തിര അടങ്ങീട്ട് തോണി ഇറക്കാം എന്ന് കരുതി ഇരിക്കരുത് ....
തിരകള്‍ അങ്ങനെ വന്നുകൊണ്ടേ ഇരിക്കും .. അത് കടലിന്‍റെ നിയമമാണ്
...
ചുമ്മാ ഇറങ്ങി തുഴയെന്നെ ..
.ഒരു കരക്കടിയാതിരിക്കില്ല ....ഇനി അധവാ മുങ്ങി ചാവാന്‍ ആണ് വിധി
എങ്കില്‍ അങ്ങനെ ആവട്ടെ ....തുഴഞ്ഞു... കാറ്റടിച്ചു... തുഴ കയ്യില്‍ നിന്നു പോയി വഞ്ചിയില്‍
തുള വീണു അങ്ങനെ എന്തെങ്കിലും കാര്യം പറയാനുള്ള അവകാശം എങ്കിലും മുങ്ങുന്നതിനു മുന്‍പ്
ചിന്തിച്ചു ആശ്വസിക്കാമല്ലോ ....അതല്ല എങ്കില്‍ ...
അല്ലെങ്കില്‍ ഇതുപോലെ കരക്കിരുന്നു ദ്രവിച്ചു ...വരുന്നവര്‍ക്കും
പോകുന്നവര്‍ക്കും ഒരു കൌതുക കാഴ്ചയാകും ...
കാര്യങ്ങള്‍ ഒക്കെ ശരികാകട്ടെ എന്ന് കരുതി വിവാഹ ജീവിത നൌകയില്‍
കയറാന്‍ വൈകുന്ന ചങ്ങാതിമാരോടാണ് ഈ പഴമൊഴി പറഞ്ഞത് .....
കഥയിലും ചില കാര്യം ഉണ്ട് എന്ന് കരുതിക്കോളൂ .....
No comments:
Post a Comment