RV Hits

Friday, January 30, 2015

അവള്‍ക്കു പോലും ഞാന്‍ ഇത്രയും ഉമ്മ കൊടുത്തിട്ടില്ല

അവള്‍ക്കു പോലും ഞാന്‍ ഇത്രയും ഉമ്മ കൊടുത്തിട്ടില്ല ...
.....
പത്തുപതിനഞ്ചു ദിവസമായി ഞാന്‍ ഒരു ഉമ്മകൊടുത്തിട്ടു ....
ഇരുപത്തെട്ടു കൊല്ലമായി ഞാന്‍ കൊടുത്ത ഉമ്മകളുടെ കണക്കു നിങ്ങള്‍ക്ക് അറിയില്ല .....
ശരാശരി 15 x 10 തവണ x 365 ദിവസം x 28 കൊല്ലം ....1533000…..പതിനഞ്ചു ലക്ഷത്തിനു മുകളില്‍ ....കണക്കു പറഞ്ഞതല്ല ....ആ ആത്മബന്ധം നിങ്ങള്‍ക്ക് മനസിലാകുമോ ചങ്ങാതി ....
പിന്നെ പറയുമ്പോ എല്ലാവര്ക്കും പറയാം അങ്ങ് ഉപേക്ഷിക്കാന്‍ ...എനിക്ക് അത്രപെട്ടന്നു മറക്കാന്‍ കഴിയുമോ ....അതാണോ ഞാനുമായുള്ള ബന്ധം .....
എന്‍റെ ശ്വാസത്തില്‍ ആത്മാവില്‍ ഹൃദയത്തില്‍ ധമനികളില്‍ എന്നിലെ ഓരോ അണുവിലും പെയ്തിരങ്ങിയിരുന്ന അനുഭൂതി ....ഞാന്‍ മറക്കണം അല്ലെ ?....നിങ്ങള്‍ക്ക് എങ്ങനെ അത് പറയാന്‍ തോന്നി .....
ഞാന്‍ ദുര്‍ബലനാനെത്രേ ...കുറച്ചു മനക്കട്ടി ഉണ്ടെങ്കില്‍ സാധിക്കുമത്രേ .....പറയുന്നവന് പറയാന്‍ എന്തെളുപ്പം ....

സങ്കടം വരുന്നു .... ദേഷ്യം വരുന്നു .... ഞാന്‍ എന്തിനാ ജീവിക്കുന്നെ ....
സത്ത്യത്തില്‍ ഒരു ചായ കുടിച്ചിരുന്നത്‌.... ഒരു ഉമ്മ കൊടുക്കുന്ന സുഖം ഓര്‍ത്താ ...
വിഭവ സമൃദ്ധമായി ഊണ് വിളമ്പിയാലും അത്യാവശ്യം വിശപ്പ്‌ മാറിയെന്നു തോന്നുമ്പോള്‍ ഇപ്പോള്‍ ഒരു  വിരക്തി ...
നിറഞ്ഞ ഉദരത്തിന്‍റെ നിര്‍വൃതിയില്‍  ഒരു ഉമ്മ കൊടുക്കാന്‍ കഴിയില്ലെങ്കില്‍ പിന്നെ എന്തിനു ഈ വിഭവങ്ങള്‍ .....
എന്‍റെ ചിന്തകള്‍... ഭ്രാന്തുകള്‍... ജല്‍പ്പനങ്ങള്‍... എല്ലാത്തിനും കൂട്ട് നിന്നു ..തെറ്റുകള്‍ക്കും ശരികള്‍ക്കും കൂട്ടുനിന്നു ....സന്തോഷങ്ങള്‍ പാരമ്യതയില്‍ എത്തുന്ന നിമിഷങ്ങളില്‍ ഞാന്‍ എത്ര ഉമ്മകൊടുത്തു ....ദുഃഖം ഖനീഭവിച്ച രാവുകളില്‍ എന്നോടൊപ്പം ഉറങ്ങാതെ കൂട്ടിരുന്നു ....എന്‍റെ കണ്ണീര്‍ വീണപ്പോഴും കെടാതെ കനലായി എരിഞ്ഞു നിന്നു ....
സിരകളില്‍ മദ്യ ലഹരി പടര്‍ന്ന രാവുകളില്‍ ഒക്കെ നിന്‍റെ നിശ്വാസങ്ങള്‍ എനിക്ക് ചുറ്റും വലയമായി നൃത്തം ചെയ്തു...ആ നൃത്ത ലഹരി ഇല്ലാത്ത മധുപാനം എനിക്ക് ചിന്തിക്കാന്‍ കൂടി കഴിയില്ല ...അറിയില്ലേ നിനക്ക് ..... 
തീരുമാനങ്ങള്‍ അവ്യക്ത്തമായി മുന്നില്‍ നിന്നപ്പോള്‍ കലികൊണ്ട്‌ ഞാന്‍ നിലത്തിട്ടു ചവിട്ടി അരച്ചപ്പോഴും അവസാന ശ്വാസത്തിന്റെ സുഗന്ധം എനിക്ക് തന്നു .....എന്നെ പ്രണയിച്ചു ...ചെയ്ത തെറ്റില്‍ ഞാന്‍ വിലപിച്ചു ...
ഉറങ്ങിയപ്പോള്‍ നാളെ പുലര്‍ച്ചെ ഞാന്‍ കരുതി വെച്ച ഉമ്മകളുടെ കണക്കു എന്നില്‍ ഉണ്ടായിരുന്നു ....
എനിക്കായി പാണ്ടി പടിയില്‍ കാത്തിരുപ്പില്ല എന്ന വെളിപാടോടെ കണ്ണ് തുറന്ന ദിനങ്ങളില്‍ ഞാന്‍ എത്ര നിരാശന്‍ ആയിരുന്നു ....
എന്നിട്ടും ഞാന്‍ മറക്കണം അല്ലെ ?....
വേണ്ട ഇനിയും ആലോചിക്കാന്‍ വയ്യ .....
മറക്കാനായി ഞാന്‍ കരുതിവെച്ച ധൈര്യം എല്ലാം ചോര്‍ന്നു പോകും.....
ഇനി പിരിയാം ...എല്ലാവരും അങ്ങനെ പറയുന്നു ...എനിക്കും ഇനി ഈ സ്നേഹം താങ്ങാന്‍ വയ്യ ....നിന്നെ പ്രണയിക്കുന്ന നിമിഷങ്ങളില്‍ ഞാന്‍ വല്ലാതെ തളര്‍ന്നു പോകുന്നു.. നീ നല്‍കുന്ന പ്രണയ ലഹരി എന്നെ കൊല്ലാതെ കൊല്ലുന്നു  ...മനസിനോപ്പിച്ചു ശരീരം നിലനില്‍ക്കുന്നില്ല എന്നൊരു തോന്നല്‍ .....
എന്നാലും കുറ്റബോധം ഇല്ല അവള്‍ക്കു അറിയാമായിരുന്നിട്ടും .വിലക്കിയിട്ടും ..ഞാന്‍ നിന്നെ സ്നേഹിച്ചു .. ഇപ്പോഴും സ്നേഹിക്കുന്നു ...പക്ഷെ നമുക്ക് പിരിയാന്‍ സമയമായി ......
ഇടയ്ക്കു ജീവിത വഴിയില്‍ വെച്ച് കണ്ടുമുട്ടിയാലും ഞാന്‍ കാണാതെ നടന്നകന്നാലും  വിഷമിക്കരുത് ....എന്നെ തിരികെ വിളിക്കരുത് ....

നമ്മുടെ ഉള്ളിലെ പ്രണയം ...ഇനി ഉള്ളില്‍ തന്നെ പുകഞ്ഞു എരിഞ്ഞു തീരട്ടെ ... ഒടുവില്‍ എന്നുടെ അസ്ഥിത്വം പുകയായി വിലയം പ്രാപിക്കും വരെ .......    

No comments: