RV Hits

Wednesday, December 31, 2014

The real artist .....

The artist …മഞ്ഞില്‍ കുളിരുള്ള ആ നടവഴിക്കരികില്‍ മുന്നില്‍ എത്തുന്ന മുഖങ്ങളെ മനസ്സില്‍ ആവാഹിച്ചു കറുത്ത വരകളിലൂടെ തന്‍റെ ക്യാന്‍വാസിലേക്ക് പകര്‍ത്തുകയാണ്......ഇയാള്‍ ...കാണികളെ അത്ഭുതപ്പെടുത്തികൊണ്ട്....
നിറം മങ്ങിയ ജീവിതത്തില്‍ തന്‍റെ കുടുംബത്തിനുള്ള നിലനില്‍പ്പിന്റെ ആധാരം......
കുറെ ഏറെ നേരം കണ്ടുനിന്നു .......  

Friday, December 26, 2014

മഹാകെണി കായായ ..വൃക്ഷ .ക്ഷയ ക്ഷയ ഫലായ ...സ്വാഹാ....


മഹാകെണി കായായ ..വൃക്ഷ .ക്ഷയ ക്ഷയ ഫലായ ...സ്വാഹാ....
......................
എനിക്കിട്ടു കൂടോത്രെം ചെയ്ത ആ നായീന്റെ മോന്‍ ഈ മഹാ കെണിയില്‍ വീണു ക്ഷയം വന്നു മരിക്കും എന്നാണ് ചെര്‍ക്കോടന്‍ സ്വാമി പറയുന്നത് ......
പൂജാ വേളകളില്‍ അസഭ്യം പറയരുത് ....
ഓ.... ആ മാഹാന്‍റെ ശിരസു പിളര്‍ന്നു അന്തരിക്കണേ ....
പാപിക്ക്‌ പശ്ചാത്തപിക്കാന്‍ ഇതാ ഒരവസരം കൂടി ..
സത്യം തുറന്നു പറയൂ.......ക്ഷമ പരീക്ഷിക്കരുത് .....പറയൂ...
.....

സത്യം പറയാം .. ഇതാണ് മഹാഗണി വൃക്ഷത്തിന്റെ കായ ......വഴിയില്‍ വീണു കിടന്നത് വെറുതെ എടുത്തുകൊണ്ടു വന്നതാ സ്വാമീ.....മാപ്പാക്കണം......

The nut of Mahagani tree....that's all ....

Sunday, December 21, 2014

വിസില്‍ മുഴങ്ങുന്ന കേരള വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ .... ഫീ....ഈ...ഈ.... ഫീ ഫീ .....





വിസില്‍ മുഴങ്ങുന്ന കേരള വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ ....

ഫീ....ഈ...ഈ.... ഫീ ഫീ  ..... ഫീ ഫീ   ............

ചില സിനിമകളില്‍ പോലീസ് വരുന്നുണ്ട് എന്ന് സൂചിപ്പിക്കുന്ന അരോചക ശബ്ദം ....ഇന്ന് കേരളത്തിലെ സഞ്ചാര ഭൂപടത്തില്‍ ഉള്‍പ്പെട്ട ഏതു വിനോദ സഞ്ചാര കേന്ദ്രത്തില്‍ എത്തിയാലും ഈ അപകട സൂചനാ നിലവിളി ശബ്ദം മാത്രം ......

അഗാധതയിലേക്ക്‌ കൂപ്പുകുത്തുന്ന വെള്ളച്ചാട്ടങ്ങളും താഴ്വാരങ്ങളും ഒക്കെ നമുക്ക് നല്‍കുന്നത് അതിന്‍റെ വന്യമായ ഭയാനകമായ ജീവനെടുക്കുന്ന അനുഭൂതിയാണ് ......
അതാസ്വദിക്കാനാണ് സഞ്ചാരികള്‍ എത്തുന്നത് .....

ഇന്ന് എല്ലായിടത്തും  കമ്പിവേലികളും മുള്ള് വേലികളും കൊമ്പന്‍ മീശക്കാരായ ..കണ്ണുരുട്ടുന്ന ജീവന്‍ രേക്ഷാ സേനകള്‍ മുതലായവയാല്‍ നിറം മങ്ങി പോയിരിക്കുന്നു .....

ശരിയാണ് ...കാറില്‍ നിന്നും കാര്‍പെറ്റിലേക്ക് മാത്രം കാലൂന്നി ശീലമുള്ള ഇന്നത്തെ തലമുറ ഇത്തിരി ബിയറിന്റെ തിളപ്പില്‍ ഒന്ന് കാലിടറിയാല്‍ ...തകരുന്നത് ഒരു കുടുംബത്തിന്‍റെ ഭാവിയാണ് ..പ്രതീക്ഷകള്‍ ആണ് ....അവരെ കരുതാന്‍ ഉള്ള ചുമതല ഭരണകൂടത്തിനും ഉണ്ട് ....

പക്ഷെ എവിടെയോ തനിമ നഷ്ട്ടപ്പെട്ടത്‌ പോലെ ....

പക്ഷെ ഈ വിസില്‍ മുഴക്കം ഇല്ലാതെ അവനവനു അവനവന്‍ തുണയായി ഒരു അഗാധ വെള്ളച്ചാട്ടം.....ഒരു മിനി നയാഗ്ര തന്നെ .....ആ സ്വാതന്ത്ര്യം ആസ്വദിക്കുന്ന സഞ്ചാരികള്‍ ...ആ കാഴ്ച എന്നെ അത്ഭുതപ്പെടുത്തി .....ആ നിമിഷങ്ങളിലെ ചില ചിത്രങ്ങള്‍ .....
കര്‍ണ്ണാടകത്തിലെ ബെല്‍ഗാം നഗരത്തില്‍ നിന്നും 65 km അകലെ ഘട്ടപ്രഭാ നദിയിലെ മനോഹരമായ ഗോഘക് വെള്ള ചാട്ടം .......

The Goghak water falls in Ghattaprabha River ….65 km north east of Belgaum Karnadaka…

Saturday, December 20, 2014

മുറ്റത്തെ കാഴ്ചകള്‍.....








മുറ്റത്തെ കാഴ്ചകള്‍.....
ഇന്ന് ചങ്ങനാശ്ശേരിയില്‍ പെങ്ങളുടെ വീട്ടിലാണ് ഉണര്‍ന്നു എണീറ്റത് ....നല്ലൊരു പൂന്തോട്ടം അവള്‍ നോക്കി പരിപാലിക്കുന്നുണ്ട് .....രാവിലെ കുറച്ചു സമയം അതിനിടവഴി നടന്നു ....അപ്പോള്‍ കിട്ടിയ കുറച്ചു നല്ല ചിത്രങ്ങള്‍ ....
ഒന്ന് കണ്ണ് തുറന്നു നോക്കിയപ്പോള്‍ ആ കൊച്ചു മുറ്റത്തു തന്നെ എന്തൊക്കെ ജീവ വൈവിധ്യങ്ങള്‍ ....പൂക്കളുടെ വര്‍ണ്ണ വിവിധ്യങ്ങലെക്കാള്‍ അവക്കിടയില്‍ ഒളിഞ്ഞും തെളിഞ്ഞും ഉല്ലസിക്കുന്ന കുറെ ചങ്ങാതിമാര്‍ എന്നെ വല്ലാതെ ആകര്‍ഷിച്ചു ... പാവത്തുങ്ങളാ .....എന്തൊക്കെ ജീവജാലങ്ങള്‍ നമ്മുടെ മുറ്റത്തും പൂന്തോട്ടത്തിലും ഉണ്ട് ....മനോഹരമായവയും .വിരൂപമായവയും ...ഉപകാരം ഉള്ളതും ഉപദ്രവം ഉള്ളതും അങ്ങനെ പലതും .....

ഒന്നടുത്തു കണ്ടു നോക്കിയാല്‍ അറിയാതെ അവയോടൊക്കെ വല്ലാത്ത ഇഷ്ട്ടം തോന്നും .....
few moments in garden 
today I open my eyes in my sisters residence at Changanassery. ...she maintaining a good garden ...Spend little time there and the pictures taken from there. 
with an open eye wondered on the life diversity around ..more over the verity colors of  flowers  some guys attracted me they were playing ..some body open and others hide ...poor fellows. Wonder.. how many verity of lives even in our garden and foreground ....some are lovely some are not ... some are helpful and not others ...
however a close look may give us affection to them.    

Thursday, December 18, 2014

Kalloorkkadu : ചാത്തന്‍ മരിക്കുന്നു ...സമൂഹത്തിനായ് ....



