KRIPA SADAN “ഇവിടം
സ്വര്‍ഗ്ഗമാണ്”
ഞാന്‍ ഇടയ്ക്കു സ്വര്‍ഗ്ഗത്തില്‍
പോകാറുണ്ട്....പണ്ടു പറഞ്ഞുകേട്ട ദൈവവും മാലാഖമാരും നൈര്‍മല്യമുള്ള ആത്മാക്കളും
ഉള്ള സ്വര്‍ഗ്ഗത്തില്‍..........
ഇത്രയും എഴുതി നിര്‍ത്തിയപ്പോള്‍ ആണ്
ഒരു ചങ്ങാതി വിളിച്ചത്....പോയി.. ഇത്തിരി മദ്യവും ...പിന്നെ രാഷ്ട്രീയം ..
ചരിത്രം.. പിന്നല്‍പ്പം പരിസ്ഥിതി ചര്‍ച്ചകളും ആയി ചിലവഴിച്ചു....
പക്ഷെ എഴുതി
തുടങ്ങിയത് മുഴുമിപ്പിക്കണം എന്ന് വല്ലാത്ത ഉള്‍വിളി.....അതാ വൈകിയ ഈ രാത്രി
വേളയില്‍ ഈ മിഷ്യന് മുന്‍പില്‍.....ഇങ്ങനെ ...
.ശരി ഇനി പറയാം....
ഇത്തിരി ദൂരമുണ്ട്...അങ്ങ് പാലക്കാട്
മലമ്പുഴ .....ഈ തിരക്കിനിടയില്‍ അത്രടം ഓടിയെത്താന്‍ ഇടയ്ക്കു
വൈകാറുണ്ട്....എങ്കിലും അവിചാരിതമായി കയറി ചെല്ലുമ്പോള്‍ കാത്തിരിപ്പിന്‍റെ ഗദ്ഗതം
കിനിയുന്ന “മോനെ
നീ വന്നോ: എന്ന ചോദ്യം......ചേര്‍ത്തു നിര്‍ത്തുമ്പോള്‍ ഹൃദയ താളത്തില്‍ അലിഞ്ഞ
ഗദ്ഗതം......പിരിയുമ്പോള്‍ നിറുകയില്‍ ഒരുമ്മ....ഇനിയെന്ന് കാണും എന്ന ഈറന്‍
മിഴികള്‍.....പോയ് വരൂ എന്നാശംസിക്കുന്ന ഒരു കൂട്ടം വലം കൈകള്‍.....ഒന്നും
ജീവിതത്തില്‍ തിരിഞ്ഞു നോക്കാത്ത എന്‍റെ
മനസിനെ അറിയാതെ തിരിഞ്ഞു നോക്കാന്‍ പ്രേരിപ്പിക്കുന്ന ആ പുണ്യ ഭൂമിയുടെ സ്വര്‍ഗ്ഗ
കവാടം........
അതെ എനിക്ക് ഇന്ന് ഒത്തിരി വല്യപ്പന്മാരും
വല്യമ്മച്ചിമാരും ഉണ്ട്.......ഏതാണ്ട് പത്തു കൊല്ലം മുന്‍പ് അറ്റുപോയ ഒരു രക്ത
ബന്ധത്തെ തേടി വര്‍ഷങ്ങള്‍ക്കു ശേഷം ഏതാണ്ട് ഒരു നാല് കൊല്ലം മുന്‍പാണ് ഞാന്‍ ഇവിടെ
എത്തിയത്.....പിന്നീടു ആവും പോലെ ഇടയ്ക്കു ഞാന്‍ ഇവടെ പോയിട്ടുണ്ട് .....ഇടയ്ക്കു
രക്ത ബന്ധം മണ്ണില്‍ അലിഞ്ഞു ചേര്‍ന്നു....പക്ഷെ അതിനോടകം എന്‍റെ
മനസ് ആ സ്വര്‍ഗ്ഗ ഭൂമിയില്‍ വേരുകള്‍ ആഴ്ന്നിറങ്ങി വളര്‍ന്നു
തുടങ്ങിയിരുന്നു.......
പലര്‍ക്കും പലതും ഉണ്ട്.... പലര്‍ക്കും
പലരും ഉണ്ട്......ചിലരുടെ പ്രൊഫൈലുകള്‍ നമ്മെ ഞെട്ടിക്കും......പക്ഷെ ആര്‍ക്കും ആരും
ഇല്ല...ഒരു പക്ഷെ എന്നോ ഉണ്ടായ ഒരു പിണക്കം... ഒരു വാശി.... അതില്‍ ഉടലെടുത്ത
അഭിപ്രായ വ്യത്യാസങ്ങള്‍ .....പിന്നെ മനുഷ്യ സഹജമായ ഈഗോ...ഇത്തിരി സമ്പത്തും അതിനോടുള്ള ആര്‍ത്തിയും ബന്ധങ്ങള്‍ക്കുള്ളില്‍ ഇടര്‍ച്ചകള്‍ ......ഇത്രയൊക്കെ തന്നെയേ ഒരരോരുത്തരുടെയും കഥക്കുള്ളിലെ കഥയുള്ളൂ .
മേല്‍വിലാസം അറിയാമായിരുന്നിട്ടും സ്വന്തം അമ്മയെ..,. അപ്പനെ... ഒന്ന് തേടി
വരാന്‍ കൂട്ടാക്കാതെ മക്കള്‍.....ഒരുവഴിക്കായി .. ഒഴിവായികിട്ടി ...ഇനി ഇപ്പൊ എന്തിനു വിണ്ടും
എടുത്തു തലയില്‍ വെക്കണം എന്ന് ചിന്ടിക്കുന്ന മക്കള്‍.........................എനിക്കൊന്നും
മനസിലാകുന്നില്ല ചങ്ങാതി.......
പണ്ട് അള്‍ത്താര ബാലനായിരുന്ന ഞാന്‍ ....ഭൌതിക ചിന്തകളില്‍.. തത്വ ശാസ്ത്രങ്ങളില്‍ എന്നാണ് ആകൃഷ്ടനായത് എന്ന് കൃത്യമായി
ഓര്‍മ്മയില്ല....ഇന്ന് എന്നെ നയിക്കുന്നത് തികച്ചും ഭൌതികമായ ആ
കാഴ്ചപ്പാടാണ്...അതുകൊണ്ട് തന്നെ മതങ്ങളോ മത സംവിധാനങ്ങളോ നിയന്ത്രിക്കുന്ന സ്ഥാപങ്ങളില്‍ ഞാന്‍ ശ്രധാലുവായിരുന്നില്ല.....
പക്ഷെ ഒന്നെനിക്കറിയാം തികച്ചും ഭൌതിക ചിന്തകള്‍ മനസിനെ... ചിന്താഗതിയെ.. നിയന്ത്രിക്കുന്നത് കൊണ്ടാവാം എന്‍റെ മനസ് തികച്ചും ഒരു മനുഷ്യന്റേതു ആണ്.....മനുഷ്യന്‍റെ സുഖങ്ങളും... ദുഖങ്ങളും.....ആശകളും നിരാശകളും ....കോപവും ചിരിയും അങ്ങനെ എല്ലാ അവസ്ഥകളും അളവറ്റു പെട്ടന്ന് എന്നെ സ്വാധീനിക്കും.... മുഖംമൂടിയില്ലാതെ അവയെല്ലാം ഞാന്‍ പ്രകടിപ്പിക്കാരും ഉണ്ട്.... തികച്ചും തെറ്റ് എന്ന് തോന്നുന്നത് ഞാന്‍ ചെയ്യാറില്ല.....മനസിലെ കുറ്റബോധം മായിക്കാന്‍ കുമ്പസാരം എന്ന ഒറ്റമൂലി ഭൌതികന് ഭലിക്കില്ലല്ലോ....അതുപോലെ തന്നെ മനസിന് സുഖം തരുന്ന പ്രവര്‍ത്തികള്‍ അത് എന്തും ആകട്ടെ.....മനസിന് മുന്‍പില്‍ ശരി എന്ന് തോന്നിയാല്‍ അനുവര്‍ത്തിക്കുകയും ചെയ്യും....അന്ത്യകാഹളം മുഴങ്ങുമ്പോള്‍ വലതു ഭാഗത്ത് ഇരിക്കാം എന്ന ഗിമ്മിക്കിലും താല്പര്യം ഇല്ല ....ശരി എന്നത് ചെയ്യുമ്പോള്‍.... അത് തരുന്ന മനസിന്‍റെ സുഖം...അതാണ് ഞാന്‍ കാംഷിക്കുന്ന പ്രതിഭലം.......അത് അപ്പോള്‍ തന്നെ കിട്ടി ബോധിച്ചു ....വരവും വെച്ചു.......പലിശ വേണ്ടാ....
