കുടുംബപ്പേര് അറിയില്ല...അധികം വീട്ടുകാരും വന്നു കാണാന്‍ വിരുന്നുകാരും ഇല്ല....ഒരു പെണ്ണുങ്ങളും ഇറുത്തു തലയില്‍ ചൂടിയ ചരിത്രവും ഇല്ല...ദേവപാദങ്ങളില്‍ സമര്‍പ്പിച്ചും ഇല്ല...ഈ കുന്നിന്‍മുകളില്‍ അവളും അനിയത്തിമാരും പൂത്തു നിറഞ്ഞു നില്‍ക്കുന്നു....
.കലാഭവന്‍ മണി പാടിയതുപോലെ.."എന്നെക്കാണാന്‍ നിന്നെക്കാളും ചന്ദം തോന്നും കുഞ്ഞി പെണ്ണെ എന്നിട്ടെന്തേ ......."...
ഇന്നു വാഗമണ്‍ വളകോട്വ ഴി ഉപ്പുതറക്ക് തിരക്കിട്ട് പോകും വഴിയാണ് ഈ സൌന്ദര്യം കണ്ടത്..ഒരു ചിത്രം പകര്‍ത്താതെ കടന്നു പോകാന്‍ തോന്നിയില്ല.....
No comments:
Post a Comment