Kalloorkkadu : ചാത്തന്‍ മരിക്കുന്നു ...സമൂഹത്തിനായ് ....
കല്ലൂര്‍ക്കാട് മുടിയിലെ ചാത്തന്‍കല്ല്‌ കുട്ടിക്കാലത്ത് ഒരു വിസ്മയമായിരുന്നു മലമുകളും അഗാധതയും ആദ്യമായി മനസില്‍ പകര്‍ന്നുതന്ന ചാത്തന്‍ ...ഒരുപാട് തവണ സായാഹ്നസൂര്യന്റെ ഇളവെയിലില്‍ കാറ്റുകൊണ്ടു ഞാനും ചങ്ങാതിമാരും അവിടിരുന്നിട്ടുണ്ട് .....
സ്കൂള്‍ കാലത്ത് ഒരിക്കല്‍ സഹപാടി ചക്കാലക്കുന്നേല്‍ സിജുവും ഞാനും തനിയെ ചാത്തന്‍കല്ലിന്റെ പിളര്‍പ്പിനിടയിലൂടെ താഴെ നിന്നും മുകളിലേക്ക് വലിഞ്ഞു കയറി .. ടെന്‍സിങ്ങും ഹിലാരിയും ആയിരുന്നു മനസ്സില്‍ .....
ഇരു പിളര്പ്പിനിടയിലൂടെ വള്ളിപടര്‍പ്പിലും മറ്റും തൂങ്ങി ഇടയ്ക്കു വീണു കിടന്നിരുന്ന ഒരു ദ്രവിച്ച മരത്തടിയിലൂടെ ഏതാണ്ട് മുകളില്‍ എത്താറായപ്പോള്‍
പെട്ടന്ന് വീണു ദ്രവിച്ചു പിളര്പ്പിനിടയില്‍ തങ്ങി നിന്നിരുന്ന തടിക്കഷണം താഴേക്കു ഊര്‍ന്നു പോയി ...എത്രയോ ആള്‍ ഉയരത്തില്‍ അത്യഗാധതക്ക് മുകളില്‍ കിട്ടിയ കുറ്റി ചെടികളില്‍ ഞങ്ങള്‍ പിടിച്ചു കിടന്നു ...ഞാന്‍ മുകളിലും സിജു താഴെയും .... മരണത്തിന്‍റെ യഥാര്‍ഥ മുഖം നേരില്‍ കണ്ട നിമിഷങ്ങള്‍ ....ഉറക്കെ കരഞ്ഞാല്‍ പോലും ആരും കേള്‍ക്കില്ല ......എന്നാലും കരഞ്ഞു ....
കുറെ നേരം ആ അവസ്ഥയില്‍ നിന്നു ...പിന്നെ കയ്യെത്തിച്ച് മുകളില്‍ തപ്പി നോക്കിയപ്പോള്‍ ..ഒരു കുറ്റിച്ചെടി കയ്യില്‍ തടഞ്ഞു ...അത് വലിച്ചു പറിച്ചു ചുവടു ഭാഗത്തെ പാറയില്‍ ഒരു ചെറിയ പിടുത്തം കിട്ടി....ഞാന്‍ തൂങ്ങി മുകളില്‍ കയറി..
ഒരു മരകുറ്റിയില്‍ കാലുകള്‍ കൊളുത്തി കിടന്നു പിന്നെ അന്നത്തെ ഒറ്റമുണ്ട് പറിച്ചു പിരിച്ചു താഴേക്ക്‌ ഇട്ടു കൊടുത്തു ഒരുതരത്തില്‍ എന്‍റെ ചങ്ങാതിയേയും മുകളില്‍ എത്തിച്ചു...ഒരുമിച്ചു കേട്ടിപിടിച്ചിരുന്നു ഒത്തിരി കരഞ്ഞു ...അതില്‍ മരണത്തെ അതിജീവിച്ചതിന്റെ സന്തോഷമോ അതോ ചാത്തന്‍കല്ല്‌ കീഴടക്കിയതിന്റെ വിജയമോ...അപ്പോഴത്തെ മനോവികാരം ഓര്‍മ്മിക്കുന്നില്ല ....
എന്നെ അടുത്തറിയാവുന്ന ചിലര്‍ക്ക് മാത്രം അറിയാവുന്ന ഒരു രഹസ്യം ഇന്ന് ഞാന്‍ പങ്കുവെക്കുന്നു ....
ഒരുപക്ഷെ ഈ സാഹസത്തിലെ ആദ്യത്തെയും അവസാനത്തെയും മനുഷ്യര്‍ ഞങ്ങള്‍ ആകാം.
 ഇപ്പോള്‍ വര്‍ഷങ്ങള്‍ക്കു ശേഷം ചാത്തന്‍കല്ലിന്റെ മുകളില്‍ ഇരുന്നു ഞാന്‍ സിജുവിനെ ഫോണില്‍ വിളിച്ചു.....ഓര്‍മ്മപുതുക്കാന്‍ വീണ്ടും ചാത്തനെ കാണാന്‍ വന്നപ്പോള്‍ വിളിക്കാത്തതിന്റെ പരിഭവം അവന്‍ പറഞ്ഞു .....
ഇത് ചാത്തന്റെ കല്ലൂര്‍ക്കാട് ഗ്രാമത്തിലേക്കുള്ള മുഖം ...

