RV Hits

Sunday, September 14, 2014

St. Mary’s Church Belgaum:







St. Mary’s Church Belgaum:

മധ്യകാലഘട്ടത്തിലെ ഗോതിക് ശൈലിയില്‍ 1869 ല്‍ ബ്രിട്ടിഷ് സാമ്രാജ്യം നിര്‍മിച്ചതാണ് ഈ പള്ളി....പഴയകാല നിര്‍മ്മിതികള്‍ക്ക് വല്ലാത്തൊരു ആകര്‍ഷണം ഉണ്ട്.........കല്ലില്‍ പണിതുയര്‍ത്തിയ ഒരു മനോഹര ശില്‍പം.....പഴയ കാല നിര്‍മ്മിതികള്‍ .പലചരിത്രങ്ങളും  നമ്മോടു പറയാതെ പറയുന്നു.....
അന്നിതൊരു വലിയ പട്ടാള ക്യാമ്പിനോട് അനുബന്ധിച്ചായിരുന്നത്രേ .... പഴയ സായിപ്പ് പട്ടാള ഉദ്യോഗസ്ഥരും അവരുടെ കുടുംബാങ്ങളും  പഴയ മോട്ടോര്‍ കാറുകളില്‍ ആ പള്ളിമുറ്റത്തു വന്നിറങ്ങുന്നത് ഞാന്‍ സങ്കല്‍പ്പിച്ചു നോക്കി....
ഇന്നിപ്പോള്‍ ഞായരാഴ്ചകളില്‍ മാത്രം ഇവിടെ ബലിയര്‍പ്പണം ഉണ്ട് ..അല്ലാത്തപ്പോള്‍ ചുറ്റ്മതിലിലെ കവാടങ്ങള്‍ അടച്ചിടും...അകത്തു കാവലിനായി ഒരു കൂറ്റന്‍ നായയെ അഴിച്ചു വിട്ടിട്ടും ഉണ്ട്......പരിസരമൊക്കെ കുറേശെ കാട് കയറി തുടങ്ങിയിരിക്കുന്നു....അത് ആ പഴയ മനോഹര നിര്‍മ്മിതിക്ക് വല്ലാത്തൊരു കാല്‍പനിക ഭാവം നല്‍കുന്നു.....

തോട്ടത്തിലെ ജോലിക്കാരെ സമ്മതിപ്പിച്ചു....ചുറ്റും ഒന്ന് നടന്നു കണ്ടു....ഉള്‍വശം കയറി കാണാന്‍ പറ്റിയില്ല  എങ്കിലും മുന്‍ വാതിലിലെ ചില്ല് ജാലകത്തിലൂടെ ഉള്‍വശം നോക്കി കണ്ടു....ഒന്നര നൂറ്റാണ്ട് പഴക്കമുള്ള മര ഇരിപ്പിടങ്ങളും പഴയകാല രീതിയിലുള്ള ബലിപീഠം.... ചില്ല് ജാലകത്തിലെ ചിത്രപ്പണികള്‍ ഇവയൊക്കെ കുറെയെല്ലാം ക്യാമറയില്‍ പകര്‍ത്തി....തോട്ടക്കാരോട് നന്ദി പറഞ്ഞു ഞാന്‍ വാഹനത്തിനു അടുത്തേക്ക് നടന്നു........ബ്ലാക്ക്ആന്‍ഡ്‌വയിറ്റില്‍ ഈ ദൃശ്യത്തിനു മറ്റൊരു മിഴിവാണ് ........തിരിഞ്ഞു നിന്നു ഒരു ചിത്രം കൂടി എടുത്തു.....

Friday, September 12, 2014

The love.. the sex....പ്രണയം.....

രതിസമയേ രോതന്തം പ്രിയമപിപുത്രം ശപത്യഹോ ജനനീം എന്നാ പ്രമാണം...
ഉത്കൃഷ്ടമായ രതിയുടെ സമയത്ത് കരയുന്ന പ്രിയ പുത്രനെ പോലും അമ്മ ശപിച്ചു പോകും എന്ന് സാരാംശം......അത്രയ്ക്ക് തീവ്രമായ ഒരു വികാരമാണ് പ്രണയം..അതിന്‍റെ പരമകാഷ്ടയായ രതി.......ഇണകള്‍ എല്ലാം മറക്കുന്നു....ഇഗോയില്ല....സ്ഥലകാല  ബോധമില്ല....എലാം മറന്ന ലയം മാത്രം.........

മാക്രോ ഫോട്ടോഗ്രാഫിയില്‍ എന്‍റെ ഫേസ് ബുക്ക്‌ ചങ്ങാതിമാര്‍ പോസ്റ്റ്‌ ചെയ്യുന്ന ചില ചിത്രങ്ങള്‍ എന്നും അസൂയയോടെ നോക്കി ഇരിക്കാറുണ്ട്.. പ്രത്യേകിച്ചും ജോബി വര്‍ഗീസിന്‍റെ ഫോട്ടോസ്.....വന്നു വന്നു ഇപ്പൊ ഈച്ചയോടും കൊതുകിനോടും വല്ലാത്ത ഒരു സ്നേഹം സിമ്പതി....

കയ്യിലെ കുഞ്ഞു ക്യാമറ വെച്ച് എനിക്ക് വല്ലാത്ത പരിമിതി ഉണ്ട്...എന്നാലും എന്‍റെ ഇത്തരത്തില്‍ ഉള്ള ഒരു ചിത്രം  എടുക്കാന്‍ ഉള്ള ആഗ്രഹം മൂലമോ .....അതോ ഉന്മത്തപ്രണയരതിക്രീടാമാദകലഹരിയില്‍ എന്‍റെ സാമീപ്യം അറിയാഞ്ഞിട്ടോ ഈ ഇണകള്‍ എന്‍റെ സാമീപ്യം അറിഞ്ഞില്ല ...അനങ്ങിയില്ല....കുറെ ചിത്രങ്ങള്‍ എടുത്തു.....അതിലൊന്ന്......

ആ സമാഗമത്തിന് ഭംഗം വരുത്താതെ...സ്വകാര്യതയില്‍ കടന്നു കയറിയതില്‍ തെല്ലു ജാള്യത്തോടെ ഞാന്‍ സ്ഥലം കാലിയാക്കി .....  

കുപ്പയിലെ മാണിക്യം.....

കുപ്പയിലെ മാണിക്യം.....കുപ്പത്തൊട്ടി....ഉപേക്ഷികേണ്ടവ വലിച്ചെറിയപ്പെടെണ്ടവ.... നിക്ഷേപിക്കുന്ന സ്ഥലം....കുപ്പത്തൊട്ടി മഹത്വവല്‍ക്കരിക്കപ്പെട്ടിട്ടുള്ളത് ആകെ മണിക്യവുമായി ചേര്‍ത്ത പഴമൊഴിയില്‍ ആണെന്ന് തോന്നുന്നു..അവിടെ മാണിക്ക്യം മഹത്വവല്‍ക്കരിക്കപെട്ടത് കിടന്ന സ്ഥാനം കുപ്പത്തൊട്ടി ആയതിനാല്‍ ആണ്.......ആരും കാണാതെ ഉപേക്ഷിക്കപ്പെട്ടു കിടന്ന അമൂല്യത......

ജീവന്‍ നിലനിര്‍ത്താന്‍ ഒരു നേരത്തെ പുളിമണം ഉള്ള ഒരു പിടി ആഹാരം അത് മാണിക്യത്തെക്കാള്‍ മൂല്യം ഉള്ളതാകുന്നു........അത് ജീവിതത്തില്‍ ഒരിക്കലെങ്കിലും നന്നായി അറിയുന്നത് നല്ലതാണ്....പട്ടിണി ഇല്ലാത്ത ഒരു മനുഷ്യന് ആ ഫീല്‍ കിട്ടണം എങ്കില്‍ മിനിമം 48 മണിക്കൂര്‍ എങ്കിലും വേണം.. .. അപ്പോഴേ വിശപ്പിന്‍റെ ഒരു കാളല്‍ ഫീല്‍ ചെയ്യു .. ആ ഫീല്‍ സകല ജീവജാലങ്ങള്‍ക്കും ബാധകം......കരയും ...കണ്ണീര്‍ വരും...ദേഷ്യം വരും...ഭ്രാന്തു പിടിക്കും...കൊല്ലാന്‍ തോന്നും .. മരിക്കാന്‍ തോന്നും.........യാത്രക്കിടയില്‍ വാഹനം നിര്‍ത്തിയപ്പോള്‍ എടുത്ത ഒരു ചിത്രം എന്ന് മാത്രമേയുള്ളൂ....

Wednesday, September 10, 2014

The trip...യാത്ര...

ഇവര്‍ എങ്ങോട്ടാ ഈ യാത്ര....രണ്ടു പുരുഷന്‍മാരും രണ്ടു സ്ത്രീകളും ഉണ്ട്.....അങ്ങ് മുന്‍പിലായി ഒരു വളര്‍ത്തു നായും....എന്തൊക്കെയോ വാരി പെറുക്കി കെട്ടി തലയിലും കുതിരപ്പുരത്തുമായി കരുതിയിട്ടുണ്ട്......തിരക്കിട്ടാണ് യാത്ര....ഒന്നുകില്‍ സന്ധ്യക്ക്‌ മുന്‍പ്... അല്ലെങ്കില്‍ മഴയ്ക്ക് മുന്‍പ് എവിടെയോ എത്തിച്ചേരാന്‍ ഉള്ള വ്യഗ്രത നടപ്പില്‍ വ്യക്തമാണ്...കൌതുകം തോന്നി ...പിന്നെ ഇങ്ങനെ ആലോചിച്ചു.....യാത്രയുടെ തയ്യാറെടുപ്പുകള്‍... യാത്രാ രീതികള്‍ ഇവയിലോക്കെയേ വ്യതാസം ഉള്ളു....അല്ലാതെ ഞാനും തമ്മില്‍ വലിയ വ്യത്യാസം ഇല്ല....തിരക്ക് തന്നെ....ഉള്ളനേരത്തെ എത്തിച്ചേരാന്‍ ഉള്ള തിരക്ക്... എവിടെ....അതാണ്‌ കൌതുകം......ഈ യാത്രാ ദൃശ്യം കണ്ടതും പകര്‍ത്തിയതും ആയ എന്‍റെയും അവരുടെയും മുഖങ്ങള്‍ തമ്മീല്‍ ഒരു വ്യത്യാസം ഉണ്ടായിരുന്നു.....തിരക്കുണ്ടെങ്കിലും അവരുടെ മുഖം ശാന്തവും സമാധാനം നിഴലിക്കുന്നതും ആയിരുന്നു....വണ്ടിയുടെ റിയര്‍ വ്യു മിററില്‍ നോക്കിയ ഞാന്‍ പുറത്തേക്ക് ആഞ്ഞു തുപ്പി..പതുക്കെ ഒഴുകിമാറുന്ന പിന്നാമ്പുറ കാഴ്ചകളില്‍ ഒരു മുഖം പോലെ ഒരു മുഖം........കഷ്ടം അസഹിഷ്ണുവായ...സമയ നഷ്ട്ടത്തില്‍ വ്യഗ്രതപെട്ട ....ദീര്‍ഘ ശ്വാസം വിടുന്ന ...പിറ് പിറുക്കുന്ന...കരിഞ്ഞ ചുണ്ടുകള്‍ ഉള്ള   ഒരു ഭ്രാന്തനെ ഞാന്‍ അവിടെ കണ്ടു....അവന്‍റെ തലയില്‍ ഇനി അവശേഷിക്കുന്നത് ആയിരത്തില്‍ താഴെ മുടിയിഴകള്‍ മാത്രം.......അവനു വട്ടാണ്.....

Tuesday, September 9, 2014

Kamal Basthi : Belgum: Ancient Jain Temple of the world.








