അതിരുകള്‍ അതിരിടുമ്പോള്‍....അകത്താകുന്നത്
എന്ത് ? .അകലുന്നതും അതിര് കടക്കുന്നതും
എന്ത്? ..
അകത്താകുന്നത് അവനവന്‍റെ എന്ന്
കരുതുന്നവ......അകലുന്നത് മറ്റുള്ളവരുടെ എന്ന് കരുതുന്നത്......
കരക്കാരുടെ കന്നാലി കയറാതിരിക്കാന്‍ ഒരു
വേലി കെട്ടിയത് ഇത്ര വലിയ പ്രശ്നമാണെന്ന് കരുതുക വയ്യ.....പിന്നിപ്പോ എന്താ ഒരു
വലിയ തത്വം എഴുന്നള്ളിക്കനിരിക്കുന്നത്....
ഏയ് വലിയ തത്വം ഒന്നുമില്ല... ചുമ്മാ
ഇങ്ങനെ ഓരോന്ന് ആലോചിച്ചു പോയി...എന്‍റെ ചെറുപ്പത്തില്‍ നാട്ടില്‍ അയല്‍
വീട്ടുകാരുടെ പറമ്പുകള്‍ തമ്മില്‍ വേലികള്‍ കുറവായിരുന്നു..ഉള്ളത് തന്നെ ഈ ശീമകൊന്നകള്‍ അടുപ്പിച്ചു നട്ടുള്ള
ഒരുതരം വേലികള്‍ ....കയ്യാല.. ഇടത്തൊണ്ടുകള്‍ ഇവയൊക്കെ അവനവന്റെ പറമ്പിനെ
അയല്പക്കവുമായി വേര്‍തിരിച്ചു....അടുത്തു വീടുകള്‍ ഉണ്ടെങ്കില്‍ കുട്ടികള്‍ക്ക് ഈ
അതിര്‍വരമ്പുകള്‍ ബാധകമാല്ലായിരുന്നു....ഇത്തിരി മുളകും ...രണ്ടു സവോളയും കടം
വാങ്ങാന്‍ അമ്മച്ചിമാര്‍ക്ക് ഈ അതിര്‍ത്തികള്‍ തടസമേ അല്ലായിരുന്നു.....ഇടയ്ക്കു അപ്പുറത്തെ
ആട് ഇങ്ങോട്ട് കയറിയതിന്റെയും .. കോഴി കണ്ടത്തില്‍ ഇറങ്ങിയതിന്റെയും ഒക്കെ ചില്ലറ
അതിര്‍ത്തി യുദ്ധങ്ങളും സാധാരണം.....എന്നാലും ഒരു സുഖം....ക്രിസ്തുമസിനു രാത്രിയില്‍
കരോള്‍ സംഘത്തിനു അടുത്ത വീട്ടിലേക്കു പോകാന്‍ നിര്‍ദിഷ്ട വഴികള്‍
ഉണ്ടായിരുന്നില്ല....പന്തവും കത്തിച്ചു പിടിച്ചു പറമ്പ് മുറിച്ചു നേരെ ഒരു
പോക്കാണ്.....
മലബാറിലെ ചിറ്റപ്പന്‍ മരിച്ച വിവരം
ഫോണില്‍ വന്നത് പറയാന്‍ അടുത്ത വീട്ടിലേക്കു വളഞ്ഞ വഴിയില്ല....കപ്പക്കിടവഴി...കവുങ്ങിന്നിടവഴി....ഒറ്റ
പോക്കാണ്...അപ്പന് നല്ല സുഖമില്ല ഒന്നപ്രം വരെ വരണം ....കാര്യം പറയാന്‍ ഒറ്റ
വരവാണ്......ജനനവും മരണവും ..ആഘോഷങ്ങളും നല്‍കിയ സന്തോഷവും ദുഖവും എല്ലാം
ഒരുമിച്ചു ഒരേപോലെ പങ്കുവേക്കപ്പെട്ടു എന്ന് ഏറെകുറെ പറയാം.... ഒരുതരം പരസ്പര
ആശ്രയത്തിന്റെ കൂട്ടായ്മ....
പിന്നീടു തോമസുകുട്ടി ഗള്‍ഫില്‍
പോയി....ശശീന്ദ്രന് പോലീസില്‍ പണികിട്ടി.....കബീറു പട്ടണത്തില്‍ തുടങ്ങിയ കച്ചവടം
പോടീ പൊടിച്ചു.....മോളികുട്ടി ജര്‍മനിക്ക് പോയി....ജോയിച്ചന്‍ പേര്‍ഷ്യയില്‍ നല്ല
വരുമാനത്തിലായി.....