.മറുവശത്ത്‌ ആരെയും അറിയിക്കാതെ ചാത്തന്‍ മരിച്ചു കൊണ്ടിരിക്കുന്നു ..മഹാ വിസ്പോടനങ്ങള്‍ ഓരോ ദിനവും ചാത്തന്റെ അസ്ഥികള്‍ നുറുക്കുന്നു .....അവന്‍റെ ദേഹം ഇന്ന് പലതിന്റെയും മൂലക്കല്ലായിരിക്കുന്നു .....സങ്കടം തോന്നി ......ചാത്തനോട് മാപ്പ് പറഞ്ഞു .....
ചാത്തന്‍റെ നുറുങ്ങിയ നടുവിലൂടെ പുതുഞായരാഴ്ച പരിഹാര പ്രദക്ഷിണം പണ്ട് കയറിയ മനിയന്ത്രം മല ദുഃഖം ഘനീഭവിച്ച മേഘങ്ങളില്‍ മുഖം പൂഴ്ത്തി...
ചാത്തന്‍ എന്നെ തിരുത്തി ....ഇല്ല ബിനോയ്‌ ...ഇത് എന്‍റെ നിയോഗമാണ് ...മനുഷ്യന്‍റെ ഭൌതിക വികസനങ്ങളില്‍ പങ്കാളിയാകുക എന്ന നിയോഗം....
മനസിലാകാതെ നിന്ന എന്നെ ചാത്തന്‍ തിരുത്തി .....
നിങ്ങള്‍ വികസനം സ്വപ്നം കാണുന്നു ...അതിനായി മുറവിളി കൂട്ടുന്നു .....വികസനം എന്ന വാക്കില്‍ തന്നെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അടങ്ങിയിരിക്കുന്നു .....അതില്‍ ചാത്തന്‍റെ ദേഹം ഇല്ലാതെ എന്ത് ചെയ്യാന്‍ .....അതിനു എന്‍റെ ദേഹം  പൊട്ടിത്തെറിച്ചു ...നുറുങ്ങി പൊടിഞ്ഞു തീരെണ്ടിയിരിക്കുന്നു ......അതെന്‍റെ നിയോഗമാണ് ...
അപ്പോള്‍ ഇനി നാം വീണ്ടും കാണില്ലേ ?....അറിയില്ല ....ഇനിവരുമ്പോള്‍ ഞാന്‍ അവശേഷിച്ചാല്‍ വീണ്ടും കണ്ടുമുട്ടാം ..... 
Ya... his name is "Chatthan" in our childhood we love to climb the big stone on the top of Kalloorkadu mountain......Now he is dying..no he become  assassinating .. big blasts daily braking his bones ...his body becoming part of foundation stone of may constructions.
 I felt sorry and apologized in the name of human. ..
No Chathan  corrected me ...
No Binoy ....it is my life mission to participate in the development of your  land ...You peoples are dreaming development and demanding that. Shouting for that ..In the word development itself  the other word construction laying.  Without bodies of Chathans ..no development....For that my body must blast...crushed ...and need to become powder....yes it is may be  mission of my life....
Can i say "see you again"...
don't know ...probably .. if  remain.....

Tuesday, December 16, 2014

കഴിഞ്ഞതേ ഉണ്ടായിരുന്നുള്ളൂ ..... ഞാന്‍ എത്തുമ്പോള്‍ അവള്‍ മാത്രം


കഴിഞ്ഞതേ ഉണ്ടായിരുന്നുള്ളൂ .....
ഞാന്‍ എത്തുമ്പോള്‍ അവള്‍ മാത്രം .....ഞാന്‍ അവളെ ആദ്യമായി കാണുകയാണ് . അടുത്തു പിന്നവളുടെ വിടരാത്ത മോട്ടുപോലെ അനിയത്തിയും ...
.പേരും കുടുംബവും ഒന്നും അറിയില്ല ....ചോദിച്ചില്ല ..ഒരു സുഹൃത്ത് സഭയിലും പറഞ്ഞു കേട്ടിട്ടും ഇല്ല ....
ചേര്‍ത്തു നിര്‍ത്തി നിറുകയില്‍ മുകര്‍ന്നു ....ഘനീഭവിച്ചതെല്ലാം പെയ്തൊഴിഞ്ഞു .....പോയ്ക്കഴിഞ്ഞിരുന്നു .... ആരെന്നു ഞാന്‍ ചോദിച്ചില്ല...ഔപചാരികതക്ക് വേണ്ടി പോലും ചോദിച്ചില്ല.........ചില ഊഹങ്ങള്‍ മാത്രം .....
ഒത്തിരി കരഞ്ഞിരിക്കണം...വേര്‍പിരിയുമ്പോള്‍ അഥിതിയോ അതോ ഇവളോ ......ഈ കവിളിലെ മുത്തുമണികള്‍ അഥിതി സമ്മാനിച്ചതോ...അതോ അവളുടെതോ ?....
അവള്‍ ഒന്ന് ഉലഞ്ഞുവോ ...
മുഘത്ത്‌ പതിച്ച മുത്തുമണികള്‍ അവള്‍ അപ്പോഴും തുടച്ചു കളഞ്ഞിട്ടില്ല ....
ഊഷരമായ ഈ വരണ്ട ഭൂമിയില്‍ ഒന്ന് നിന്ന് പിടിക്കാന്‍ കഷ്ട്ടപ്പെടുമ്പോള്‍ അപൂര്‍വ്വമായെത്തുന്ന കനിവില്‍ മതിമറന്നു നില്‍ക്കുന്ന അവളോട്‌ ഞാന്‍ കൂടുതല്‍ ഒന്നും ചോദിച്ചില്ല ....അല്ലെങ്കില്‍ എന്തിനു ചോദിക്കണം .....ഏതു ചോദ്യകര്‍ത്താവിനും ചോദ്യത്തിന് അര്‍ഹത ഉണ്ടായിരിക്കണം ......
നടവഴിക്കരികില്‍ നിറങ്ങള്‍ കണ്ടു ഒരു നിമിഷം നിന്നുപോയ എനിക്ക് അതിനുള്ള അര്‍ഹതയില്ല .....നിലനില്‍പ്പിന്റെ കനിവിന്റെ അവശ്യം ഒരു തുടം പോലും നല്‍കാന്‍ കഴിയാത്ത ഞാന്‍...എന്ത് ചോദിക്കാന്‍ ...
കരിഞ്ഞുണങ്ങി ചുരുണ്ടുകൂടി ഒന്നുരണ്ടു ജന്മങ്ങള്‍ അവള്‍ക്കു പിന്നില്‍ ......മൃദുലമായതെല്ല്ലാം അവരില്‍നിന്നും എന്നെ കൊഴിഞ്ഞു പോയിരിക്കുന്നു .......

വേദന തോന്നി ...ചിത്രം എടുക്കാന്‍ മനസു വെമ്പി ....മരണം പറന്നിരങ്ങുംപോഴും അതില്‍ കൌതുകം കാണുന്ന ഫോട്ടോഗ്രഫിമാനിയാക്കിന്റെ വൈശിഷ്ട്യം ..... ഭാഗ്യം അവള്‍ അറിഞ്ഞിട്ടില്ല ...അറിയിക്കാതെ രണ്ടു ചിത്രങ്ങള്‍ പകര്‍ത്തി .....സന്ധ്യമയങ്ങാറായി .....ഒന്ന് കൂടി തിരിഞ്ഞു നോക്കി ഞാന്‍ നടന്നു.....

Sunday, December 14, 2014

Kalloorkkadu.. ഞാന്‍ ജനിച്ചു വളര്‍ന്ന ഗ്രാമം ....




Kalloorkkadu. : 3 ചിത്രങ്ങള്‍ ...
ഞാന്‍ ജനിച്ചു വളര്‍ന്ന കല്ലൂര്‍ക്കാട് ഗ്രാമത്തിന്‍റെ ഒരു വിഹഗ വീക്ക്ഷണം .....
സ്വന്തം നാട് കാണാന്‍ മനസിലാക്കാന്‍ ഈ വീമാനത്തില്‍ ഒന്നും ഞാന്‍ ഇന്നുവരെ യാത്ര ചെയ്തിട്ടില്ല കേട്ടോ ...
ഈ പഞ്ചായത്തിലെ കല്ലൂര്‍ക്കാട് മുടിയുടെ മുകളില്‍ പള്ളിക്കൂട കാലഘട്ടത്തില്‍ ഒരുപാട് തവണ കയറിയ ഓര്‍മ്മ പുതുക്കാന്‍ ഇന്നൊന്നു കയറി .....അവിടെ നിന്നും എന്‍റെ ക്യാമറ കണ്ണിലൂടെ ഇന്നത്തെ കല്ലൂര്‍ക്കാടിനെ ഞാന്‍ മണിക്കൂറുകളോളം നോക്കി കണ്ടു.


It is an aerial shot of my village..Kalloorkadu...
to see my home village I never travel in an aircraft...ya ...
The small mountain "Kallorkadu Mudi' climbed many times in my school age....and now after many years just remind that.... today I am again there and through my camera lens I enjoy my present village and spend  hours ..... 

Friday, December 12, 2014

Urumbikkara : ഉറുമ്പിക്കര ....Madamma kulam : 5 ആം ഭാഗം …ശലഭങ്ങളുടെ താഴ്വര ...





Urumbikkara : ഉറുമ്പിക്കര ....Madamma kulam : 5 ആം ഭാഗം ശലഭങ്ങളുടെ താഴ്വര ...
മടക്കയാത്രയില്‍ ആണ് ആ ദൃശ്യവിരുന്ന് ലഭിച്ചത് ...
ഒരു ഷട്ടില്‍ കോര്‍ട്ടിന്റെ വലുപ്പമുള്ള സ്ഥലത്ത് ആയിരക്കണക്കിന് ഒരേ ഇനം ശലഭങ്ങള്‍ ....ക്യാമറയും ചുമന്നു നടക്കുന്ന ഒരു സഞ്ചാരിക്ക് ഇതില്‍പ്പരം വേറെന്താണ് വേണ്ടത് ....
തിരക്ക് കണ്ടപ്പോള്‍ ഞാന്‍ ഒന്ന് ഉറപ്പിച്ചു .....തീര്‍ച്ചയായും ഇവരുടെ ഒരു ബീവറേജ് ഔട്ട്‌ലെറ്റ്‌ ഇവിടെ ഉണ്ടാകണം....അല്ലെങ്കില്‍ ഇത്ര തിരക്കിനു സാധ്യത ഇല്ല .....
 ഒരുപക്ഷെ അടുത്തുള്ള ഔട്ട്‌ ലെറ്റുകള്‍ ഏതോ സുധീരന്‍ വെട്ടി നിരത്തിയിട്ടുണ്ടാകും ..
ഏതോ കാടും പടലും വെട്ടിമാറ്റുന്ന മനുഷ്യന്‍ അറിയുന്നില്ല അവയൊക്കെ ഏതോ സുന്ദര ജീവികളുടെ നിലനിപ്പിന്റെ അടിത്തറ ആയിരുന്നു എന്ന് ....  
കയ്യിലെ ക്യാമറയുടെ പരിമിതിയും ....പിന്നെ അസ്തമന സൂര്യന്‍റെ ചുവന്ന വെളിച്ചത്തിലും ഇരുന്നും കിടന്നും ആകുന വിധത്തില്‍ കുറച്ചു ചിത്രങ്ങള്‍ പകര്‍ത്തി.....

ഈ താഴ്‌വരയില്‍ ഇനിയും പലതും ഉണ്ടാകാം ....നമുക്ക് പോയി കാണണ്ടേ .....ഈ ചെറിയ ബ്ലോഗ്‌ ഉറുമ്ബിക്കര എന്ന അധികം സഞ്ചാരികള്‍ അറിയാത്ത ഈ കുന്നിന്‍ചെരുവിനെ നിങ്ങള്ക്ക് പരിചയപ്പെടുത്താന്‍ ഉപകാരപ്പെട്ടു എന്ന സംതൃപ്തിയോടെ ഈ ചെറിയ സഞ്ചാര കുറിപ്പ് ഞാന്‍ ഉപസംഗ്രഹിക്കട്ടെ ..... 

Thursday, December 11, 2014

Urumbikkara : ഉറുമ്പിക്കര ....Madamma kulam :…. “മൂന്നാം മലകേറി പോകണ്ടേ അവിടിരുന്നു ഇത്തിരി വല്ലോം കഴിക്കണ്ടേ ..........14 ചിത്രങ്ങള്‍ .....














Urumbikkara : ഉറുമ്പിക്കര ....Madamma kulam :…. മൂന്നാം മലകേറി പോകണ്ടേ അവിടിരുന്നു ഇത്തിരി വല്ലോം കഴിക്കണ്ടേ ..........14 ചിത്രങ്ങള്‍ .....
മദാമ്മ കുളത്തിലെ കുളിരില്‍ യാത്രയുടെ ക്ഷീണം എല്ലാം ഒഴുകി അകന്നു....ഇടുക്കി ജില്ലയുടെ തെക്കന്‍ മലനിരകളില്‍ ഏറ്റവും ഉയരമുള്ള ഹില്‍ടോപ് എന്നറിയപ്പെട്ടുന്ന കുന്നും ഈ പ്രദേശത്താണ് .. പക്ഷെ അത് കയറുക എന്നത് ഒരു ദിവസത്തെ ശ്രമമാണ്....അത് വേണ്ടെന്നു വെച്ചു....പടിഞ്ഞാറെ ചെരുവില്‍ എല്ലാ കുന്നുകള്‍ക്ക് വശവും അഗാധമായ കൊക്കകള്‍ ആണ്.....നമ്മുടെ നാട്ടില്‍ ഇത്തരം കൊക്കകല്‍ക്കൊക്കെ ഒരു പേര് മാത്രം suicide point . അതിനു ഇവിടെ ഒരു പഞ്ഞവും ഇല്ല.....എവിടുന്നു ചാടിയാലും സംഗതി ഉറപ്പു....
നല്ല വിശപ്പില്‍ ഭക്ഷണം കഴിക്കാന്‍ കുന്നിന്‍ നിറുകയില്‍ ഇരുന്നപ്പോള്‍ ചാടി ചാകാന്‍ തോന്നുന്നതു എങ്ങനെ....അതുകൊണ്ട് അതെപറ്റി ഓര്‍ത്തതേയില്ല....
നീണ്ടു പരന്നു കിടക്കുന്ന മല ഞോറിവുകള്‍ വീണ്ടും പ്രജോതനമായി .. വലിച്ചു വെച്ചു നടന്നു... ഒടുവില്‍ തെക്കേ അറ്റത്തു കുട്ടിക്കാനം പെരുവംതനം ചെരിവില്‍ ...twin rock എന്നാ പ്രദേശത്തു എത്തി.... പിന്നെ ഇറക്കം ആണ് ....അവിടെയാണ് ഉറുംബിക്കര എന്ന പ്രദേശം......മടുത്തു ഇനി മടങ്ങാം...
പിന്നിട്ട വഴികളിലൂടെ തന്നെ തിരിഞ്ഞു നടന്നു......
ഒടുവില്‍ വാഹനം പാര്‍ക്ക് ചെയ്തിരുന്ന എസ്റ്റേറ്റ്‌ ലയത്തിനടുത്തെത്തി ....
മടക്ക യാത്രയില്‍ പ്രകൃതി കനിഞ്ഞു നല്‍കിയ ഒരു അപൂര്‍വ്വ ദൃശ്യത്തിനെറ്റ് ഓര്‍മ്മകളുമായി ഞാന്‍ തൊടുപുഴയ്ക്ക് വളയം പിടിച്ചു......
ആ അപൂര്‍വ്വ ദൃശ്യത്തിന്റെ ചിത്രങ്ങള്‍ കൂടി നല്‍കിയിട്ട് നാളെ ഞാന്‍ ഈ കഥ അവസാനിപ്പിച്ചുകൊള്ളാം .......

ശലഭങ്ങളുടെ താഴ്വര ........നാളെ ....... 

Wednesday, December 10, 2014

Urumbikkara : ഉറുമ്പിക്കര ....Madamma kulam :…. “മദാമ്മ കുളം കാണണ്ടേ അതിലേക്കു തലേം കുത്തി ചാടെണ്ടെ ..........13 ചിത്രങ്ങള്‍ .....












