RV Hits

Wednesday, August 13, 2014

ഹരിതമതല്ലോ പ്രകൃതിതന്‍ വര്‍ണ്ണം......


കല്ലിലും പച്ച ..പാഴ്തടിയിലും പച്ച...
വേണ്ടൊരു ചായവുമത് പൂശാനൊരു മനിതനും.....
കാലമത് പൂശും  നീ കാക്കുക മാനവാ
സൃഷ്ടിതന്‍ വൈഭവം അപ്രമേയം അഹോ
അരുതുനിന്‍ ഇടപെടല്‍ വ്യര്‍ഥവൈഭവങ്ങളും...
വെറുതെ കാക്കുക ....കാക്കുക.... കാക്കുക.....

ഒന്നും പാഴല്ല.....ആണെന്ന് നാം കല്പ്പിച്ചുകൂട്ടി ..അതാണ്‌ സത്യം... അല്ലെ? ....ഓരോ പാഴിലും ജീര്‍ണതയിലും ഒരു പുതിയ ജീവന്‍ ഉടലെടുക്കുന്നു..... അതിലേറെയും ഹരിതമാണ്.....നാളെയുടെ പുതിയ പ്രതീക്ഷയാണ്....അത് പ്രകൃതിയുടെ നിയതിയാണ്‌.....
പാഴിയും  പായലും ...മാറാലയും മനുഷ്യന് അശ്രീകരമായതെപ്പോഴാണ് ......
മാനവസംസ്കാരത്തിന്റെ അറിയപ്പെടുന്ന കാലം മുതല്‍ ....തൂത്തു വൃത്തിയാക്കല്‍ പ്രക്രിയ  ആരംഭിച്ച അന്നുമുതല്‍....
അതൊരു തുടക്കമായിരുന്നു.....ഈ ചമയകൂട്ടില്‍..... ക്യാന്‍വാസില്‍...പച്ച നിറം നാം തുടച്ചു നീക്കി ....പുതിയ വര്‍ണ്ണങ്ങളും രൂപങ്ങളും നാം വരച്ചു ചേര്‍ത്തു ... .ഒടുവില്‍ ചിത്രം വികൃതമായപ്പോള്‍ ....പരസ്പരം പഴിചാരി...പഴയ പച്ചക്കായി നാം ഉപായങ്ങള്‍ തേടുന്നു.....കൃത്രിമ  പച്ച ചായം  വിലകൊടുത്തു വാങ്ങി പൂശുന്നു....ഒക്കുന്നില്ല....ചിത്രം വികലമാകുന്നു.....ഇത് നമ്മെകൊണ്ട് കൂട്ടിയാല്‍ കൂടില്ല എന്ന് മനസിലായില്ലേ?.....

 ചിത്രകാരന്‍ പിണങ്ങിയിരിക്കുന്നു .....ഇപ്പൊ എന്താ ഒരു വഴി .....
ചുമ്മാ മിണ്ടാതെ നമുക്കല്‍പം മാറിഇരിക്കാം ... ഇത്തിരി കഴിയുമ്പോള്‍ പുള്ളിയുടെ പിണക്കം മാറിക്കൊള്ളും.....തനിയെ എഴുന്നേറ്റു വന്നു വരക്കാന്‍ തുടങ്ങും.....ദയവായി അഭിപ്രായം പറയരുത്....ആ സര്ഗാത്മകതയില്‍ ഇടപെടരുത്.. അതെ വേണ്ടു........


ഹരിതമാന്ത്രമോതി ....വെറുതെ കാക്കുക....കാക്കുക....ക്ഷമയോടെ.......






No comments: