RV Hits

Saturday, October 18, 2014

കാക്കചില്ലകള്‍......

തണലില്ലിനിമേലിലീ ചില്ലയില്‍....
തളിര്‍ക്കുമെന്ന്നൊരു സ്വപ്നവും തളിര്‍ത്തില്ല.....
അങ്ങേ ചില്ലയിലെന്‍കിളിയും എന്നെ നോക്കി വെറുതെ ഇരുന്നിരിന്നു
താഴെയെന്‍ കുഞ്ഞി കിളിക്കുഞ്ഞുങ്ങള്‍ ..
.ഒന്നുമറിയാതെ കളിച്ചിരുന്നു....
സന്ധ്യ മയങ്ങാറായി ....ഇനി വെയിലില്ല.....സ്വസ്ഥം.....
രാവിന്‍ ഇരുള്‍ യാമാത്തിലെപ്പോഴോ അടര്‍ന്നു വീഴുമോ ചില്ലകള്‍....
കരുതണം ഒരു കണ്ണ് തുറന്നിരിക്കാം ...കാക്കണം....
ഭാഗ്യമത് ഓര്‍ത്താലോരുമാത്ര മാത്രം.....
മണ്ണില്‍ പതിക്കുംമുന്പൊരു കുതിപ്പില്‍...
വെറുതെ പറക്കാം ഒരു ചില്ല തേടി.....
ഒപ്പത്തിലേന്കിളി കൂട്ടത്തെയോക്കയും ...ഒറ്റ വിളിയില്‍ ഉണര്ത്തിടണം
.............................................

നാളെ പുലര്ന്നാലോരുവേള ഈ മരചില്ലയിലോന്നു തളിര്‍ത്തെന്നാലോ ........

No comments: