Urumbikkara : ഉറുമ്പിക്കര
....Madamma kulam :….
“ഒന്നാം
മലകേറി പോകണ്ടേ.... അവിടുന്ന് ....
മണിമലയാര്‍ ഉത്ഭവിക്കുന്ന ആ മനോഹര പര്‍വ്വത പ്രദേശം എവിടെയാണ്
എന്നറിയന്ടെ ....ഞാന്‍ ഒരു ചതുരം വരക്കാം ...
വാഗമണ്‍ ഏലപ്പാറ റോഡിനു തെക്ക് വശം .....
ഏലപ്പാറ കുട്ടിക്കാനം പടിഞ്ഞാറ് വശം
കുട്ടിക്കാനം മുണ്ടക്കയം
വടക്ക് വശം
മുണ്ടക്കയം പൂഞ്ഞാര്‍ കിഴക്ക് വശം .....
കാഴ്ചകള്‍ അതി മനോഹരം …
എത്തിച്ചേരാന്‍ നാല് വഴികള്‍ ..
.മുണ്ടക്കയം കൂട്ടിക്കല്‍ വഴി .20 Km.
മുണ്ടക്കയം എന്തയാര്‍ വഴി 20 Km
കുട്ടിക്കാനം ആഷ്ലി എസ്റ്റേറ്റ് വഴി ..7 Km.
ഏലപ്പാറ മേമല ഉപ്പുകുളം വഴി 13 Km.
ആദ്യത്തെ മൂന്നു വഴികളിലും 10 Km ഓളം 4
വീല്‍
ഡ്രൈവ് ജീപ്പ് വേണ്ടി വരും...ഏലപ്പാറ Tiford Estate …Uppukulam dam വരെ
കാറില്‍ സഞ്ചരിക്കാം .. ആ വഴിയാകുമ്പോള്‍ ഇത്തിരി നടക്കാന്‍ താല്പര്യമുണ്ടെങ്കില്‍
രണ്ടു മൂന്നു മല മടക്കുകള്‍ കടന്നു ഏതാണ്ട് നാലഞ്ചു കിലോമീറ്റര്‍ ആസ്വദിച്ചു നടന്നു
പോകാം.... ഇടയ്ക്കു ഇത്തിരി തടി അനങ്ങുന്നത് നല്ലതാണ് ....
പുലര്‍ച്ചെ പുറപ്പെട്ടു ..ഞാനും .. ബോബന്‍ ഫിലിപ്പും ...ടോം
ഇമ്മാനുവേല്‍ .. പിന്നെ ബിജു സ്ടീഫനും ....
മഞ്ഞിന്‍ കുളിരില്‍ കിഴക്ക് ചുവന്ന സൂര്യോദയം കാണാന്‍
അതിമനോഹരം ...ഏലപ്പാറ നിന്നും പ്രഭാത ഭക്ഷണം കഴിച്ചു ..വെള്ളവും ഭക്ഷണ പൊതികളും
കരുതി ...എലപ്പാറ കുട്ടിക്കാനം റൂട്ടില്‍ മേമല നിന്നും ടായിഫോര്ദ് എസ്റ്റെറ്റു
വഴിയുള്ള ടാര്‍ റോഡിലേക്ക് തിരിഞ്ഞു ...വഴി കുറച്ചൊക്കെ പോയിട്ടുണ്ട് ...സാരമില്ല
കേരളം അല്ലെ ...
മനോഹരമായ തേയില തോട്ടത്തിലൂടെ..... എസ്റ്റേറ്റ് മാനേജരുടെ
മനോഹര ബംഗ്ലാവ് കുന്നു കയറി...... അടുത്ത താഴ്വാരത്തിലേക്ക് ...അകലെ പച്ച പട്ടിന്
നടുവില്‍ ഇന്ദ്രനീലം പതിച്ചപോലെ പോലെ
ഉപ്പുകുളം തടാകം...... എസ്റ്റേറ്റ് വക ചെറിയ ഡാം ആണ് ........തെളിഞ്ഞ ആകാശ
നീലിമയില്‍ നീല തടാകവും അതിനു കരയിലെ തേയില കമ്പനിയും ഗ്രാമവും തരുന്ന കാഴ്ച
...അവിസ്മരണീയം.....
നമ്മുടെ സന്തോഷ് കുളങ്ങര സാറിന്‍റെ ഭാഷയില്‍ പറഞ്ഞാല്‍ .... “സ്വിട്സര്‍ലാന്‍ഡില്‍
നിന്നും ഫ്രാന്സിലെക്കുള്ള യാത്ര മദ്ധ്യേയാണ് ഇത്തരത്തില്‍ മറ്റൊരു തടാകം ഞാന്‍
കണ്ടത് ... ഹ ഹ ഹ ...
അങ്ങനെ ഒന്നാം മല കയറി താഴെ ഇറങ്ങി ...വണ്ടിയില്‍ ആയതുകൊണ്ട്
പരമ സുഖം ......ഇനി നടക്കണം ......
നാളെ ... രണ്ടാം മലകേറി പോകണ്ടേ ... അവിടുന്ന് തലേംകുത്തി
.......
No comments:
Post a Comment