മക്കള്‍ക്കൊക്കെ അത്യാവശ്യം നല്ല
വരുമാനമായി.....കുടുംബമായി ..മൂത്തവനും ഇളയവനും വേറെ വേറെ വീട്
വെക്കണം....അടുത്തടുത്ത് കിടന്നാല്‍ ശരിയാവില്ല....അവന്‍റെ വീതം അങ്ങ്
കൊടുത്തേക്കാം...ഒന്നിച്ചെടുക്കാന്‍ ആളില്ല...എന്നാ പിന്നെ മുറിച്ചു കൊടുക്കാം....
അടുത്തടുത്ത് പുതിയ മാളികകള്‍ വന്നു....ചുറ്റു മതിലുകള്‍
വന്നു.....അരക്കൊപ്പം കെട്ടി.. ചിലര്‍ ആളൊപ്പം കെട്ടി....ചിലര്‍ ഒപ്പത്തിനൊപ്പം
കെട്ടി.....ഇരുമ്പിന്‍റെ കതകു വെച്ചു...അഴിഞ്ഞു നടന്ന വാലാട്ടുന്ന പഴയ കൊടിയല്‍
അല്ല ഇപ്പോള്‍.....ചുവന്ന ബെല്‍ട്ടു ഇട്ട വാലില്ലാത്ത കൈസര്‍ ഉള്ളില്‍ കിതച്ചു
ചുറ്റി കറങ്ങി.....
നാളത്തെ കുര്‍ബാന ആറിനോ അതോ എഴിനോ?
ഇപ്പുറത്തെ മതിലിനുള്ളില്‍ നിന്നും അപ്പുറത്തെ അടുക്കളയിലേക്കു നഗരത്തിലെ ടവറുകള്‍
വഴി കംബിയിലൂടെയും കമ്പി ഇല്ലാതെയും അന്വേഷണം പറ പറന്നു......
മറ്റുള്ളവരുടെ കാര്യത്തില്‍ ഇടപെടുന്നത്
മാന്യത അല്ല എന്ന് പുതിയ പ്രമാണങ്ങള്‍ പ്രചരിച്ചു....സ്വകാര്യതയ്ക്ക് പുതിയ
മാനങ്ങള്‍ കൈവന്നു....
.എന്നാ ഉണ്ട് എടാവേ മാറി...ഹൌ ആര്‍ യു
വന്നു....ശരി നാളെ കാണാം മാറി സീ യു ലെറ്റര്‍ വന്നു...
ഞാനും എന്‍റെ ഭാര്യയും മക്കളും....ഞാനും
എന്‍റെ മതിലും അതിലെ എന്‍റെ മാളികയും....
ചിലര്‍ മാളികക്കുള്ളില്‍ മാളിക തീര്‍ത്തു...കൊണ്ക്രീടു
ഭിത്തികളും തേക്കിന്റെ കതകുകളും മാളികക്കുള്ളില്‍ മതിലുകള്‍ തീര്‍ത്തു....അത്താഴത്തിനു
സമയമായി എന്ന് അടുക്കളയില്‍ നിന്നും കിടപ്പരകളിലേക്ക് ടവറുകള്‍ വഴി മെസേജുകള്‍
പറന്നു....
കാലം പിന്നെയും കടന്നപ്പോള്‍ ജാക്കും
ചിക്കുവും ചിന്നുവും വളര്‍ന്നു....അവരും അവരുടെ കുടുംബവും അവരുടെ പുതിയ വീടും
മതിലും...അങ്ങനെ... അങ്ങനെ.... അങ്ങനെ......
എല്ലാം വേണ്ടത് തന്നെ....കാലഘട്ടത്തിനു അനുസരിച്ച്
മാറേണ്ടതുണ്ട്....എന്നാലും എന്തോ ഒരു വേലി തമ്മില്‍ വേര്‍തിരിച്ചത്പോലെ....മതിലിനപ്പുറം
കാണാന്‍ കഴിയാത്തത് പോലെ.....അയല്പക്കത്ത് പോകാന്‍ മുന്‍പിലെ റോഡില്‍ ഇറങ്ങി
ഇരുമ്പു വാതില്‍ തുറന്നു....നടന്നു.... പിന്നെയും ഇരുമ്പു വാതില്‍ തുറന്നു
കയറിചെല്ലുന്ന അകലം നമ്മുടെ മനസിനെയും ബാധിച്ചിരിക്കുന്നു എന്ന്
തോന്നുന്നു.....അതോ ഈ ചിന്തകള്‍ ഒക്കെ ഒരു പഴയ നാട്ടുംപുറത്തുകാരന്റെ പഴകിയ
മനസ്സില്‍ തോന്നുന്നതോ?.....
No comments:
Post a Comment