ആര് ?... എന്ത് ?.... എന്നതിന് ഇതില്‍ പ്രസക്തിയില്ല....അങ്ങ് ..അങ്ങ്
...വടക്ക് എന്നുവെച്ചാ.. “ ഈ ഭൂമി
മലയാളത്തിന്‍റെ വടക്ക്” വെച്ച് ഒരിക്കല്‍
മാത്രം കണ്ടുമുട്ടിയ ഒരു മുഖം ആണിത്....ഏതാണ്ട് രണ്ടു കൊല്ലം മുന്‍പ്...... “ഭൂമിമലയാളം” എന്ന് ഇന്നത്തെ
ഇളം തലമുറ അധികം കേട്ടിട്ടുണ്ടാവില്ല....അതായത് ഈ മലയാള ദേശത്തിനും അപ്പുറം ഒരു
ലോകം ഉണ്ട് എന്ന് അറിയാമായിരുന്നെങ്കിലും വലിയൊരു ലോക ജ്ഞാനം ഇല്ലാതിരുന്ന ഒരു കാല
ഘട്ടം ഉണ്ടായിരുന്നു ഇവിടെ. അറിവിന്‍റെ
പരിമിതികള്‍ തീര്‍ത്ത ആ ലോകത്തിനു അന്ന് മലയാള ദേശത്തിന്‍റെ അതിരിന് ലോകത്തിന്‍റെ
അതിരിന്റെ പരിവേഷം നല്‍കി......അതൊക്കെ പോകട്ടെ അതും ഈ കുറിപ്പും ആയി ബന്ധം ഇല്ല.....
"പോര്‍ട്ടറേറ്റ്"...എന്നത് പണ്ട് ചിത്ര കലയിലും പിന്നിങ്ങോട്ട്
ഫോടോഗ്രഫിയിലും ഒരു വലിയ വിഭാഗത്തെ സൂചിപ്പിക്കുന്ന പദമാണ്.
നല്ല സുന്ദരി പെണ്കൊച്ചുങ്ങളെ വരച്ചു മടുത്തപ്പോള്‍ പണ്ടും....പിന്നീടു
ഫോട്ടോ പിടുത്തത്തില്‍ ഇന്നും.... മുഖം ചിത്രീകരിക്കുമ്പോള്‍ അതില്‍ ഒരു
കാവ്യ ഭംഗി കണ്ടെത്തിയത് പല കലാകാരന്മാരും ഇത്തരത്തില്‍ ഉള്ള ചുളിവുകള്‍ വീണ മുഖങ്ങളില്‍
ആണ്....
അതൊക്കെ കണ്ടിട്ടുള്ള എനിക്ക് ഈ മനുഷ്യനെ കണ്ടപ്പോള്‍ ഒരു ചിത്രം എടുക്കണം
എന്ന് തോന്നി അത്ര മാത്രം.....അനുവാദത്തോടെ ഒരു ചിത്രം എടുത്തു. അതാണ് ഈ ചിത്രത്തിന്
പിന്നിലെ പ്രജോതനം.
ചുളിവുകള്‍ വീണ മുഖങ്ങള്‍ എനിക്ക് പണ്ട് മുതലേ ഇഷ്ടമാണ്....കാലം അവര്‍ക്ക്
നല്‍കിയ സന്തോഷങ്ങളും ദുഖങ്ങളും ......ആരോഗ്യവും അനാരോഗ്യവും ....സ്വപ്നങ്ങളും നഷ്ടസ്വപ്നങ്ങളും...
നേട്ടവും കോട്ടവും.... ആശയും നിരാശയും .....അസംതൃപ്ത്തിയും സംതൃപ്തിയും ...അങ്ങനെ എല്ലാ
അനുഭവങ്ങളുടെയും സുതാര്യമായ അങ്ങീകാരപത്രം പോലെ ആ മുഖങ്ങള്‍ എനിക്ക് തോന്നാറുണ്ട്....മിക്കവാറും
യാധാര്ത്യവുമായി ബന്ധമില്ലാത്ത ഒരു ഭാവ്നമാത്രമാണ് അത് എന്നെനിക്കറിയാം....
എന്തായാലും ചുളിവുകള്‍ വീണ മുഖങ്ങളെ ഞാന്‍ ഇഷ്ടപ്പെട്ടു തുടങ്ങിയിട്ട്
കുറച്ചു കൊല്ലങ്ങള്‍ ആയി...ചിത്രം എടുക്കാന്‍ അല്ല കേട്ടോ ....അല്ലാതെ തന്നെ ശരിക്കും
ഇഷ്ടം...ഒരു പക്ഷെ എന്‍റെ മുഖത്തു അത്ര ചുളിവു വീണിട്ടില്ല എങ്കിലും കാലം തന്ന കാഴ്ചപ്പാടുകള്‍....
ആ കാഴ്ചപ്പാടുകള്‍ മനസ്സില്‍ തന്ന ചുളിവുകള്‍ ആകാം ഈ ഇഷ്ടത്തിനു കാരണം......ഇന്നലത്തെ
താരങ്ങളെ അടുത്തു കാണുമ്പോള്‍ അവരെ അറിയുമ്പോള്‍....ആ കഥ കേള്‍ക്കുമ്പോള്‍.....ഒരു
ഇഷ്ടം...അവരെ കേള്‍ക്കുമ്പോള്‍ അവര്‍ക്ക് നമ്മളോടുള്ള ഇഷ്ടം ....ആ ഇഷ്ടം തരുന്ന സുഖം...ആ
സുഖം തരുന്ന ഇഷ്ടം ......അതാണ് ഈ ചുളിവുള്ള മുഖം തന്ന ഇഷ്ടം.....സുഖം .....
No comments:
Post a Comment