ഹായ് ബാബ്പുജി നമസ്തേ. ….ഒരു ചെറു ചിരി....
അത്ര മാത്രം ....കര്‍ണ്ണാടകം വടക്ക് കിഴക്കേ അറ്റം ആണെങ്കിലും അത് വരെ പിടിച്ചു
നിന്നത് അറിയാവുന്ന മുറി ഹിന്ദിയില്‍ ആണ്... ഹിന്ദിയില്‍ ഒന്ന് പരിച്ചയപ്പെടാന്‍
ശ്രമിച്ചു...മറുപടി കന്നഡ ആയിരിക്കണം..അറിയില്ല......ഒന്നും ആദ്യം മനസിലായില്ല....നിഷ്കളങ്കമായ
പുഞ്ചിരി മാത്രം...... പക്ഷെ ഞങ്ങള്‍ പരസ്പരം അറിഞ്ഞു എന്ന് എന്‍റെ മനസ്
പറഞ്ഞു.....അല്ലെങ്കില്‍ തന്നെ മനുഷ്യന് മനുഷ്യനോട് സംസാരിക്കാന്‍ ഭാഷ
എന്തിനു?....
ഹൃദയം കവരുന്ന ഹരിത ഭംഗിയില്‍ ഒരു
കൂട്ടം ആടുകളെ മേക്കുകയാണ് ആ വയോവൃദ്ധനും പേരക്കിടാങ്ങളും ....
കര്‍ണാടകത്തിലെ ബെല്‍ഗാം നഗരത്തില്‍
നിന്നും നാല്പതു കിലോമീറ്റര്‍ വടക്ക് കിഴക്ക് അകലെ...ഘട്ടപ്രഭാ നദിക്കു കുറുകെ
ഉള്ള ദുപ്ധാല്‍ അണക്കെട്ടിന്‍റെ ഒരു വശം മനുഷ്യ നിര്‍മ്മിത മണ്ണ് കൊണ്ടുള്ള തടയണ
ആണ്....അതാണ് ഈ ചിത്രങ്ങളുടെ പശ്ചാത്തലം......
അടുത്തു നിന്ന് സംസാരിച്ചു ചേര്‍ത്തു
നിര്‍ത്തി.... കൂടെയുള്ള സുഹൃത്ത് ചിത്രം എടുത്തപ്പോള്‍ ആ കുട്ടികള്‍ക്ക് വല്ലാത്ത
സന്തോഷം...കഥകളില്‍ ഒക്കെ പറഞ്ഞു കേട്ടിട്ടുള്ള ഗ്രാമങ്ങളിലെ ബാല്യവും കൌമാരവും......അവര്‍
ഒന്നും സ്കൂളില്‍ പോകുന്നില്ല എന്ന് എനിക്ക് മനസിലായി....
.കൂട്ടത്തിലെ വലിയ മുട്ടനാടിനെ പിടിച്ചു
നിര്‍ത്തി ഒരു ഫോട്ടം പിടിക്കാന്‍ പറഞ്ഞു....എടുത്ത ചിത്രം ക്യാമറയില്‍ കാണിച്ചു
കൊടുത്തപ്പോള്‍ വിടരുന്ന കണ്ണുകള്‍.......വലിയ സ്വപ്‌നങ്ങള്‍ ഒന്നും അവര്‍ക്കുള്ളതായി
തോന്നിയില്ല.....പക്ഷെ സംതൃപ്തി നിഴലിക്കുന്ന മുഖങ്ങള്‍ .....
ഞങ്ങള്‍ എന്തൊക്കെയോ സംസാരിച്ചു.. ഞാന്‍
എന്‍റെ ഭാഷയില്‍.... അവര്‍ അവരുടെ ഭാഷയില്‍....പക്ഷെ ഞങ്ങള്‍ സംസാരിച്ചത് മനുഷ്യ
ഭാഷയില്‍ ആയിരുന്നു....സ്വരാക്ഷരങ്ങളും .. കൂട്ടക്ഷരങ്ങളും ...ചില്ലക്ഷരങ്ങളും പലഘടനയില്‍
ക്രമീകരിച്ചത് അവിടെ തടസം ആയിരുന്നില്ല.....
ഒരിത്തിരി പൈസാ ആ മുത്തച്ചന് കൊടുക്കാന്‍
ഞാന്‍ ആഗ്രഹിച്ചു....വെച്ച് നീട്ടിയപ്പോള്‍ നിരസിച്ചു...ഗ്രാമത്തിന്‍റെ നൈര്‍മ്മല്യം
ഞാന്‍ തൊട്ടറിഞ്ഞു .....പിന്നെ അഴുക്കു പുരണ്ട ആ കുപ്പായത്തിന്റെ കീശയില്‍ ചേര്‍ത്തു
നിര്‍ത്തി നിര്‍ബന്ധിച്ചു ഇട്ടപ്പോള്‍ സ്നേഹത്തോടെ സ്വീകരിച്ചു...ഒന്നും
പറഞ്ഞില്ല....ആ ചെറു ചിരി മാത്രം.....
കുളിര്‍മ്മയേകുന്ന ഇളം കാറ്റില്‍
അവരോടുത്തു ആ പറുദീസയില്‍ കുറെ നേരം ചിലവഴിക്കണം എന്നുണ്ടായിരുന്നു....പക്ഷെ
കഴിഞ്ഞില്ല....നാം തിരക്കുകാരല്ലേ ... സമയം ഇല്ലാത്ത ആധുനികതയുടെ വക്താക്കള്‍....ഓടണം...ഓടിക്കൊണ്ടേയിരിക്കണം....കാലു
കൊടുത്ത് പോകണം .അല്ലെങ്കില്‍ അടുത്ത കയറ്റം നാം കയറില്ലല്ലോ അല്ലെ ?
ഞാന്‍ വണ്ടിയെ ലക്ഷ്യമാക്കി
നടന്നു....സ്വാഭാവികമായി ഇനി ഈ ജീവിതത്തില്‍ ഞാന്‍ സൂഷ്മതയോടെ പകര്‍ത്തിയ ആ മുഖം
മേലില്‍ ഒരിക്കലും കാണാന്‍ ഇടയില്ല
എന്നോര്‍ത്തപ്പോള്‍ ഒരു വിങ്ങല്‍ ....ഒന്ന് തിരിഞ്ഞു നോക്കി....അകലെ ആ പച്ച
പട്ടില്‍ ഒരു വെളുത്ത നക്ഷത്രം പോലെ ആ മുത്തച്ഛന്‍....എന്നെ തന്നെ നോക്കി നില്‍ക്കുന്നു.....ഡ്രൈവര്‍
സീറ്റില്‍ ചാരിയിരുന്നു കുറെ നേരം....പോകാന്‍ സമയമായി......സുഹൃത്ത് ഓര്‍മ്മിപ്പിച്ചു.......ഉള്ള
സമയത്ത് കൂടുതല്‍ കാഴ്ചകള്‍ കാണാന്‍ ഉള്ള ആര്‍ത്തിയോടെ ഞാന്‍ കാല്‍ അമര്‍ത്തി
ചവിട്ടി....എന്തോ അവിടം വിട്ടു പോകാന്‍ താല്പര്യം ഇല്ലാത്ത പോലെ വാഹനം
മുരണ്ടു......
No comments:
Post a Comment