Valppara : വാല്‍പ്പാറ
...
പൊള്ളാച്ചിയുടെ സമതല ഭൂമിയില്‍ നിന്നും ആളിയാര്‍
ഡാമിന്റെ അരുകിലൂടെ വളഞ്ഞു പുളഞ്ഞു മലകയറി സഹ്യന്‍റെ നിറുകയിലെ കുളിര്‍ന്ന മഞ്ഞുമൂടിയ
തേയില പച്ചപ്പിലേക്ക് ഒരു യാത്ര...ഒത്താല്‍ ആ തണുപ്പില്‍ ഒരു രാത്രി കഴിയണം....പിന്നെ
പുലര്‍ച്ചെ പശ്ചിമഘട്ട മഴക്കാടുകളിലൂടെ ..മലക്കപ്പാറ .. ഷോളയാര്‍ .. പെരിങ്ങല്‍കുത്ത്
...വാഴച്ചാല്‍ ആതിരപ്പള്ളി ...വഴി മടക്കം......ഇപ്പോള്‍ വഴിയൊക്കെ നന്നാക്കി ആയാസ രഹിതമാണ്
ഈ വഴിയുള്ള യാത്ര....
ഇറക്കം ഇറങ്ങുന്നതിനേക്കാള്‍...എപ്പോഴും
കൌതുകം കയറ്റം കയറുന്നതാണ് ....മനുഷ്യന്‍റെ ആഗ്രഹങ്ങള്‍ പോലെ തന്നെ.....
പ്രകൃതിയുടെ മനോഹാരിതയും ചില വാനര കുസൃതി
കൌതുക കാഴ്ചകളും...വരയാടുകളും...
തെക്കേ ഇന്ത്യയില്‍ ഇത്രക്കും മഹോഹരമായ ഒരു
ചുരം കാഴ്ച വേറൊന്നില്ല എന്ന് വേണമെങ്കില്‍ പറയാം.....
വാല്‍പ്പാറ ചുരത്തിലെ ചില കാഴ്ചകള്‍.......
No comments:
Post a Comment