“രതിസമയേ
രോതന്തം പ്രിയമപിപുത്രം ശപത്യഹോ ജനനീം”
എന്നാ പ്രമാണം...
ഉത്കൃഷ്ടമായ രതിയുടെ സമയത്ത് കരയുന്ന പ്രിയ പുത്രനെ പോലും അമ്മ
ശപിച്ചു പോകും എന്ന് സാരാംശം......അത്രയ്ക്ക് തീവ്രമായ ഒരു വികാരമാണ്
പ്രണയം..അതിന്‍റെ പരമകാഷ്ടയായ രതി.......ഇണകള്‍ എല്ലാം മറക്കുന്നു....ഇഗോയില്ല....സ്ഥലകാല
ബോധമില്ല....എലാം മറന്ന ലയം
മാത്രം.........
മാക്രോ ഫോട്ടോഗ്രാഫിയില്‍ എന്‍റെ ഫേസ്
ബുക്ക് ചങ്ങാതിമാര്‍ പോസ്റ്റ് ചെയ്യുന്ന ചില ചിത്രങ്ങള്‍ എന്നും അസൂയയോടെ നോക്കി
ഇരിക്കാറുണ്ട്.. പ്രത്യേകിച്ചും ജോബി വര്‍ഗീസിന്‍റെ ഫോട്ടോസ്.....വന്നു വന്നു
ഇപ്പൊ ഈച്ചയോടും കൊതുകിനോടും വല്ലാത്ത ഒരു സ്നേഹം സിമ്പതി....
കയ്യിലെ കുഞ്ഞു ക്യാമറ വെച്ച് എനിക്ക്
വല്ലാത്ത പരിമിതി ഉണ്ട്...എന്നാലും എന്‍റെ ഇത്തരത്തില്‍ ഉള്ള ഒരു ചിത്രം എടുക്കാന്‍ ഉള്ള ആഗ്രഹം മൂലമോ .....അതോ ഉന്മത്തപ്രണയരതിക്രീടാമാദകലഹരിയില്‍
എന്‍റെ സാമീപ്യം അറിയാഞ്ഞിട്ടോ ഈ ഇണകള്‍ എന്‍റെ സാമീപ്യം അറിഞ്ഞില്ല
...അനങ്ങിയില്ല....കുറെ ചിത്രങ്ങള്‍ എടുത്തു.....അതിലൊന്ന്......
ആ സമാഗമത്തിന് ഭംഗം
വരുത്താതെ...സ്വകാര്യതയില്‍ കടന്നു കയറിയതില്‍ തെല്ലു ജാള്യത്തോടെ ഞാന്‍ സ്ഥലം കാലിയാക്കി
.....
No comments:
Post a Comment