RV Hits

Tuesday, December 16, 2014

കഴിഞ്ഞതേ ഉണ്ടായിരുന്നുള്ളൂ ..... ഞാന്‍ എത്തുമ്പോള്‍ അവള്‍ മാത്രം


കഴിഞ്ഞതേ ഉണ്ടായിരുന്നുള്ളൂ .....
ഞാന്‍ എത്തുമ്പോള്‍ അവള്‍ മാത്രം .....ഞാന്‍ അവളെ ആദ്യമായി കാണുകയാണ് . അടുത്തു പിന്നവളുടെ വിടരാത്ത മോട്ടുപോലെ അനിയത്തിയും ...
.പേരും കുടുംബവും ഒന്നും അറിയില്ല ....ചോദിച്ചില്ല ..ഒരു സുഹൃത്ത് സഭയിലും പറഞ്ഞു കേട്ടിട്ടും ഇല്ല ....
ചേര്‍ത്തു നിര്‍ത്തി നിറുകയില്‍ മുകര്‍ന്നു ....ഘനീഭവിച്ചതെല്ലാം പെയ്തൊഴിഞ്ഞു .....പോയ്ക്കഴിഞ്ഞിരുന്നു .... ആരെന്നു ഞാന്‍ ചോദിച്ചില്ല...ഔപചാരികതക്ക് വേണ്ടി പോലും ചോദിച്ചില്ല.........ചില ഊഹങ്ങള്‍ മാത്രം .....
ഒത്തിരി കരഞ്ഞിരിക്കണം...വേര്‍പിരിയുമ്പോള്‍ അഥിതിയോ അതോ ഇവളോ ......ഈ കവിളിലെ മുത്തുമണികള്‍ അഥിതി സമ്മാനിച്ചതോ...അതോ അവളുടെതോ ?....
അവള്‍ ഒന്ന് ഉലഞ്ഞുവോ ...
മുഘത്ത്‌ പതിച്ച മുത്തുമണികള്‍ അവള്‍ അപ്പോഴും തുടച്ചു കളഞ്ഞിട്ടില്ല ....
ഊഷരമായ ഈ വരണ്ട ഭൂമിയില്‍ ഒന്ന് നിന്ന് പിടിക്കാന്‍ കഷ്ട്ടപ്പെടുമ്പോള്‍ അപൂര്‍വ്വമായെത്തുന്ന കനിവില്‍ മതിമറന്നു നില്‍ക്കുന്ന അവളോട്‌ ഞാന്‍ കൂടുതല്‍ ഒന്നും ചോദിച്ചില്ല ....അല്ലെങ്കില്‍ എന്തിനു ചോദിക്കണം .....ഏതു ചോദ്യകര്‍ത്താവിനും ചോദ്യത്തിന് അര്‍ഹത ഉണ്ടായിരിക്കണം ......
നടവഴിക്കരികില്‍ നിറങ്ങള്‍ കണ്ടു ഒരു നിമിഷം നിന്നുപോയ എനിക്ക് അതിനുള്ള അര്‍ഹതയില്ല .....നിലനില്‍പ്പിന്റെ കനിവിന്റെ അവശ്യം ഒരു തുടം പോലും നല്‍കാന്‍ കഴിയാത്ത ഞാന്‍...എന്ത് ചോദിക്കാന്‍ ...
കരിഞ്ഞുണങ്ങി ചുരുണ്ടുകൂടി ഒന്നുരണ്ടു ജന്മങ്ങള്‍ അവള്‍ക്കു പിന്നില്‍ ......മൃദുലമായതെല്ല്ലാം അവരില്‍നിന്നും എന്നെ കൊഴിഞ്ഞു പോയിരിക്കുന്നു .......

വേദന തോന്നി ...ചിത്രം എടുക്കാന്‍ മനസു വെമ്പി ....മരണം പറന്നിരങ്ങുംപോഴും അതില്‍ കൌതുകം കാണുന്ന ഫോട്ടോഗ്രഫിമാനിയാക്കിന്റെ വൈശിഷ്ട്യം ..... ഭാഗ്യം അവള്‍ അറിഞ്ഞിട്ടില്ല ...അറിയിക്കാതെ രണ്ടു ചിത്രങ്ങള്‍ പകര്‍ത്തി .....സന്ധ്യമയങ്ങാറായി .....ഒന്ന് കൂടി തിരിഞ്ഞു നോക്കി ഞാന്‍ നടന്നു.....

No comments: