എന്ത് മനസിലായി .....
എഴുതി വെച്ചിട്ടുണ്ടല്ലോ .....
ആ കടയില്‍ എല്ലാം കിട്ടും ......പല പല മധുരങ്ങള്‍ ....
ചായ പലതരം ....പിന്നെ സായിപ്പ് പഠിപ്പിച്ച നമ്മുടെ മൊട്ട ആമ്ബ്ലെറ്റു
....കൂടെ ബ്രെഡും ...ആഹ ഹ ഹ ആഹ
തണുപ്പിച്ചു കഴിക്കാന്‍ പല കുപ്പി പാനീയങ്ങള്‍ ....ചൂടോടെയും ആകാം
അതില്‍ തന്നെ പല തര പോഷക പാനീയങ്ങള്‍ ....
കടികള്‍ പലതരം ....ചൂടോടെ ....കര്‍ കര്‍ ... കിര്‍ .. മുര്‍ .......
ഇനി ചീനന്മ്മാര്‍ പഠിപ്പിച്ച ...ഇത്തിരി എരിയും പല പല പൊടിയും തൂളിയ
മഞ്ചൂരിയന്‍ വിഭവം ... എന്താ വേണോ ?.....അതും ചൂടോടെ റെഡി ....കള കള കുളു കുളു .. തിളയ്ക്കുന്ന
എണ്ണയില്‍ റെഡി ......
പക്ഷെ എനിക്ക് സങ്കടം വന്നു ....ദോണ്ടേ എഴുതിവെച്ചിരിക്കുന്നു ....പുകക്കാനുള്ളത്
മാത്രം ഇല്ലാത്രേ .....നല്ലതുതന്നെ ... തര്‍ക്കം ഇല്ല ....
എന്നാലും ഒന്നും വാങ്ങി കഴിക്കാന്‍ നില്‍ക്കാതെ ഞാന്‍ നടന്നു ....അത്
മോശമായിപ്പോയി എന്ന് ഇപ്പോള്‍ ഈ പടം കണ്ടപ്പോള്‍ ഒരു തോന്നല്‍ .........
No comments:
Post a Comment