ജീവിതം ചിലപ്പോള്‍ ഇങ്ങനെയാണ്....അത് മനുഷ്യനായാലും ... മറ്റു ജീവികള്‍ ആയാലും.....കഴിഞ്ഞ മാസം ഈ കിളിയമ്മ കൂട് കൂട്ടുന്നത് ഞാന്‍ പോസ്റ്റ് ചെയ്തിരുന്നു...എന്‍റെ മുറ്റത്തെ മാവിന്‍ കൊമ്പില്‍....
.പിന്നെ മുട്ടയിട്ടു....ഉണ്ണി പിറന്നു....തന്തയും തള്ളയും ഉത്സാഹിച്ചു തീറ്റ കൊടുത്തു ....അകലെ മാറി നിന്ന് എന്നും കുതുകത്തോടെ ഞാന്‍ അത് നോക്കി കണ്ടു.....
ഞാന്‍ ഒരു സന്ധ്യക്ക് ഈ ചിത്രം എടുത്തു.....
പിറ്റേന്ന്.....
ഇത്തിരി വിശപ്പില്‍ ആ കുഞ്ഞ് ഒന്ന് കരഞ്ഞപ്പോള്‍....അത് ഏതോ കാക്കയുടെ വിശപ്പിന്‍റെ കാതുകളില്‍ എത്തിച്ചേര്‍ന്നു.....അവിടെ അതിജീവനത്തിന്‍റെ പ്രകൃതി നിയമത്തില്‍ ആ കുരുന്നു ഇരയായി തീര്‍ന്നു.....ആ മനോജ്ജ ചെഞ്ചോരി വായ ഇനി അമ്മക്കിളിക്ക് വേണ്ടി തുറക്കില്ല.....ഉള്ളിലെ വിശപ്പ് മറന്നു...ഉണ്ണിക്കു തീറ്റയുമായി ഇനി ആ ഇണക്കിളികള്‍ വരേണ്ടതും ഇല്ല.......
ഒത്തിരി നാളത്തെ കഷ്ട്ടപ്പാടില്‍ ആ ഇണക്കിളികള്‍ തീര്‍ത്ത കൂട് ചിതറി താഴെ മണ്ണില്‍ ഉരുംബരിച്ചു കിടന്നിരുന്നു....
വയ്യ അത് എനിക്ക് ചിത്രീകരിക്കാന്‍ വയ്യ...
എനിക്ക് സഹിക്കാന്‍ പറ്റിയില്ല....
ആരും മാനിഷാദ പാടിയില്ല.....
ക്രിസ്ത്യാനി പൈതങ്ങള്‍ മരിക്കുമ്പോള്‍ പാടുന്ന ഹൃദയം നുറുങ്ങുന്ന ആ ഒപ്പീസ് വരികള്‍ ഞാന്‍ ഓര്‍ത്തു ....
"വിടരും മുന്‍പേ വീണു കരിഞ്ഞു വത്സല കുസുമം
പുഞ്ചിരി വിരിയും വദനമിതാരും കാണില്ലിനിമേല്‍ ..."