RV Hits

Sunday, August 3, 2014

പച്ചക്കുതിര ...










എന്ത് ഭംഗിയാണ് ഈ പച്ചകുതിരക്ക്.... ഈ പറമ്പില്‍ ഉണ്ടായിരുന്നോ....കാര്‍ട്ടൂണില്‍ കാണുന്ന പോലത്തെ മുഖം....ഇതിനെ പിടിച്ചു വീട്ടില്‍ കൊണ്ട് പോയാലോ...വേണ്ട ചിലപ്പോള്‍ അതു ചത്തു പോകും.....
വേനല്‍ അവധിക്കാലം....ഞങ്ങള്‍ക്ക് അതൊരു പഴങ്കഥ മാത്രം.......അടുത്ത അധ്യായന വര്‍ഷത്തേക്കുള്ള തയ്യാറെടുപ്പും .. ഇതിനിടയില്‍ നിര്‍ബന്ധിത മത ബോധന വിശ്വാസ ഉത്സവങ്ങളും ഒക്കെ കൂടി രണ്ടു മാസം ഒന്നിനും തികയുന്നില്ല.... എന്ടിനു .. അടുത്ത വീട്ടിലെ ശിവന്‍ കുട്ടിയും ഫിറോസും ഒക്കെയായി ഒന്ന് കളിക്കാനും കൂടെ സമയമില്ല.....ഞായറാഴ്ച പോലും ഉച്ചവരെ തിരക്കാണ്..ഇനി ഒന്ന് ഇറങ്ങി നടക്കട്ടെ...കുറച്ചു കാഴ്ചകള്‍ കാണട്ടെ....

മനുഷ്യന്‍ പ്രകൃതിയില്‍ നിന്നും അകന്നു പോകുന്നു എന്ന് ആരൊക്കെയോ ടി വി യില്‍ പറഞ്ഞു കേട്ടിട്ടുണ്ട്...അപ്പോള്‍ ഞങ്ങള്‍ കുഞ്ഞുങ്ങളുടെ കാര്യം പറയണോ..നാളെ ഞങ്ങളെ കുറ്റം പറയരുത്...
..ഞങള്‍ ഇടക്കൊക്കെ പറമ്പിലും പാടവരമ്പത്തും ഒക്കെ ഒന്ന് നടക്കട്ടെ...ഇനിയും ഇവിടെ എന്തെങ്കിലും ചെറു ജീവികള്‍ ഉണ്ടോ എന്ന് നോക്കാം...

വെട്ടിപ്പഴം ...പാണല്‍ പഴം ....മുള്ളന്‍ പഴം...ആത്തക്ക....പൂച്ചപ്പഴം ...ആനിക്കാവിള....ഞാവല്‍ പഴം ....അങ്ങനെ എന്ടോക്കെയോ പഴങ്ങള്‍ പണ്ടുണ്ടായിരുന്നത്രേ .. പപ്പ ഇടയ്ക്കു പറയാറുണ്ട്‌ ...

No comments: