Keezharkuthu Idukki ….2nd part .24 photos :
മലയിഞ്ചിയില്‍ നിന്നും വേളൂര്‍ പുഴയിലൂടെ കീഴാര്‍കുത്തിലേക്ക്
ഒരു യാത്ര...അല്‍പ്പം സാഹസിക സ്വഭാവവും കാടും പ്രകൃതിയും നിങ്ങള്‍
ഇഷ്ട്ടപ്പെടുന്നു എങ്കില്‍ ഒട്ടൊരു ശാരീരിക ക്ഷമതയും മനക്കരുത്തും ഉണ്ടെങ്കില്‍
ഇതൊരു മാസ്മരിക അനുഭവം ആണ് ....തളരരുത്
...ശ്രദ്ധ വേണം .. അപകടം പിണയരുത് കൂട്ടത്തില്‍ ഒരാള്‍ നടക്കാന്‍ വയ്യാത്ത
അവസ്ഥയില്‍ എത്തിപെട്ടാല്‍ ...ചുമന്നു നടക്കാന്‍ പോലും ആകില്ല ....തികച്ചും കാടിന്
നടുവില്‍ നാം ഒറ്റപ്പെടും ..അതീവ ശ്രന്ധ വേണം .....
ഞാനും എന്‍റെ മൂത്തമകന്‍ ബെന്നും .. പിന്നെ ടോമും ബോബനും .....
പറയാം .മലനിരകള്‍ക്കു മുകളില്‍ ഇടുക്കി കാടില്‍ പിറന്നു ...സഹ്യന്‍റെ
മുകളിലെ മലനിരകള്‍ക്കിടയില്‍ പല കൈവഴികളായി പിറന്നു ....പിന്നെ ഒട്ടനവധി തട്ടുകള്‍
ആയി കീഴാര്‍കുത്തായി (പലതും നമുക്ക് അടുത്തുനിന്നു ചിത്രീകരിക്കാന്‍ ആവില്ല) .പിന്നെ
...ചെറുതേന്‍മാലി കുത്തായി ...മലയിഞ്ചി തോടിനോദ് ചേര്‍ന്ന് പിന്നെ വേളൂര്‍
പുഴയായി...കാളിയാര്‍ പുഴയുടെ യവ്വനം ആയ
..പ്രശസ്തമായ തൊമ്മന്‍കുത്ത് വെള്ളച്ചാട്ടത്തിനു താഴെ ഒരുമിച്ചു ചേര്‍ന്ന്
കാളിയാര്‍ പുഴയായി .. പിന്നെ കലൂര്‍ പുഴയായി ....മൂവാറ്റുപുഴ വെച്ച് തൊടുപുഴ
ആറിനോട് ചേര്‍ന്ന് മൂവാറ്റുപുഴ ആറായി ആയി പിറവം വഴി വൈക്കം കായലിലേക്ക് ......പിന്നെ
സര്‍വ്വം ലയിക്കുന്ന മഹാ സമുദ്രത്തിലേക്ക് ....
ഊര്‍ജ്ജം കുടികൊള്ളുന്ന ആ നദിയുടെ യവ്വനത്തിലേക്ക് നമുക്കൊന്ന്
പോകാം .....
മലയിഞ്ചി ....തൊടുപുഴ ഉടുമ്പന്നൂര്‍ ചീനിക്കുഴി വഴി സഹ്യപര്‍വ്വതത്തിന്റെ
താഴ്വാര മലയിഞ്ചി ഗ്രാമത്തിലേക്ക് ....അവിടെ നമുക്ക് നമ്മുടെ വാഹനം ഉപേക്ഷിക്കാം
...
പിന്നെ പുഴവഴി ....ഏതാണ്ട് മൂന്ന് കിലോമീറ്ററില്‍ അധികം വരും
എന്ന് തോന്നുന്നു ...പുഴ വഴി അല്‍പ്പം സാഹസികമായി സഹ്യന്‍റെ മുകള്‍ തട്ടിലേക്ക്
.......
വലിയ വിശ്രമം ഇല്ല എങ്കില്‍ നാലുമണിക്കൂര്‍ ....അതാണ് കണക്കു
....
ഞാന്‍ കണ്ടിട്ടുള്ള മറ്റു കാട്ടുപുഴകളെക്കാള്‍ ശ്രദ്ധേയം ആയതു
നിറയെ വലിയ ആന വലിപ്പമുള്ള കല്ലുകള്‍ ആണ്..... കല്ലുകള്‍ കീഴടക്കാതെ ഒരു പത്തുമീറ്റര്‍ പോലും മുന്നോട്ടു പോകാന്‍
ആവില്ല ..ചിലയിടത്ത് ഗുഹാ സമാനമായ പ്രകൃതി നിര്‍മ്മിതികള്‍ .പലയിടത്തും കോട്ടപോലെ
പുഴ തടഞ്ഞു നില്‍ക്കുന്നു ....ഒരു കല്ലില്‍ നിന്നും ഒരര്‍ഥത്തില്‍ മറ്റൊരു കല്ലിന്‍
മുകളിലേക്ക് ....പുഴയ്ക്കു അരുകിലുള്ള കാട് വഴി നടക്കാം എന്ന് കരുതണ്ട..
മിക്കവാറും കൊടും വനവും കുത്തനെ ഉള്ള ചെരിവുകളും ആണ് .....ഒരു ഗുണം ഉണ്ട് മറ്റു
പുഴകളില്‍ കാനുന്നത്ത്ര വഴുക്കല്‍ ഉള്ള കല്ലുകള്‍ അല്ല ....
ഏതാണ്ട് പകുതി വഴിയില്‍ മനോഹരമായ ചെറുതേന്‍മാലി കുത്ത് ...വളരെ
നല്ല ഉയരം ഉണ്ട് ...മറ്റു വഴിയില്ല ഉണങ്ങിയ പാറ വഴി മുകളിലേക്ക് കയറുക തന്നെ ..
ഭാഗ്യം ഏതോ ഒരുള്‍ പൊട്ടലില്‍ ഒഴുകുവന്ന മരത്തടി വെള്ളച്ചാട്ടത്തിനു കുറുകെ ഞങ്ങള്‍ക്ക്
ഒരു പാലം ആയി .....
ഇടയ്ക്കു കരുതിയ ചില്ലറ ഭക്ഷണം .....വെള്ളം എടുത്തില്ല
....പ്രകൃതി നല്‍കുന്ന പുണ്യ ജലം ഉള്ളപ്പോള്‍ കുപ്പിവെള്ളം എടുക്കുന്നത് പ്രകൃതിയെ
അപമാനിക്കല്‍ ആകും ....അല്‍പ്പം വിശ്രമം വീണ്ടും യാത്ര തുടര്‍ന്നു ...
ഒടുവില്‍ അനേക തട്ടുകള്‍ ആയി പതിക്കുന്ന കീഴാര്‍കുത്തില്‍ ആ
പ്രകൃതിയുടെ മനോഹര കുഞ്ഞു തടാകത്തില്‍ മരവിപ്പിക്കുന്ന തണുപ്പില്‍ എല്ലാ
ക്ഷീണങ്ങളും കഴുകിക്കളയാം .....
ഇത്ര ദൂരം തിരികെ നടക്കുക അല്‍പ്പം സാഹസികം ആണ് .....കയറുന്നത്
പോലെ അല്ല ഇറങ്ങുന്നത് .. പോരാത്തതിന് കാലുകള്‍ ഒക്കെ നല്ലപോലെ തളര്‍ന്നിരിക്കുമ്പോള്‍
അത് സാഹസികം ആകും ....
കീഴര്‍കുത്തില്‍ നിന്നും വടക്ക് സൈഡിലെ മലകയരിയാല്‍ കൈതപ്പാറ
ഗ്രാമം .....ആ വഴി എനിക്കറിയാം ....ഒന്നര കിലോമീറ്റര്‍ കാട്ടിലൂടെ മല കയറണം
....മടങ്ങാന്‍ ആ വഴി തിരഞ്ഞെടുക്കാം എന്ന് തീരുമാനിച്ചു പക്ഷെ അതിലേറെ സന്തോഷം
.....ഐഡിയ നെറ്റ് വര്‍ക്ക് കവറേജ് ഉണ്ട് .....ഞാന്‍ ബന്ധപെട്ടു ജോലി ചെയ്യുന്ന
ന്യൂ ഇന്ത്യ അഷ്വറന്‍സ് കമ്പനിയിലെ മാത്യൂസ് സാറിന് കൈതപ്പാറയില്‍ വീടും
വീട്ടുകാരും പറമ്പും ഉണ്ട് ....വിളിച്ചു ... ഭാഗ്യം സാര്‍ പറമ്പില്‍ വന്നിട്ടുണ്ട്
...അത്രയും ദൂരം സാര്‍ താഴെ ഇറങ്ങി വന്നു .....ഒരുമിച്ചു എല്ലാവരും ചേര്‍ന്ന് കുറെ
മണിക്കൂറുകള്‍ ചിലവഴിച്ചു ...
തിരികെ കൈതപാറക്ക് കയറി ... പിന്നെ ജീപ്പ് വിളിച്ചു
താഴ്വാരത്തെക്ക് ......
പതിനാറു വയസുകാരന്‍ എന്‍റെ മകന്‍ ബെന്‍ ഞങ്ങള്‍ എല്ലാവരെയും
പോലെ കുറച്ചു മടുത്തു എങ്കിലും അഭിനന്ദനാര്‍ഹാമായ ഊര്‍ജ്ജത്തോടെ യാത്ര പൂര്‍ത്തിയാക്കി
...
ബോബന് ഈ യാത്ര വലിയൊരു കൌതുകമായി....ഇമ്മിണി വെല്ലയ ശരീരം
അല്ലെ ....ചിലയിടത്തൊക്കെ കയറാന്‍ ഒരു കൈ സഹായം വേണ്ടിവന്നു ....പക്ഷെ കക്ഷി
വല്ലാതെ ത്രില്‍ ആയിരിന്നു .....
എടുത്തു പറയേണ്ടത് ടോമിന്‍റെ ഊര്ജസ്വലതയായിരുന്നു
...മിക്കപ്പോഴും സഞ്ചരിക്കേണ്ട വഴിത്താര നിര്‍ണ്ണയിച്ചു മുന്നില്‍ നടന്നു
....വേഷവും വാക്കിംഗ് സ്ടിക്കും ഒക്കെയായി പരിചിതനായ ഒരു പര്‍വ്വതാരോഹകനെപ്പോലെ
....എല്ലാവരും നന്നേ തളര്‍ന്നെങ്കിലും ടോം ഊര്ജസ്വലന്‍ ആയിരുന്നു .....
ഒരു ഓര്‍ഗ്ഗനൈസര്‍ റോള്‍ മാത്രമാണ് എന്‍റെ സംഭാവന .....
ചില മുന്നറിയിപ്പുകള്‍.... ഓര്‍ക്കണം ... ഓര്‍ത്താല്‍ നന്ന്
........
നിങ്ങള്‍ക്കറിയാമല്ലോ ഞാന്‍ മദ്യപിക്കുന്ന വ്യക്തിയാണ് ...
പക്ഷെ ഇത്തരം യാത്രകളില്‍ ഞങ്ങല്‍ മദ്യം കൊണ്ടുപോകാറില്ല .......ഓരോ ചുവടിലും അതീവ
ശ്രദ്ധ വേണ്ട കാടില്‍ നാം ജാഗരൂകരായി നടക്കണം.... ഉന്മാദം തരും എങ്കിലും കാടില്‍
മദ്യം നന്നല്ല ... ഒരാള്‍ക്ക് പിണയുന്ന ചെറിയ അപകത്തിനു പോലും വലിയ വില നല്‍കേണ്ടിവരും
ഇരുപുറവും കിഴുക്കാം തൂക്കായ മല നിരകള്‍ ആയതിനാല്‍ ആന പൊതുവേ ആ
ചെരുവിലേക്ക് വരാറില്ല .....അപൂര്‍വ്വമായി കരടികള്‍ പ്രത്യക്ഷപ്പെടാറുണ്ട് ...
കഴിയുന്നത്ത്ര ഒരുമിച്ചു നടക്കുക .... ഒറ്റ തിരിഞ്ഞു നടക്കാതിരിക്കുക ....
പിന്നെ നീരൊഴുക്കും കുളിര്‍മ്മയും ഉള്ള കാടില്‍ ധാരാളം
പാമ്പുകള്‍ ഉണ്ടാകും ...പ്രത്യേകിച്ചു രാജാവ് തന്നെ .....സൂക്ഷിച്ചു ചുവടുകള്‍
വെക്കണം .... അതിനു ആദ്യം വേണ്ടത് ...കൂവി കുറുമാളിച്ചു കാട് കയറുന്ന ചങ്ങാതിമാരെ
ഒഴിവാക്കുക എന്നത് തന്നെ ... കാട് ആസ്വദിക്കാന്‍ നിശബ്ദത തന്നെ വേണം ....നമ്മുടെ
ഒരു ഫേസ് ബുക്ക് ചങ്ങാതിയുടെ പ്രൊഫൈല്‍ നെയിം തന്നെ ഞാന്‍ ഇപ്പോള്‍ ഓര്‍ക്കുന്നു “കാടിലെത്തുംപോള്‍
നിശബ്ദനാകുന്ന കൂട്ടുകാരനെ ആണ് എനിക്കിഷ്ട്ടം”
പിന്നൊരു വലിയ മുന്നറിയിപ്പും അപേക്ഷയും ....നമുക്ക് ഭക്ഷണം
കൊണ്ടുപോകണം ....ഡിസ്പോസിബിള്‍ പ്ലേറ്റ് .. ഗ്ലാസ് മുതലായവ കൊണ്ടുപോകരുത് ..
ഭക്ഷണം കഴിക്കാന്‍ വേണ്ട ഇലകള്‍ ഒക്കെ ധാരാളം കാട്ടില്‍ കിട്ടും.....വെള്ളം
നമുക്ക് പുഴയില്‍ നിന്നാകാം ... എടുക്കാന്‍ ഒരു കുഞ്ഞി കുപ്പി മാത്രം കരുതുക
....ഒരു ചെറിയ പ്ലാസ്റിക് കൂടും കരുതുക ... ഭക്ഷണ അവശിഷ്ട്ടങ്ങള്‍ നമുക്ക്
കാട്ടില്‍ ഉപേക്ഷിക്കാം ... പക്ഷെ ഭക്ഷണം കൊണ്ടുപോയ ഏതെങ്കിലും പ്ലാസ്റ്റിക്
ഉണ്ടെങ്കില്‍ ആ കൂടില്‍ ഇട്ടു തിരികെ കൊണ്ട് വരണം .....
പ്രകൃതിയിലെ പറുദീസകള്‍ ആണ് കാടുകള്‍ .....അതിന്‍റെ പവിത്രത
കളങ്കപ്പെടുത്തരുത് .....
ബാക്കി ചിത്രങ്ങള്‍ നാളെ ..........
No comments:
Post a Comment