ഇന്ന് ഔദ്യോഗിക യാത്രക്കിടയില്‍ ...ഒരു
റോഡ് അപകട സ്ഥലം കണ്ടു പിടിക്കാന്‍....വൈക്കത്തിനടുത്ത്.. ഉദയനാപുരത്തു നിന്നും
നക്കംതുരുത്ത് പള്ളി എന്ന പ്രദേശത്തേക്ക് ഓടിച്ചു പോകവേ...അതാ... ഈ ഇഷ്ടന്‍ റോഡു
ക്രോസ് ചെയ്യുന്നു.....ഒത്ത നടുക്ക് തന്നെ കാര്‍ നിര്‍ത്തി...ക്യാമറയും ആയി ചാടി
ഇറങ്ങി....ഒരു സ്നാപ്പിനു നിന്നു തന്നു....പിന്നെ ഒരു വീടിനു പിറകിലേക്ക് ഓടി
മറഞ്ഞു....
വീട്ടുകാരെ.......ഞാന്‍ വിളിച്ചു....
ഇല്ല ആരും ഇല്ല......ഇത്തിരി മുഴുത്ത ഒരു കാവല്‍ നായ കുരച്ചുചാടി ....
കാലം വല്ലാത്തതാണ്.....ഉടുമ്പിന്‍റെ
പിന്നാലെ വന്നതാണ് എന്നൊന്നും ചിലപ്പോള്‍ ആരും വിശ്വസിക്കില്ല....
വിഷണ്ണനായി റോഡില്‍ കയറിനിന്നു....ഒരു
നാട്ടുകാരന്‍ ലുങ്കി ഒക്കെ ഉടുത്തു ബൈക്കില്‍ വരുന്നുണ്ട്....റോഡിന്‍റെ ഒത്ത
നടുക്ക് കാര്‍ നിര്‍ത്തിയതിന്‍റെ കലിപ്പ് മുഖത്ത് കാണാന്‍ ഉണ്ട്......
ചേട്ടാ ഒരു ഉടുമ്പ് .......ഞാന്‍
പറഞ്ഞു.....
എവിടെ?.....ദാ ....ഇപ്പൊ അങ്ങോട്ട്
പോയി.... ഞാന്‍ ഒരു പടം എടുത്തിട്ടുണ്ട്.....ഞാന്‍ ക്യാമറയില്‍ ചിത്രം
കാണിച്ചു......
ഒഹ് ... ഇത് ഇവിടെ ഇഷ്ടം
പോലുണ്ട്.....അയാള്‍ ബൈക്കുമായി മുന്നോട്ടു പോയി.......ഒരു വലിയ കാര്യം കണ്ടു
പിടിച്ചപോലെ നിന്ന ഞാന്‍ വെറും സോമന്‍ ആയി.....
തിരിച്ചു മടങ്ങവേ....രണ്ടു ഉടുമ്പുകള്‍
കൂടി റോഡു ക്രോസ് ചെയ്യുന്നത് കണ്ടപ്പോഴാണ്.....നാട്ടുകാരന്‍ ആയ ആ ബൈക്ക്
യാത്രക്കാരന് ഞാന്‍ വെറും സോമന്‍ ആയതിന്‍റെ കഥ മനസിലായത്......
(അടിക്കുറിപ്പ്.....
സോമന്‍ ഒരു നല്ല പേരാണ്....ഈ അടുത്ത
കാലത്ത്.....ഇങ്ങനെ ഒരു പ്രയോഗം നമ്മുടെ നാട്ടില്‍ എങ്ങനെയോ വന്നു
ഭവിച്ചു.....ഈ ..യോ യോ ബ്രോ ബ്രോ വന്നു
ഭവിച്ചത് പോലെ......അത്രയുമേ ഈ പ്രയോഗത്തിനു പിന്നില്‍ ഉള്ളു എന്ന് മുന്‍കൂര്‍
അപേക്ഷ) ......
No comments:
Post a Comment