Urumbikkara : ഉറുമ്പിക്കര ....Madamma kulam :…. “മദാമ്മ കുളം കാണണ്ടേ അതിലേക്കു തലേം കുത്തി ചാടെണ്ടെ ..........13 ചിത്രങ്ങള്‍ .....
ഒരു ചെറിയ യാത്ര ഇത്ര നീട്ടി പൊലിപ്പിച്ചു എഴുതാന്‍
എന്തിരിക്കുന്നു.? ...ഗീര്‍വാണം അടിക്കുക എന്ന ഉദ്ദേശം ആണ് എന്ന് വിചാരിക്കരുതേ
.... ...ഇത്രയും മഹോഹരമായ ഒരു പ്രദേശം പ്രകൃതി സ്നേഹികള്‍ ആയ സഞ്ചാരികള്‍ അധികം
ഉപയോഗപ്പെടുത്തുന്നില്ല എന്ന് കണ്ടത് കൊണ്ട് താല്പര്യം ഉള്ളവര്‍ക്ക്
പ്രയോജനപ്പെടട്ടെ എന്ന് കരുതി നീട്ടി കുറിച്ചു എന്ന് മാത്രം...
അടുത്ത മലകയറി ഞങ്ങള്‍ എത്തിയത് മനോഹരമായ ഒരു പീഠഭൂമിയില്‍
ആണ്.. അങ്ങ് അകലെ..... നേര്‍ത്ത കോടമഞ്ഞില്‍ അലിഞ്ഞു മലനിരകള്‍ കാണും വരെ ഞോറിഞ്ഞു പരന്നു
കിടക്കുന്നു ....പടിഞ്ഞാറന്‍ അരികോക്കെ കിഴുക്കാം തൂക്കായ കൊക്കകള്‍ ആണ് .....
അവിടെ ഒരു കൂമ്പന്‍ മലയുടെ ചുവട്ടില്‍ ആയി നേര്‍ത്ത ഒരു വെള്ള
ചാട്ടം .മണിമലയാറിന്റെ ഉത്ഭവതടത്തിലെ പലതില്‍ ഒരു കൈവഴി ആണിത്.....ആ വെള്ളച്ചാട്ടത്തിനു
ചുവട്ടിലാണ് തേടിവന്ന “മദാമ്മകുളം” .......
പൊന്തകാടുകള്‍ വകഞ്ഞു മാറ്റി ഒറ്റയടി പാതയിലൂടെ അവിടേക്ക്....
ചുമ്മാതല്ല പണ്ട് ആഷ്ലി എസ്റ്റെട്ടു ഭരിച്ചിരുന്ന സായിപ്പിന്‍റെ
പെണ്ണുമ്പിള്ള കുതിരപ്പുറത്തു കയറി കുട്ടിക്കാനത്തു നിന്നും ഇവിടെ കുളിക്കാന്‍
വന്നിരുന്നത്......
ഇരു കുന്നുകള്‍ക്കിടയിലെ സ്വകാര്യത .....മരവിപ്പിക്കുന്ന
തണുത്ത തെളിനീര്‍....ഇതില്‍പ്പരം ഒരു പ്രകൃതി ജന്യ ഷവര്‍ വേറെവിടെ കിട്ടാന്‍.... ......അപകടകരമല്ലാത്ത പ്രകൃതിയുടെ സ്വാഭാവിക
ക്രമീകരണം.........വേറാരും ഇവിടെ കുളിക്കാന്‍ വരരുത് എന്ന് സായിപ്പ് കല്‍പ്പിച്ചതും
ചുമ്മാതല്ല......
ഒരു നിമിഷം ആ കുളിസീന്‍ ഞാന്‍ ഒന്ന് മനസ്സില്‍ സങ്കല്‍പ്പിച്ചു
പോയി .......
കുറെ മണിക്കൂറുകള്‍ ആ തെളിനീരില്‍ മുങ്ങി അര്‍മാദിച്ചു .....
പോകാന്‍ സമയമായി .....ഈ കുളത്തിനു മുകളില്‍ കണ്ട ഉയര്‍ന്ന
കുന്നിനു മുകളില്‍ കയറണ്ടേ ?....അല്ലാതെ എങ്ങനെ മടങ്ങും ......... “മൂന്നാം
മലകേറി പോകണ്ടേ അവിടുന്ന് തലേംകുത്തി .........നാളെ ....”
1 comment:
നല്ല വിവരണം. പെട്ടന്ന് തന്നെ ഒന്ന് പോയിക്കാണുവാന്‍ കൊതി തോന്നുന്നു. നന്ദി
Post a Comment