"പാഴായി പോയ ജന്‍മം" .ഒറ്റ
നോട്ടത്തില്‍ എനിക്ക് അങ്ങനെയാണ് തോന്നിയത്...പനങ്കള്ള് പ്രിയനായ എന്നെപോലെ
ഏതൊരുവനും അങ്ങനെയേ തോന്നു......പിന്നെ എനിക്ക് തോന്നി അതു കാഴ്ചപ്പാടിന്റെ പ്രശനം
ആണ്..ഒരു മധുരിക്കുന്ന പനങ്കള്ള് പ്രിയന്‍റെ കൊതിയും
ആര്‍ത്തിയും ആ ചിന്തക്ക് പിന്നില്‍ ഉണ്ട്..പ്രകൃതി സ്നേഹത്തിന്‍റെ വിത്തുകള്‍ ഈയിടെ
മനസ്സില്‍ വീണു മുളച്ചു തുടങ്ങിയത് കൊണ്ടാവണം ചിന്ത മറ്റൊരു ദിശയിലേക്കു വഴുതി മാറിയത്...
.ആ കായ്കള്‍
കൊണ്ട് ഒത്തിരി കിളികള്‍ക്കും ചില മരംകേറി ജീവികള്‍ക്കും ഒത്തിരി പ്രജോജനം ഉണ്ട്...അടുത്ത
പനകുഞ്ഞുങ്ങള്‍ ഉണ്ടാകണമെങ്കില്‍ ആ കായ്കള്‍ മൂത്ത് പഴുത്തു ഭൂമിയില്‍ പതിക്കണം ....അതാണ് പ്രകൃതി ധര്‍മം.
പിഞ്ചിലെ..
പിടിച്ചു ...ഉടച്ചു ഞെരിച്ചു ..തിരുമ്മി ...കൂട്ടി കെട്ടി ..വരിഞ്ഞു കെട്ടി
..എന്നും അരിഞ്ഞരിഞ്ഞു തള്ളി... കരള്‍ പിളര്‍ന്നു വേദനിച്ചു എനിക്ക് മധുരകള്ള്
തരാന്‍ പനക്ക് എന്ത് ബാധ്യത ...അതു ലഭിക്കാത്തതിന് പനയുടെ ജന്‍മം പാഴെന്നു
വിധിക്കാന്‍ ഞാന്‍ ആര്.... ഏയ് വേണ്ട ....ഇങ്ങനെ ചിന്തിച്ചു പോയാല്‍ ഞാന്‍
ചിലപ്പോള്‍ നന്നാകും......
No comments:
Post a Comment