കുപ്പയിലെ മാണിക്യം.....കുപ്പത്തൊട്ടി....ഉപേക്ഷികേണ്ടവ
വലിച്ചെറിയപ്പെടെണ്ടവ.... നിക്ഷേപിക്കുന്ന സ്ഥലം....കുപ്പത്തൊട്ടി മഹത്വവല്‍ക്കരിക്കപ്പെട്ടിട്ടുള്ളത്
ആകെ മണിക്യവുമായി ചേര്‍ത്ത പഴമൊഴിയില്‍ ആണെന്ന് തോന്നുന്നു..അവിടെ മാണിക്ക്യം മഹത്വവല്‍ക്കരിക്കപെട്ടത്
കിടന്ന സ്ഥാനം കുപ്പത്തൊട്ടി ആയതിനാല്‍ ആണ്.......ആരും കാണാതെ ഉപേക്ഷിക്കപ്പെട്ടു കിടന്ന
അമൂല്യത......
ജീവന്‍ നിലനിര്‍ത്താന്‍ ഒരു നേരത്തെ പുളിമണം ഉള്ള ഒരു പിടി ആഹാരം
അത് മാണിക്യത്തെക്കാള്‍ മൂല്യം ഉള്ളതാകുന്നു........അത് ജീവിതത്തില്‍ ഒരിക്കലെങ്കിലും
നന്നായി അറിയുന്നത് നല്ലതാണ്....പട്ടിണി ഇല്ലാത്ത ഒരു മനുഷ്യന് ആ ഫീല്‍ കിട്ടണം എങ്കില്‍
മിനിമം 48 മണിക്കൂര്‍
എങ്കിലും വേണം.. .. അപ്പോഴേ വിശപ്പിന്‍റെ ഒരു കാളല്‍ ഫീല്‍ ചെയ്യു .. ആ ഫീല്‍ സകല ജീവജാലങ്ങള്‍ക്കും
ബാധകം......കരയും ...കണ്ണീര്‍ വരും...ദേഷ്യം വരും...ഭ്രാന്തു പിടിക്കും...കൊല്ലാന്‍ തോന്നും
.. മരിക്കാന്‍ തോന്നും.........യാത്രക്കിടയില്‍ വാഹനം നിര്‍ത്തിയപ്പോള്‍ എടുത്ത ഒരു
ചിത്രം എന്ന് മാത്രമേയുള്ളൂ....
No comments:
Post a Comment