 Kamal Basthi : Belgum:  Ancient Jain Temple of the world.
കമല്‍ ബസ്തി....1204 ല്‍ രാള്‍ട്ട രാജ വംശത്തിന്‍റെ കാലത്ത് നിര്‍മിച്ച ചാലൂക്യ വാസ്തു മാതൃകയിലുള്ള പുരാതന ജൈന ക്ഷേത്രം....ബെല്‍ഗാം നഗര ഹൃദയ ഭാഗത്ത്‌ പുരാതന ബല്‍ഗാം കോട്ടയ്ക്കു നടുവില്‍, കടന്നു പോയ ആയിരംവര്‍ഷങ്ങള്‍ തനിമക്ക് യാതൊരു കോട്ടവും വരുത്താതെ ആ കല്ലില്‍ തീര്‍ത്ത ശില്പ സൌധം നിലകൊള്ളുന്നു....സന്ദര്‍ശകര്‍ തീരെ കണ്ടില്ല അവിടെ....ക്ഷേത്ര പൂജാരി മാത്രം . അദ്ദേഹം സ്നേഹപൂര്‍വ്വം അകത്തെക്ക് ക്ഷണിച്ചു....മുഖമണ്ഡപത്തില്‍ മേലാപ്പായി ചിരട്ട കമഴ്ത്തി വെച്ചപോലെ 72 ഇതളുകളില്‍ കല്ലില്‍ തീര്‍ത്ത ഭീമാകാരന്‍ താമര ഒരു ശില്പ വൈഭവം തന്നെ.....കല്‍ചുവരുകളില്‍ ഒക്കെ മനോഹരമായ കൊത്തുപണികള്‍...ഒപ്പം പുരാതന ലിഖിതങ്ങളും.....
ശ്രീകോവിലിനുള്ളില്‍ ഭഗവാന്‍ ആദിനാഥന്‍ പദ്മാസനത്തില്‍ ഇരിക്കുന്നു...നല്ല വലിപ്പമുള്ള കറുത്ത കല്ലില്‍ തീര്‍ത്ത മനോഹര ശില്‍പം......പൂജാരി ഒക്കെ വിവരിച്ചു തന്നു....കൌതുകത്തോടെ കേട്ട് നിന്നു ...
ക്ഷേത്ര വളപ്പില്‍ തന്നെ മറ്റൊരു പുരാതന നിര്‍മിതി കൂടിയുണ്ട്.....അതേപ്പറ്റിയും പൂജാരി വിശദീകരിച്ചു....
അദ്ദേഹം തലയില്‍ തീര്‍ഥ ജലം ഒഴിച്ചു എന്തൊക്കെയോ മന്ത്രങ്ങള്‍ ഒരുവിട്ടു....പരസാദമായി തൊണ്ട് അവിടിവിടെ പൊളിച്ച നാളികേരവും ഉണക്കിയ ചില കായ്കളും തന്നു....വീട്ടില്‍ വെച്ചാല്‍ ഐശ്വര്യം ഉണ്ടാകും എന്ന് പറഞ്ഞു. സ്നേഹപൂര്‍വ്വമുള്ള നിര്‍ബന്ധത്തെ നിരസിക്കാന്‍ തോന്നിയില്ല... ഇരു കയ്യും നീട്ടി വാങ്ങി ദക്ഷിണ കൊടുത്തു....
..മറ്റുള്ളവരുടെ വിശ്വാസങ്ങളെ എന്നും  ഞാന്‍ മാനിചിട്ടുണ്ട്....എന്‍റെ വിശ്വാസത്തെ മാനിക്കണം എന്ന് ഞാന്‍ നിര്‍ബന്ധവും പിടിക്കാറില്ല....കാരണം എന്‍റെ ഇസം എന്റേത് മാത്രമാണ്....അത് എന്നോട് കൂടി അവസാനിക്കാന്‍ ഉള്ളതാണ്.....
പൌരാണിക വാസ്തു സൌന്ദര്യം നല്‍കിയ അത്ഭുതവും മനസ്സില്‍ പേറി പൂജാരി തന്ന പ്രസാദം എന്ത് ചെയ്യണം എന്ന ആലോചനയുമായി ഞാന്‍ വണ്ടിയിലേക്ക് നടന്നു......   

