RV Hits

Thursday, December 18, 2014

Kalloorkkadu : ചാത്തന്‍ മരിക്കുന്നു ...സമൂഹത്തിനായ് ....



Kalloorkkadu : ചാത്തന്‍ മരിക്കുന്നു ...സമൂഹത്തിനായ് ....
കല്ലൂര്‍ക്കാട് മുടിയിലെ ചാത്തന്‍കല്ല്‌ കുട്ടിക്കാലത്ത് ഒരു വിസ്മയമായിരുന്നു മലമുകളും അഗാധതയും ആദ്യമായി മനസില്‍ പകര്‍ന്നുതന്ന ചാത്തന്‍ ...ഒരുപാട് തവണ സായാഹ്നസൂര്യന്റെ ഇളവെയിലില്‍ കാറ്റുകൊണ്ടു ഞാനും ചങ്ങാതിമാരും അവിടിരുന്നിട്ടുണ്ട് .....
സ്കൂള്‍ കാലത്ത് ഒരിക്കല്‍ സഹപാടി ചക്കാലക്കുന്നേല്‍ സിജുവും ഞാനും തനിയെ ചാത്തന്‍കല്ലിന്റെ പിളര്‍പ്പിനിടയിലൂടെ താഴെ നിന്നും മുകളിലേക്ക് വലിഞ്ഞു കയറി .. ടെന്‍സിങ്ങും ഹിലാരിയും ആയിരുന്നു മനസ്സില്‍ .....
ഇരു പിളര്പ്പിനിടയിലൂടെ വള്ളിപടര്‍പ്പിലും മറ്റും തൂങ്ങി ഇടയ്ക്കു വീണു കിടന്നിരുന്ന ഒരു ദ്രവിച്ച മരത്തടിയിലൂടെ ഏതാണ്ട് മുകളില്‍ എത്താറായപ്പോള്‍
പെട്ടന്ന് വീണു ദ്രവിച്ചു പിളര്പ്പിനിടയില്‍ തങ്ങി നിന്നിരുന്ന തടിക്കഷണം താഴേക്കു ഊര്‍ന്നു പോയി ...എത്രയോ ആള്‍ ഉയരത്തില്‍ അത്യഗാധതക്ക് മുകളില്‍ കിട്ടിയ കുറ്റി ചെടികളില്‍ ഞങ്ങള്‍ പിടിച്ചു കിടന്നു ...ഞാന്‍ മുകളിലും സിജു താഴെയും .... മരണത്തിന്‍റെ യഥാര്‍ഥ മുഖം നേരില്‍ കണ്ട നിമിഷങ്ങള്‍ ....ഉറക്കെ കരഞ്ഞാല്‍ പോലും ആരും കേള്‍ക്കില്ല ......എന്നാലും കരഞ്ഞു ....
കുറെ നേരം ആ അവസ്ഥയില്‍ നിന്നു ...പിന്നെ കയ്യെത്തിച്ച് മുകളില്‍ തപ്പി നോക്കിയപ്പോള്‍ ..ഒരു കുറ്റിച്ചെടി കയ്യില്‍ തടഞ്ഞു ...അത് വലിച്ചു പറിച്ചു ചുവടു ഭാഗത്തെ പാറയില്‍ ഒരു ചെറിയ പിടുത്തം കിട്ടി....ഞാന്‍ തൂങ്ങി മുകളില്‍ കയറി..
ഒരു മരകുറ്റിയില്‍ കാലുകള്‍ കൊളുത്തി കിടന്നു പിന്നെ അന്നത്തെ ഒറ്റമുണ്ട് പറിച്ചു പിരിച്ചു താഴേക്ക്‌ ഇട്ടു കൊടുത്തു ഒരുതരത്തില്‍ എന്‍റെ ചങ്ങാതിയേയും മുകളില്‍ എത്തിച്ചു...ഒരുമിച്ചു കേട്ടിപിടിച്ചിരുന്നു ഒത്തിരി കരഞ്ഞു ...അതില്‍ മരണത്തെ അതിജീവിച്ചതിന്റെ സന്തോഷമോ അതോ ചാത്തന്‍കല്ല്‌ കീഴടക്കിയതിന്റെ വിജയമോ...അപ്പോഴത്തെ മനോവികാരം ഓര്‍മ്മിക്കുന്നില്ല ....
എന്നെ അടുത്തറിയാവുന്ന ചിലര്‍ക്ക് മാത്രം അറിയാവുന്ന ഒരു രഹസ്യം ഇന്ന് ഞാന്‍ പങ്കുവെക്കുന്നു ....
ഒരുപക്ഷെ ഈ സാഹസത്തിലെ ആദ്യത്തെയും അവസാനത്തെയും മനുഷ്യര്‍ ഞങ്ങള്‍ ആകാം.
 ഇപ്പോള്‍ വര്‍ഷങ്ങള്‍ക്കു ശേഷം ചാത്തന്‍കല്ലിന്റെ മുകളില്‍ ഇരുന്നു ഞാന്‍ സിജുവിനെ ഫോണില്‍ വിളിച്ചു.....ഓര്‍മ്മപുതുക്കാന്‍ വീണ്ടും ചാത്തനെ കാണാന്‍ വന്നപ്പോള്‍ വിളിക്കാത്തതിന്റെ പരിഭവം അവന്‍ പറഞ്ഞു .....
ഇത് ചാത്തന്റെ കല്ലൂര്‍ക്കാട് ഗ്രാമത്തിലേക്കുള്ള മുഖം ...

.മറുവശത്ത്‌ ആരെയും അറിയിക്കാതെ ചാത്തന്‍ മരിച്ചു കൊണ്ടിരിക്കുന്നു ..മഹാ വിസ്പോടനങ്ങള്‍ ഓരോ ദിനവും ചാത്തന്റെ അസ്ഥികള്‍ നുറുക്കുന്നു .....അവന്‍റെ ദേഹം ഇന്ന് പലതിന്റെയും മൂലക്കല്ലായിരിക്കുന്നു .....സങ്കടം തോന്നി ......ചാത്തനോട് മാപ്പ് പറഞ്ഞു .....
ചാത്തന്‍റെ നുറുങ്ങിയ നടുവിലൂടെ പുതുഞായരാഴ്ച പരിഹാര പ്രദക്ഷിണം പണ്ട് കയറിയ മനിയന്ത്രം മല ദുഃഖം ഘനീഭവിച്ച മേഘങ്ങളില്‍ മുഖം പൂഴ്ത്തി...
ചാത്തന്‍ എന്നെ തിരുത്തി ....ഇല്ല ബിനോയ്‌ ...ഇത് എന്‍റെ നിയോഗമാണ് ...മനുഷ്യന്‍റെ ഭൌതിക വികസനങ്ങളില്‍ പങ്കാളിയാകുക എന്ന നിയോഗം....
മനസിലാകാതെ നിന്ന എന്നെ ചാത്തന്‍ തിരുത്തി .....
നിങ്ങള്‍ വികസനം സ്വപ്നം കാണുന്നു ...അതിനായി മുറവിളി കൂട്ടുന്നു .....വികസനം എന്ന വാക്കില്‍ തന്നെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അടങ്ങിയിരിക്കുന്നു .....അതില്‍ ചാത്തന്‍റെ ദേഹം ഇല്ലാതെ എന്ത് ചെയ്യാന്‍ .....അതിനു എന്‍റെ ദേഹം  പൊട്ടിത്തെറിച്ചു ...നുറുങ്ങി പൊടിഞ്ഞു തീരെണ്ടിയിരിക്കുന്നു ......അതെന്‍റെ നിയോഗമാണ് ...
അപ്പോള്‍ ഇനി നാം വീണ്ടും കാണില്ലേ ?....അറിയില്ല ....ഇനിവരുമ്പോള്‍ ഞാന്‍ അവശേഷിച്ചാല്‍ വീണ്ടും കണ്ടുമുട്ടാം ..... 
Ya... his name is "Chatthan" in our childhood we love to climb the big stone on the top of Kalloorkadu mountain......Now he is dying..no he become  assassinating .. big blasts daily braking his bones ...his body becoming part of foundation stone of may constructions.
 I felt sorry and apologized in the name of human. ..
No Chathan  corrected me ...
No Binoy ....it is my life mission to participate in the development of your  land ...You peoples are dreaming development and demanding that. Shouting for that ..In the word development itself  the other word construction laying.  Without bodies of Chathans ..no development....For that my body must blast...crushed ...and need to become powder....yes it is may be  mission of my life....
Can i say "see you again"...
don't know ...probably .. if  remain.....

No comments: