Urumbikkara : ഉറുമ്പിക്കര
....Madamma kulam :
5 ആം ഭാഗം …ശലഭങ്ങളുടെ താഴ്വര
...
മടക്കയാത്രയില്‍ ആണ് ആ ദൃശ്യവിരുന്ന്
ലഭിച്ചത് ...
ഒരു ഷട്ടില്‍ കോര്‍ട്ടിന്റെ വലുപ്പമുള്ള
സ്ഥലത്ത് ആയിരക്കണക്കിന് ഒരേ ഇനം ശലഭങ്ങള്‍ ....ക്യാമറയും ചുമന്നു നടക്കുന്ന ഒരു
സഞ്ചാരിക്ക് ഇതില്‍പ്പരം വേറെന്താണ് വേണ്ടത് ....
തിരക്ക് കണ്ടപ്പോള്‍ ഞാന്‍ ഒന്ന്
ഉറപ്പിച്ചു .....തീര്‍ച്ചയായും ഇവരുടെ ഒരു ബീവറേജ് ഔട്ട്‌ലെറ്റ് ഇവിടെ
ഉണ്ടാകണം....അല്ലെങ്കില്‍ ഇത്ര തിരക്കിനു സാധ്യത ഇല്ല .....
ഒരുപക്ഷെ അടുത്തുള്ള
ഔട്ട് ലെറ്റുകള്‍ ഏതോ സുധീരന്‍ വെട്ടി നിരത്തിയിട്ടുണ്ടാകും ..
ഏതോ കാടും പടലും വെട്ടിമാറ്റുന്ന
മനുഷ്യന്‍ അറിയുന്നില്ല അവയൊക്കെ ഏതോ സുന്ദര ജീവികളുടെ നിലനിപ്പിന്റെ അടിത്തറ
ആയിരുന്നു എന്ന് ....
കയ്യിലെ ക്യാമറയുടെ പരിമിതിയും
....പിന്നെ അസ്തമന സൂര്യന്‍റെ ചുവന്ന വെളിച്ചത്തിലും ഇരുന്നും കിടന്നും ആകുന
വിധത്തില്‍ കുറച്ചു ചിത്രങ്ങള്‍ പകര്‍ത്തി.....
ഈ താഴ്‌വരയില്‍ ഇനിയും പലതും ഉണ്ടാകാം
....നമുക്ക് പോയി കാണണ്ടേ .....ഈ ചെറിയ ബ്ലോഗ് ഉറുമ്ബിക്കര എന്ന അധികം സഞ്ചാരികള്‍
അറിയാത്ത ഈ കുന്നിന്‍ചെരുവിനെ നിങ്ങള്ക്ക് പരിചയപ്പെടുത്താന്‍ ഉപകാരപ്പെട്ടു എന്ന
സംതൃപ്തിയോടെ ഈ ചെറിയ സഞ്ചാര കുറിപ്പ് ഞാന്‍ ഉപസംഗ്രഹിക്കട്ടെ .....
No comments:
Post a Comment