 Urumbikkara : ഉറുമ്പിക്കര ....Madamma kulam :…. മദാമ്മ കുളം കാണണ്ടേ അതിലേക്കു തലേം കുത്തി ചാടെണ്ടെ ..........13 ചിത്രങ്ങള്‍ .....
ഒരു ചെറിയ യാത്ര ഇത്ര നീട്ടി പൊലിപ്പിച്ചു എഴുതാന്‍ എന്തിരിക്കുന്നു.? ...ഗീര്‍വാണം അടിക്കുക എന്ന ഉദ്ദേശം ആണ് എന്ന് വിചാരിക്കരുതേ .... ...ഇത്രയും മഹോഹരമായ ഒരു പ്രദേശം പ്രകൃതി സ്നേഹികള്‍ ആയ സഞ്ചാരികള്‍ അധികം ഉപയോഗപ്പെടുത്തുന്നില്ല എന്ന് കണ്ടത് കൊണ്ട് താല്പര്യം ഉള്ളവര്‍ക്ക് പ്രയോജനപ്പെടട്ടെ എന്ന് കരുതി നീട്ടി കുറിച്ചു എന്ന് മാത്രം...
അടുത്ത മലകയറി ഞങ്ങള്‍ എത്തിയത് മനോഹരമായ ഒരു പീഠഭൂമിയില്‍ ആണ്.. അങ്ങ് അകലെ..... നേര്‍ത്ത കോടമഞ്ഞില്‍ അലിഞ്ഞു  മലനിരകള്‍ കാണും വരെ ഞോറിഞ്ഞു പരന്നു കിടക്കുന്നു ....പടിഞ്ഞാറന്‍ അരികോക്കെ കിഴുക്കാം തൂക്കായ കൊക്കകള്‍ ആണ് .....
അവിടെ ഒരു കൂമ്പന്‍ മലയുടെ ചുവട്ടില്‍ ആയി നേര്‍ത്ത ഒരു വെള്ള ചാട്ടം .മണിമലയാറിന്റെ ഉത്ഭവതടത്തിലെ പലതില്‍ ഒരു കൈവഴി ആണിത്.....ആ വെള്ളച്ചാട്ടത്തിനു ചുവട്ടിലാണ് തേടിവന്ന മദാമ്മകുളം .......
പൊന്തകാടുകള്‍ വകഞ്ഞു മാറ്റി ഒറ്റയടി പാതയിലൂടെ അവിടേക്ക്....
ചുമ്മാതല്ല പണ്ട് ആഷ്ലി എസ്റ്റെട്ടു ഭരിച്ചിരുന്ന സായിപ്പിന്‍റെ പെണ്ണുമ്പിള്ള കുതിരപ്പുറത്തു കയറി കുട്ടിക്കാനത്തു നിന്നും ഇവിടെ കുളിക്കാന്‍ വന്നിരുന്നത്......
ഇരു കുന്നുകള്‍ക്കിടയിലെ സ്വകാര്യത .....മരവിപ്പിക്കുന്ന തണുത്ത തെളിനീര്‍....ഇതില്‍പ്പരം ഒരു പ്രകൃതി ജന്യ ഷവര്‍ വേറെവിടെ കിട്ടാന്‍....  ......അപകടകരമല്ലാത്ത പ്രകൃതിയുടെ സ്വാഭാവിക ക്രമീകരണം.........വേറാരും ഇവിടെ കുളിക്കാന്‍ വരരുത് എന്ന് സായിപ്പ് കല്‍പ്പിച്ചതും ചുമ്മാതല്ല......
ഒരു നിമിഷം ആ കുളിസീന്‍ ഞാന്‍ ഒന്ന് മനസ്സില്‍ സങ്കല്‍പ്പിച്ചു പോയി .......
കുറെ മണിക്കൂറുകള്‍ ആ തെളിനീരില്‍ മുങ്ങി അര്‍മാദിച്ചു .....
പോകാന്‍ സമയമായി .....ഈ കുളത്തിനു മുകളില്‍ കണ്ട ഉയര്‍ന്ന കുന്നിനു മുകളില്‍ കയറണ്ടേ ?....അല്ലാതെ എങ്ങനെ മടങ്ങും ......... മൂന്നാം മലകേറി പോകണ്ടേ അവിടുന്ന് തലേംകുത്തി .........നാളെ ....