ഈ ആദ്യത്തെ ചിത്രം എന്‍റെ ഫേസ് ബുക്ക് പ്രൊഫൈല്‍ പശ്ചാത്തലത്തില്‍ കുറെ നാളായി ചുവന്നു കിടക്കുന്നു.....
കഴിഞ്ഞ മഴക്കാലത്താണ് ഈ ചിത്രം എടുത്തത്....കനത്ത മഴ ഇടുക്കി ജില്ലയുടെ മലയോര പ്രദേശങ്ങളെ തകര്‍ത്തെറിഞ്ഞ ദിവസങ്ങള്‍.....മഴ തെല്ലൊന്നു ഒതുങ്ങി അത്യാവശ്യം വേണ്ട ചില ജോലികള്‍ക്കായി പോയി തിരികെ സന്ധ്യക്ക് കഞ്ഞിക്കുഴി തൊടുപുഴ വഴി മടങ്ങുമ്പോള്‍ തലേന്ന് മണ്ണിടിഞ്ഞ ഭാഗത്തെത്തിയപ്പോള്‍ പ്രകൃതിക്ക് ഒരു വല്ലാത്ത ചുവപ്പ്നി നീറം....ഞാന്‍ പെട്ടന്ന് വണ്ടി നിര്‍ത്തി...ക്യാമറ എടുത്തു...അന്തി ചുവപ്പ് നിമിഷങ്ങളില്‍ വല്ലാതെ കൂടി വന്നു...മൂന്നോ നാലോ ചിത്രങ്ങള്‍... അല്‍പ സ്വല്പം ചില്ലറ ആങ്കിളുകള്‍ മാറ്റി പെട്ടെന്ന് എടുത്തു....നിമിഷങ്ങളുടെ വ്യത്യാസത്തില്‍ എടുത്ത രണ്ടു ചിത്രങ്ങള്‍ ആണിവ...ഒരേ പ്രകൃതി ദൃശ്യം ഒരേ സമയം തന്ന വര്‍ണ്ണ വൈവിധ്യം.... ..ഏതാനും നിമിഷങ്ങളില്‍ പ്രകാശത്തെ മേഘങ്ങള്‍ മറച്ചു....ഒരുതരം ഇരുള്‍ പരന്നു ...
എനിക്കായി മാത്രം ഒരു മൂവന്തി ചോപ്പ്.....വല്ലാത്തൊരു ഉന്മാദം തോന്നി.... ചുവന്ന പുതുമണ്ണില്‍ ചുവന്ന സ്വര്‍ണ്ണ സൂര്യന്‍ നിമിഷങ്ങള്‍ മാത്രം കത്തി ജ്വലിച്ച പോലെ.....
വളഞ്ഞു തിരിഞ്ഞു കുത്തിറക്കത്തിലൂടെ താഴേക്ക് വണ്ടി ഓടിച്ചുകൊണ്ടിരുന്നപ്പോള്‍....മനസില്‍ ഒരു ചെറിയ വിഷമം....എനിക്ക് വേണ്ടി കൂടിയാണ് ഈ വഴി നിര്‍മ്മിച്ചത്.....ഞാനും അതിന്‍റെ ഗുണഭോക്താവ് ആണ്.....പക്ഷെ... കൂറ്റന്‍ യന്ത്രകൈകള്‍ അരിഞ്ഞു തള്ളിയ ആ മലഞ്ചെരുവുകള്‍ക്ക് .ഒരു കനത്ത മഴയെ അതിജീവിക്കാന്‍ കരുത്തുണ്ടായിരുന്നില്ല....തകര്‍ന്ന മനസുപോലെ അത് ഇടിഞ്ഞിരുന്നു....
.ഒരു നിമിഷം മുറിവേറ്റ പ്രകൃതി സ്വന്തം ദുഃഖം ചുവന്നു തുടുത്ത മുഖത്തോടെ എന്നോട് പറഞ്ഞതാവാം....അപൂര്‍വ്വമായ ദ്രിശ്യ ഭംഗി കണ്ടു ക്യാമറയില്‍ പകര്‍ത്തുന്ന തിരക്കില്‍ ...പറഞ്ഞതൊന്നും ഞാന്‍ കേക്കാത്തതാണോ?...ആയിരിക്കാം....കേള്‍ക്കാന്‍ ചെവി എവിടെ...അപ്പോള്‍ കണ്ണുകള്‍ മാത്രം....
ഫോടോഗ്രാഫര്‍ക്ക് ...ഒന്നേ വേണ്ടു....നിറങ്ങളുടെ.. പ്രകാശങ്ങളുടെ അപൂര്‍വ്വ സങ്കലനങ്ങള്‍...അപൂര്‍വതയിലെ അപൂര്‍വത പകര്‍ത്താനുള്ള വ്യഗ്രത.....പിന്നീടു ചിത്രങ്ങളില്‍ നോക്കി ഇരിക്കുമ്പോള്‍ ആയിരിക്കും ആ ദൃശ്യം കൂടുതല്‍ ഉള്‍കാഴ്ച തരുന്നത്.....
No comments:
Post a Comment