RV Hits

Friday, September 5, 2014

Gokak Falls. Belgum Karnadaka















Gokak Falls : അതിമനോഹരം ..അതീവ അപകടകരം... അത് തരുന്ന ഉന്മാദം ....ജലപാതത്തിനു കുറുകെ പഴക്കമുള്ള തൂക്കുപാലം......അതി പുരാതന പാരമ്പര്യം ഉള്ള ക്ഷേത്രം ...പതിനെട്ടാം നൂറ്റാണ്ടില്‍ ആരംഭിച്ച ജല വൈദ്യുത പദ്ധതി...അതെ കാലപഴക്കം ഉള്ള തുണി മില്ല്....ഇവയൊക്കെ ചേരുന്നതാണ് ഗോക്കക് ജലപാതവും പരിസരവും നല്‍കുന്ന കാഴ്ചകള്‍....
കര്‍ണാടകത്തിന്റെ വടക്കേ അറ്റത് ബെല്‍ഗാം നഗരത്തില്‍ നിന്നും അറുപതു കിലോമീറ്റര്‍ വടക്ക് കിഴക്കാണ് ഈ മനോഹര കാഴ്ച.....
ഘട്ടപ്രഭ നദി ഇവിടെ അന്‍പത്തിരണ്ടു മീറ്റര്‍ താഴേക്ക്‌ പതിക്കുന്നു...മഴക്കാലത്ത് നൂറ്റി എഴുപത്തേഴു മീറ്ററോളം വീതിയുണ്ടാവും ഈ ജലപാതത്തിനു....കണ്ടാടകത്തിലെ തന്നെ ജോഗ് ഫാളിന്റെ ഒരു ചെറു പതിപ്പ്....പുരാതന ക്ഷേത്ര ഭിത്തികളെയും കോട്ടകളെയും ഓര്‍മ്മിപ്പിക്കുന്ന തരത്തില്‍ വലിയ ചതുരകല്ലുകള്‍ അടുക്കി വെച്ചാണ് ഇരു കരകളിലെയും പാറകെട്ടുകളെ പ്രകൃതി ഒരുക്കിയിരിക്കുന്നത്....
ആ ജലപാതത്തിനു കുറുകെ മറുപുറത്തെ ഗ്രാമത്തിലേക്കുള്ള നൂറ്റാണ്ടു പഴക്കമുള്ള തൂക്കുപാലം...
ഇവിടെ സന്ദര്‍ശകര്‍ക്ക് യാതൊരു നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തിയിട്ടില്ല..അത് എന്നെ അത്ഭുതപ്പെടുത്തി....വഴുവഴുപ്പുള്ള വെള്ളാരം കല്ല്‌ പാറയില്‍ കാല്‍ വഴുതാതെ ആര്‍ക്കും ഏതറ്റം വരെയും നടന്നു ആസ്വദിക്കാം. അവനവന് അവനവന്‍ തുണ....ജല പാതത്തിന്റെ മുകളില്‍ വഴുക്കുന്ന പാറയില്‍ നില്‍ക്കുമ്പോള്‍ ശക്തമായ കുളിര്‍ കാറ്റ് മറിച്ചിടാതെ നോക്കണം.
.ജലപാതത്തിനു താഴെ 1887 ല്‍ പ്രവര്‍ത്തനം ആരംഭിച്ച ജല വൈദ്യുത പദ്ധതി....
ചാലൂക്യ കാലഘട്ടത്തില്‍ കല്ലില്‍ തീര്‍ത്ത ക്ഷേത്രമാണ് കരയിലെ മറ്റൊരു പ്രധാന കാഴ്ച....
1885 ല്‍ സ്ഥാപിച്ച Gokak Water Power and Manufacturing Co. Ltd. എന്ന കരിങ്കല്ലില്‍ പണിതുയര്‍ത്തിയ ഭീമന്‍ വ്യവസായ ശാല കെട്ടിടം ആണ് കരയിലെ മറ്റൊരു ആകര്‍ഷണം.. ഇന്നത്‌ ഒരു തുണി മില്ലായി പ്രവര്‍ത്തിക്കുന്നു....

സുന്ദരമായ്‌ ഈ ലോകത്ത് ഇതുവരെ ഞാന്‍ കാണാത്ത മറ്റൊരു സുന്ദര കാഴ്ച തന്ന ഓര്‍മ്മകളുമായി ഞാന്‍ മടങ്ങി......

No comments: