ഈ വഴി ഇങ്ങനെ വന്നു
...ദെങ്ങനെ പോയി ..അങ്ങനെ... അങ്ങനെ... അങ്ങനെ അങ്ങ് പോകും....എന്നിട്ടോ....ചെല്ലുന്നിടത്തു
ചെല്ലും.... ഇന്ധനം തീരുന്നത് വരെ ...എന്ജിന്‍ നിലക്കുന്നതു വരെ........അതാണ് ഈ യാത്ര...ജീവിതമെന്ന
യാത്ര..അല്ലെ ചങ്ങാതി......
പുതിയ വഴി
കാണുമ്പോള്‍ കൌതുകം.......ഒന്ന് പോയി നോക്കാന്‍....പുതിയ കാഴ്ചകള്‍ കാണാന്‍ ...അവിടെ
തണുപ്പുണ്ടോ ...താഴ്വാര ഭംഗിയുണ്ടോ.....വെള്ളച്ചാട്ടം ഉണ്ടോ.......കൌതുകം നല്‍കുന്ന
ഒരു തരം കൌതുകം ...ആകാംഷ ....
വഴി
തീരുമോ.....കുഴി ഉണ്ടാകുമോ. വന്യ മൃഗങ്ങള്‍ ഉണ്ടാകുമോ .ഇടക്കൊരു ചായ
കിട്ടുമോ...മറ്റാരെങ്കിലും കൂട്ടുണ്ടാകുമോ ....ഉല്‍ഖണ്ട ...
ഇതിനു
മുന്പാരെങ്കിലും ഈ വഴി പോയിട്ടുണ്ടാകുമോ...കാണില്ല... ആദ്യമായി ഞാന്‍..
എന്തൊരു ഗര്‍വ്വ് ....
കയ്യിലുള്ള തേഞ്ഞ
സ്റെപ്പിനിയില്‍ ടയര്‍ പന്ച്ചരായാല്‍ മാറി ഇടാം എന്ന ശുഭാപ്തി വിശ്വാസം
കുത്തിനിറച്ചിരിക്കുന്നു ....
പഞ്ഞികുടം പോലെ
പറന്നു ഒഴുകി വഴിമറക്കുന്ന കോടമഞ്ഞില്‍ സൂഷ്മതയോടെ എന്ന സൂഷ്മവിശ്വാസത്തില്‍ വളയം
പിടിക്കുമ്പോള്‍........അരികിലെ അഗാധതയില്‍ വീഴാതിരിക്കുമ്പോള്‍.......തൊഴില് പഠിച്ചവന്‍
എന്ന അഹന്ത... എനിക്കും നിങ്ങള്‍ക്കും ...അല്ലെ ചങ്ങാതി..
കൂടുതല്‍
ആലോചിച്ചിട്ട് കാര്യമില്ല... പോകുക തന്നെ.....ഇത്തിരി കൌതുകവും ഇത്തിരി ആകാംഷയും ഇത്തിരി
ഉല്‍ഖണ്ടയും ...ഇത്തിരി ഗര്‍വ്വും ഇത്തിരി ശുഭാപ്തിവിശ്വാസവും ഇത്തിരി അഹന്തയുമായി........അല്ലെ
ചങ്ങാതി....എന്നാലേ പോക്ക് നടക്കൂ....
ഇടയ്ക്കു കൂട്ടി
മുട്ടാം....വഴിയില്‍ ഹതാശനായി നില്‍ക്കുന്നത് കണ്ടാല്‍ നിര്‍ത്താതെ
പോകരുതേ............
No comments:
Post a Comment