Friday, September 5, 2014

Gokak Falls. Belgum Karnadaka















Gokak Falls : അതിമനോഹരം ..അതീവ അപകടകരം... അത് തരുന്ന ഉന്മാദം ....ജലപാതത്തിനു കുറുകെ പഴക്കമുള്ള തൂക്കുപാലം......അതി പുരാതന പാരമ്പര്യം ഉള്ള ക്ഷേത്രം ...പതിനെട്ടാം നൂറ്റാണ്ടില്‍ ആരംഭിച്ച ജല വൈദ്യുത പദ്ധതി...അതെ കാലപഴക്കം ഉള്ള തുണി മില്ല്....ഇവയൊക്കെ ചേരുന്നതാണ് ഗോക്കക് ജലപാതവും പരിസരവും നല്‍കുന്ന കാഴ്ചകള്‍....
കര്‍ണാടകത്തിന്റെ വടക്കേ അറ്റത് ബെല്‍ഗാം നഗരത്തില്‍ നിന്നും അറുപതു കിലോമീറ്റര്‍ വടക്ക് കിഴക്കാണ് ഈ മനോഹര കാഴ്ച.....
ഘട്ടപ്രഭ നദി ഇവിടെ അന്‍പത്തിരണ്ടു മീറ്റര്‍ താഴേക്ക്‌ പതിക്കുന്നു...മഴക്കാലത്ത് നൂറ്റി എഴുപത്തേഴു മീറ്ററോളം വീതിയുണ്ടാവും ഈ ജലപാതത്തിനു....കണ്ടാടകത്തിലെ തന്നെ ജോഗ് ഫാളിന്റെ ഒരു ചെറു പതിപ്പ്....പുരാതന ക്ഷേത്ര ഭിത്തികളെയും കോട്ടകളെയും ഓര്‍മ്മിപ്പിക്കുന്ന തരത്തില്‍ വലിയ ചതുരകല്ലുകള്‍ അടുക്കി വെച്ചാണ് ഇരു കരകളിലെയും പാറകെട്ടുകളെ പ്രകൃതി ഒരുക്കിയിരിക്കുന്നത്....
ആ ജലപാതത്തിനു കുറുകെ മറുപുറത്തെ ഗ്രാമത്തിലേക്കുള്ള നൂറ്റാണ്ടു പഴക്കമുള്ള തൂക്കുപാലം...
ഇവിടെ സന്ദര്‍ശകര്‍ക്ക് യാതൊരു നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തിയിട്ടില്ല..അത് എന്നെ അത്ഭുതപ്പെടുത്തി....വഴുവഴുപ്പുള്ള വെള്ളാരം കല്ല്‌ പാറയില്‍ കാല്‍ വഴുതാതെ ആര്‍ക്കും ഏതറ്റം വരെയും നടന്നു ആസ്വദിക്കാം. അവനവന് അവനവന്‍ തുണ....ജല പാതത്തിന്റെ മുകളില്‍ വഴുക്കുന്ന പാറയില്‍ നില്‍ക്കുമ്പോള്‍ ശക്തമായ കുളിര്‍ കാറ്റ് മറിച്ചിടാതെ നോക്കണം.
.ജലപാതത്തിനു താഴെ 1887 ല്‍ പ്രവര്‍ത്തനം ആരംഭിച്ച ജല വൈദ്യുത പദ്ധതി....
ചാലൂക്യ കാലഘട്ടത്തില്‍ കല്ലില്‍ തീര്‍ത്ത ക്ഷേത്രമാണ് കരയിലെ മറ്റൊരു പ്രധാന കാഴ്ച....
1885 ല്‍ സ്ഥാപിച്ച Gokak Water Power and Manufacturing Co. Ltd. എന്ന കരിങ്കല്ലില്‍ പണിതുയര്‍ത്തിയ ഭീമന്‍ വ്യവസായ ശാല കെട്ടിടം ആണ് കരയിലെ മറ്റൊരു ആകര്‍ഷണം.. ഇന്നത്‌ ഒരു തുണി മില്ലായി പ്രവര്‍ത്തിക്കുന്നു....

സുന്ദരമായ്‌ ഈ ലോകത്ത് ഇതുവരെ ഞാന്‍ കാണാത്ത മറ്റൊരു സുന്ദര കാഴ്ച തന്ന ഓര്‍മ്മകളുമായി ഞാന്‍ മടങ്ങി......

Thursday, September 4, 2014

The good shepherd ...നല്ല ഇടയന്‍ ......










ഹായ് ബാബ്പുജി നമസ്തേ. .ഒരു ചെറു ചിരി.... അത്ര മാത്രം ....കര്‍ണ്ണാടകം വടക്ക് കിഴക്കേ അറ്റം ആണെങ്കിലും അത് വരെ പിടിച്ചു നിന്നത് അറിയാവുന്ന മുറി ഹിന്ദിയില്‍ ആണ്... ഹിന്ദിയില്‍ ഒന്ന് പരിച്ചയപ്പെടാന്‍ ശ്രമിച്ചു...മറുപടി കന്നഡ ആയിരിക്കണം..അറിയില്ല......ഒന്നും ആദ്യം മനസിലായില്ല....നിഷ്കളങ്കമായ പുഞ്ചിരി മാത്രം...... പക്ഷെ ഞങ്ങള്‍ പരസ്പരം അറിഞ്ഞു എന്ന് എന്‍റെ മനസ് പറഞ്ഞു.....അല്ലെങ്കില്‍ തന്നെ മനുഷ്യന് മനുഷ്യനോട് സംസാരിക്കാന്‍ ഭാഷ എന്തിനു?....

ഹൃദയം കവരുന്ന ഹരിത ഭംഗിയില്‍ ഒരു കൂട്ടം ആടുകളെ മേക്കുകയാണ് ആ വയോവൃദ്ധനും പേരക്കിടാങ്ങളും ....

കര്‍ണാടകത്തിലെ ബെല്‍ഗാം നഗരത്തില്‍ നിന്നും നാല്പതു കിലോമീറ്റര്‍ വടക്ക് കിഴക്ക് അകലെ...ഘട്ടപ്രഭാ നദിക്കു കുറുകെ ഉള്ള ദുപ്ധാല്‍ അണക്കെട്ടിന്‍റെ ഒരു വശം മനുഷ്യ നിര്‍മ്മിത മണ്ണ് കൊണ്ടുള്ള തടയണ ആണ്....അതാണ്‌ ഈ ചിത്രങ്ങളുടെ പശ്ചാത്തലം......
 
അടുത്തു നിന്ന് സംസാരിച്ചു ചേര്‍ത്തു നിര്‍ത്തി.... കൂടെയുള്ള സുഹൃത്ത് ചിത്രം എടുത്തപ്പോള്‍ ആ കുട്ടികള്‍ക്ക് വല്ലാത്ത സന്തോഷം...കഥകളില്‍ ഒക്കെ പറഞ്ഞു കേട്ടിട്ടുള്ള ഗ്രാമങ്ങളിലെ ബാല്യവും കൌമാരവും......അവര്‍ ഒന്നും സ്കൂളില്‍ പോകുന്നില്ല എന്ന് എനിക്ക് മനസിലായി....
.കൂട്ടത്തിലെ വലിയ മുട്ടനാടിനെ പിടിച്ചു നിര്‍ത്തി ഒരു ഫോട്ടം പിടിക്കാന്‍ പറഞ്ഞു....എടുത്ത ചിത്രം ക്യാമറയില്‍ കാണിച്ചു കൊടുത്തപ്പോള്‍ വിടരുന്ന കണ്ണുകള്‍.......വലിയ സ്വപ്‌നങ്ങള്‍ ഒന്നും അവര്‍ക്കുള്ളതായി തോന്നിയില്ല.....പക്ഷെ സംതൃപ്തി നിഴലിക്കുന്ന മുഖങ്ങള്‍ .....
ഞങ്ങള്‍ എന്തൊക്കെയോ സംസാരിച്ചു.. ഞാന്‍ എന്‍റെ ഭാഷയില്‍.... അവര്‍ അവരുടെ ഭാഷയില്‍....പക്ഷെ ഞങ്ങള്‍ സംസാരിച്ചത് മനുഷ്യ ഭാഷയില്‍ ആയിരുന്നു....സ്വരാക്ഷരങ്ങളും .. കൂട്ടക്ഷരങ്ങളും ...ചില്ലക്ഷരങ്ങളും പലഘടനയില്‍ ക്രമീകരിച്ചത് അവിടെ തടസം ആയിരുന്നില്ല.....
ഒരിത്തിരി പൈസാ ആ മുത്തച്ചന് കൊടുക്കാന്‍ ഞാന്‍ ആഗ്രഹിച്ചു....വെച്ച് നീട്ടിയപ്പോള്‍ നിരസിച്ചു...ഗ്രാമത്തിന്‍റെ നൈര്‍മ്മല്യം ഞാന്‍ തൊട്ടറിഞ്ഞു .....പിന്നെ അഴുക്കു പുരണ്ട ആ കുപ്പായത്തിന്റെ കീശയില്‍ ചേര്‍ത്തു നിര്‍ത്തി നിര്‍ബന്ധിച്ചു ഇട്ടപ്പോള്‍ സ്നേഹത്തോടെ സ്വീകരിച്ചു...ഒന്നും പറഞ്ഞില്ല....ആ ചെറു ചിരി മാത്രം.....
കുളിര്‍മ്മയേകുന്ന ഇളം കാറ്റില്‍ അവരോടുത്തു ആ പറുദീസയില്‍ കുറെ നേരം ചിലവഴിക്കണം എന്നുണ്ടായിരുന്നു....പക്ഷെ കഴിഞ്ഞില്ല....നാം തിരക്കുകാരല്ലേ ... സമയം ഇല്ലാത്ത ആധുനികതയുടെ വക്താക്കള്‍....ഓടണം...ഓടിക്കൊണ്ടേയിരിക്കണം....കാലു കൊടുത്ത് പോകണം .അല്ലെങ്കില്‍ അടുത്ത കയറ്റം നാം കയറില്ലല്ലോ അല്ലെ ?


ഞാന്‍ വണ്ടിയെ ലക്ഷ്യമാക്കി നടന്നു....സ്വാഭാവികമായി ഇനി ഈ ജീവിതത്തില്‍ ഞാന്‍ സൂഷ്മതയോടെ പകര്‍ത്തിയ ആ മുഖം മേലില്‍ ഒരിക്കലും കാണാന്‍ ഇടയില്ല  എന്നോര്‍ത്തപ്പോള്‍ ഒരു വിങ്ങല്‍ ....ഒന്ന് തിരിഞ്ഞു നോക്കി....അകലെ ആ പച്ച പട്ടില്‍ ഒരു വെളുത്ത നക്ഷത്രം പോലെ ആ മുത്തച്ഛന്‍....എന്നെ തന്നെ നോക്കി നില്‍ക്കുന്നു.....ഡ്രൈവര്‍ സീറ്റില്‍ ചാരിയിരുന്നു കുറെ നേരം....പോകാന്‍ സമയമായി......സുഹൃത്ത് ഓര്‍മ്മിപ്പിച്ചു.......ഉള്ള സമയത്ത് കൂടുതല്‍ കാഴ്ചകള്‍ കാണാന്‍ ഉള്ള ആര്‍ത്തിയോടെ ഞാന്‍ കാല്‍ അമര്‍ത്തി ചവിട്ടി....എന്തോ അവിടം വിട്ടു പോകാന്‍ താല്പര്യം ഇല്ലാത്ത പോലെ വാഹനം മുരണ്ടു......