പക്ഷെ ഒന്നെനിക്കറിയാം തികച്ചും ഭൌതിക ചിന്തകള്‍ മനസിനെ... ചിന്താഗതിയെ.. നിയന്ത്രിക്കുന്നത് കൊണ്ടാവാം എന്‍റെ മനസ് തികച്ചും ഒരു മനുഷ്യന്റേതു ആണ്.....മനുഷ്യന്‍റെ സുഖങ്ങളും... ദുഖങ്ങളും.....ആശകളും നിരാശകളും ....കോപവും ചിരിയും അങ്ങനെ എല്ലാ അവസ്ഥകളും അളവറ്റു പെട്ടന്ന് എന്നെ സ്വാധീനിക്കും.... മുഖംമൂടിയില്ലാതെ അവയെല്ലാം ഞാന്‍ പ്രകടിപ്പിക്കാരും ഉണ്ട്.... തികച്ചും തെറ്റ് എന്ന് തോന്നുന്നത് ഞാന്‍ ചെയ്യാറില്ല.....മനസിലെ കുറ്റബോധം മായിക്കാന്‍ കുമ്പസാരം എന്ന ഒറ്റമൂലി ഭൌതികന് ഭലിക്കില്ലല്ലോ....അതുപോലെ തന്നെ മനസിന് സുഖം തരുന്ന പ്രവര്‍ത്തികള്‍ അത് എന്തും ആകട്ടെ.....മനസിന് മുന്‍പില്‍ ശരി എന്ന് തോന്നിയാല്‍ അനുവര്‍ത്തിക്കുകയും ചെയ്യും....അന്ത്യകാഹളം മുഴങ്ങുമ്പോള്‍ വലതു ഭാഗത്ത് ഇരിക്കാം എന്ന ഗിമ്മിക്കിലും താല്പര്യം ഇല്ല ....ശരി എന്നത് ചെയ്യുമ്പോള്‍.... അത് തരുന്ന മനസിന്‍റെ സുഖം...അതാണ് ഞാന്‍ കാംഷിക്കുന്ന പ്രതിഭലം.......അത് അപ്പോള്‍ തന്നെ കിട്ടി ബോധിച്ചു ....വരവും വെച്ചു.......പലിശ വേണ്ടാ....
ഞാന്‍ ഈ പ്രമാണങ്ങള്‍
സൂചിപ്പിക്കാന്‍ ഇടവന്ന കാര്യം പറയാം....വൈദീകന്മാരോ സന്യാസിനി സമൂഹമോ അവരുടെ
മേലങ്കികൊണ്ട് എന്നെ ഒരിക്കലും സ്വാധീനിച്ചിട്ടില്ല.....പക്ഷെ ഈ സ്വര്‍ഗ്ഗത്തില്‍
ഞാന്‍ ഒരു പുന്യവാനെ കണ്ടു “ഫാദര്‍ ജോണ്‍ മരിയ
വിയാനി”
...ഈ സ്ഥാപനത്തിന്‍റെ ഡയരക്ടര്‍ ആണ്.....ഏതാണ്ട് നൂറോളം വാര്ധക്യങ്ങളെ ഇതിനോടകം
സ്വന്തം കൈകളില്‍ എടുത്തു പരിപാലിച്ചു ഓമനിച്ചു ഒടുവിലെ നിദ്രക്കു ശാന്തമായ ശയ്യ
ഒരുക്കിയ ഒരു വലിയ മനുഷ്യന്‍..............
ഈ സ്വര്‍ഗ്ഗത്തില്‍ ജാതിയില്ല...മതങ്ങളുടെ അതിരുകള്‍ ഇല്ല....ആണ്‍
പെണ്ണ് ഭേദം ഇല്ല...ആലംബം അറ്റവര്‍ എന്ന ഒരേ ഒരു യോഗ്യത മാത്രം ...
..നമ്മുടെ “പ്രഞ്ചിയേട്ടന്‍” സിനിമയില്‍
പറയില്ലേ....പുന്യവാന്മാര്‍ ഇടയ്ക്കു ഭൂമിയില്‍ വരാറുണ്ട് അത് മനുഷ്യന്‍റെ
രൂപത്തില്‍ ആണെന്ന്........പുണ്യവാന്‍ എന്നത് എന്നെ സംബന്ധിച്ചിടത്തോളം ഒരു
ആലങ്കാരിക പദമാണ് .....പക്ഷെ അതിനും ഒരു പൂര്‍ണ്ണത വേണമല്ലോ... ഞാന്‍ അത് ഇവിടെ
ദര്‍ശിക്കുന്നു.....
