Urumbikkara : ഉറുമ്പിക്കര
....Madamma kulam :….
“മൂന്നാം
മലകേറി പോകണ്ടേ അവിടിരുന്നു ഇത്തിരി വല്ലോം കഴിക്കണ്ടേ ..........14 ചിത്രങ്ങള്‍ .....
മദാമ്മ കുളത്തിലെ കുളിരില്‍ യാത്രയുടെ ക്ഷീണം എല്ലാം ഒഴുകി
അകന്നു....ഇടുക്കി ജില്ലയുടെ തെക്കന്‍ മലനിരകളില്‍ ഏറ്റവും ഉയരമുള്ള ഹില്‍ടോപ്
എന്നറിയപ്പെട്ടുന്ന കുന്നും ഈ പ്രദേശത്താണ് .. പക്ഷെ അത് കയറുക എന്നത് ഒരു
ദിവസത്തെ ശ്രമമാണ്....അത് വേണ്ടെന്നു വെച്ചു....പടിഞ്ഞാറെ ചെരുവില്‍ എല്ലാ
കുന്നുകള്‍ക്ക് വശവും അഗാധമായ കൊക്കകള്‍ ആണ്.....നമ്മുടെ നാട്ടില്‍ ഇത്തരം
കൊക്കകല്‍ക്കൊക്കെ ഒരു പേര് മാത്രം suicide point . അതിനു
ഇവിടെ ഒരു പഞ്ഞവും ഇല്ല.....എവിടുന്നു ചാടിയാലും സംഗതി ഉറപ്പു....
നല്ല വിശപ്പില്‍ ഭക്ഷണം കഴിക്കാന്‍ കുന്നിന്‍ നിറുകയില്‍
ഇരുന്നപ്പോള്‍ ചാടി ചാകാന്‍ തോന്നുന്നതു എങ്ങനെ....അതുകൊണ്ട് അതെപറ്റി ഓര്‍ത്തതേയില്ല....
നീണ്ടു പരന്നു കിടക്കുന്ന മല ഞോറിവുകള്‍ വീണ്ടും പ്രജോതനമായി
.. വലിച്ചു വെച്ചു നടന്നു... ഒടുവില്‍ തെക്കേ അറ്റത്തു കുട്ടിക്കാനം പെരുവംതനം
ചെരിവില്‍ ...twin rock എന്നാ പ്രദേശത്തു എത്തി.... പിന്നെ
ഇറക്കം ആണ് ....അവിടെയാണ് ഉറുംബിക്കര എന്ന പ്രദേശം......മടുത്തു ഇനി മടങ്ങാം...
പിന്നിട്ട വഴികളിലൂടെ തന്നെ തിരിഞ്ഞു നടന്നു......
ഒടുവില്‍ വാഹനം പാര്‍ക്ക് ചെയ്തിരുന്ന എസ്റ്റേറ്റ്
ലയത്തിനടുത്തെത്തി ....
മടക്ക യാത്രയില്‍ പ്രകൃതി കനിഞ്ഞു നല്‍കിയ ഒരു അപൂര്‍വ്വ
ദൃശ്യത്തിനെറ്റ് ഓര്‍മ്മകളുമായി ഞാന്‍ തൊടുപുഴയ്ക്ക് വളയം പിടിച്ചു......
ആ അപൂര്‍വ്വ ദൃശ്യത്തിന്റെ ചിത്രങ്ങള്‍ കൂടി നല്‍കിയിട്ട് നാളെ
ഞാന്‍ ഈ കഥ അവസാനിപ്പിച്ചുകൊള്ളാം .......
“ശലഭങ്ങളുടെ താഴ്വര ........നാളെ .......
No comments:
Post a Comment