട്....എന്‍റെ
വിശ്വാസത്തെ മാനിക്കണം എന്ന് ഞാന്‍ നിര്‍ബന്ധവും പിടിക്കാറില്ല....കാരണം എന്‍റെ
ഇസം എന്റേത് മാത്രമാണ്....അത് എന്നോട് കൂടി അവസാനിക്കാന്‍ ഉള്ളതാണ്.....
പൌരാണിക വാസ്തു സൌന്ദര്യം നല്‍കിയ
അത്ഭുതവും മനസ്സില്‍ പേറി പൂജാരി തന്ന പ്രസാദം എന്ത് ചെയ്യണം എന്ന ആലോചനയുമായി
ഞാന്‍ വണ്ടിയിലേക്ക് നടന്നു......
No comments:
Post a Comment