അടുത്തു നില്‍ക്കുമ്പോള്‍ ഇടപെടുമ്പോള്‍....ഒരു
വല്ലാത്ത ടച്....ഒരു തരങ്കം.....അഹന്ത നിറഞ്ഞ എന്‍റെ നട്ടെല്ല് വളയുന്നത് പോലെ......അതെ മനസ് നിറയെ നന്മയുള്ള ഒരു മനുഷ്യന്‍റെ ....മേലങ്കിക്കുള്ളിലെ
മേലങ്കിയില്ലാത്ത നഗ്നനായ മനുസ്യന്റെ സ്പര്‍ശനം....
(എന്‍റെ ഭൌതിക ജീവിത വീക്ഷണം ഒന്നും അദ്ദേഹത്തിനു
അറിയില്ല കേട്ടോ....)
ഇടയ്ക്കു മാറി മാറി സേവനത്തിനായി വരുന്ന.......
സന്യസ്ഥം അത്മ തിരഞ്ഞെടുത്തത്നു മനുഷ്യ സേവനത്തിനിനു എന്ന് തിരിച്ചറിഞ്ഞ സന്യാസിനികളെയും മനസാല്‍
വണങ്ങാന്‍ അവരുടെ പ്രവര്‍ത്തികള്‍ എന്നെ പ്രേരിപ്പിക്കുന്നു......പിന്നെ വൃദ്ധ ജീവിതങ്ങളെ ഓടി നടന്നു ശുശ്രുഷിക്കുന്ന.. കുറെ...പെണ്‍കുട്ടികള്‍....
ആധുനിക ചാരിറ്റബിള്‍ സാമ്പത്തിക
സ്രോതസുകള്‍ തേടി ഉപയോഗിച്ച് സാമൂഹ്യ സേവനം നടത്തുന്ന ഒട്ടനവധി സ്ഥാപനങ്ങള്‍
നമുക്കറിയാം....പക്ഷെ ഇവിടം വ്യത്യസ്തമാണ്...ഒരു സാധാരണ മൊബൈല്‍ ഫോണിലെ മിസ്ട് കാള്‍ തിരഞ്ഞു കണ്ടു പിടിക്കാന്‍
ഇനിയും ഇദ്ദേഹം പഠിക്കേണ്ടിയിരിക്കുന്നു... അറിഞ്ഞു കേട്ട് എത്തുന്ന സുമനസുകള്‍ കയ്യയച്ചു നല്‍കുന്നതു സ്നേഹത്തോടെ സ്വീകരിക്കുന്നു.........പാലക്കാടും തൃശൂരും പട്ടണങ്ങളിലെ
സാധാരണ കച്ചവടക്കാര്‍ക്ക് ഈ വ്യക്തിത്വത്തെ നന്നായി അറിയാം...അവര്‍ മനസറിഞ്ഞു... മനസു
നിറഞ്ഞു ആ പഴയ ജീപ്പിലേക്കു നിറച്ചു കൊടുക്കുന്ന പലവ്യന്ജനങ്ങള്‍ നേരിട്ട് സ്വര്‍ഗ്ഗത്തില്‍
എത്തുന്നു......
ഇക്കഴിഞ്ഞ സ്വാതന്ത്ര്യ ദിനത്തില്‍
രാവിലെ ഒരു തമിള്‍നാട് യാത്രക്കിടയില്‍ ഞാന്‍ ഒന്ന് ഓടി സ്വര്‍ഗ്ഗത്തില്‍ കയറി... ...അവിടെ ദേശീയ പതാക ഉയര്‍ത്തലും
ആഘോഷവും ആയിരുന്നു....അതില്‍ മനസു നിറഞ്ഞു പങ്കു കൊണ്ടു....അതിന്‍റെ ചിത്രങ്ങള്‍
ആണ് ഇവ ...
രണ്ടു മാസം മുന്‍പ് കണ്ടു കൈ കൊടുത്ത്
പിരിഞ്ഞ ആരോഗ്യവാനായിരുന്ന ജോണി ചേട്ടന്‍ ഹൃദയാഘാതത്തില്‍ മരണപ്പെട്ടു എന്ന വാര്‍ത്ത
നല്‍കിയ നൊമ്പരവുമായി ഞാന്‍ കൊയംബത്തൂരിനെ ലക്ഷയമാക്കി വളയം പിടിച്ചു......