ഞാന്‍ വൃത്തികെട്ടവന്‍.......ഘനീഭവിച്ച എന്‍റെ കാര്‍വര്‍ണ്ണത്തില്‍ എന്നിലെ കുടിലത നിനക്ക് ദര്‍ശിക്കുവാന്‍ കഴിയാതതിനാല്‍ എനിക്ക് ഭംഗിയുണ്ടെന്നു നീ കരുതുന്നു.......ദുര്‍ഗന്ധത്തിന്റെ ലഹരി എന്നെ മത്തുപിടിപ്പിക്കുന്നു...ഒഴുകിപ്പരക്കുന്ന വിസര്‍ജ്യങ്ങളില്‍ ഞാന്‍ ആര്‍ത്തിയോടെ പറന്നിറങ്ങും ......ഇല്ല ....എനിക്കൊരിക്കലും പഞ്ഞമില്ല ...അഴുകുന്ന മലിനമായ ഈ ലോകത്ത് ഞാന്‍ സുഭിക്ഷനാണ്.....നീ വിളമ്പിവെച്ച നിന്‍റെ അന്നത്തില്‍ എനിക്ക്ശ തൃപ്തിയില്ല....ഒന്ന്ത രുചിച്ചു ശതകോടി കൃമി കീടങ്ങളെ ആ പാത്രത്തില്‍ നിക്ഷേപിച്ചു ഞാന്‍ പറന്നു പോകും .....സാമ്പ്രാണി തിരിയുടെ ഗന്ധം എനിക്ക് അരോചകമാണ്..പക്ഷെ അത് എനിക്കൊരു സൂചനയാണ്....നിന്‍റെ സമയം കഴിഞ്ഞു എന്ന സൂചന....അപ്പോള്‍ ഞാന്‍ വരും .. ജീവശ്വാസം നിന്നില്‍നിന്നു അസ്തമിക്കുമ്പോള്‍ ..നീ അഴുകിത്തുടങ്ങുമ്പോള്‍ ....നിന്‍റെ കവിളില്‍ ഉമ്മതരാന്‍ ഞാന്‍ വരും......കഷ്ടം....നിന്‍റെ പ്രിയര്‍ എന്നെ ആട്ടിയോടിക്കും....എങ്കിലും നിന്നോടുള്ള പ്രണയം എന്നെ തിരികെ കൊണ്ടുവരും....അവരെക്കാള്‍ നന്നായി ഞാന്‍ നിന്നെ ഉമ്മവേക്കും......ഞാന്‍ വൃത്തികെട്ടവന്‍.....അല്ലെ? ? ?
No comments:
Post a Comment