RV Hits

Saturday, January 31, 2015

തിര അടങ്ങീട്ട് തോണി ഇറക്കാം എന്ന് കരുതി ഇരിക്കരുത് ....

തിരകള്‍ അങ്ങനെ വന്നുകൊണ്ടേ ഇരിക്കും .. അത് കടലിന്‍റെ നിയമമാണ് ...
ചുമ്മാ ഇറങ്ങി തുഴയെന്നെ ..
.ഒരു കരക്കടിയാതിരിക്കില്ല ....ഇനി അധവാ മുങ്ങി ചാവാന്‍ ആണ് വിധി എങ്കില്‍ അങ്ങനെ ആവട്ടെ ....തുഴഞ്ഞു... കാറ്റടിച്ചു... തുഴ കയ്യില്‍ നിന്നു പോയി വഞ്ചിയില്‍ തുള വീണു അങ്ങനെ എന്തെങ്കിലും കാര്യം പറയാനുള്ള അവകാശം എങ്കിലും മുങ്ങുന്നതിനു മുന്‍പ് ചിന്തിച്ചു ആശ്വസിക്കാമല്ലോ ....അതല്ല എങ്കില്‍ ...
അല്ലെങ്കില്‍ ഇതുപോലെ കരക്കിരുന്നു ദ്രവിച്ചു ...വരുന്നവര്‍ക്കും പോകുന്നവര്‍ക്കും ഒരു കൌതുക കാഴ്ചയാകും ...
കാര്യങ്ങള്‍ ഒക്കെ ശരികാകട്ടെ എന്ന് കരുതി വിവാഹ ജീവിത നൌകയില്‍ കയറാന്‍ വൈകുന്ന ചങ്ങാതിമാരോടാണ് ഈ പഴമൊഴി പറഞ്ഞത് .....

കഥയിലും ചില കാര്യം ഉണ്ട് എന്ന് കരുതിക്കോളൂ .....

Friday, January 30, 2015

അവള്‍ക്കു പോലും ഞാന്‍ ഇത്രയും ഉമ്മ കൊടുത്തിട്ടില്ല

അവള്‍ക്കു പോലും ഞാന്‍ ഇത്രയും ഉമ്മ കൊടുത്തിട്ടില്ല ...
.....
പത്തുപതിനഞ്ചു ദിവസമായി ഞാന്‍ ഒരു ഉമ്മകൊടുത്തിട്ടു ....
ഇരുപത്തെട്ടു കൊല്ലമായി ഞാന്‍ കൊടുത്ത ഉമ്മകളുടെ കണക്കു നിങ്ങള്‍ക്ക് അറിയില്ല .....
ശരാശരി 15 x 10 തവണ x 365 ദിവസം x 28 കൊല്ലം ....1533000…..പതിനഞ്ചു ലക്ഷത്തിനു മുകളില്‍ ....കണക്കു പറഞ്ഞതല്ല ....ആ ആത്മബന്ധം നിങ്ങള്‍ക്ക് മനസിലാകുമോ ചങ്ങാതി ....
പിന്നെ പറയുമ്പോ എല്ലാവര്ക്കും പറയാം അങ്ങ് ഉപേക്ഷിക്കാന്‍ ...എനിക്ക് അത്രപെട്ടന്നു മറക്കാന്‍ കഴിയുമോ ....അതാണോ ഞാനുമായുള്ള ബന്ധം .....
എന്‍റെ ശ്വാസത്തില്‍ ആത്മാവില്‍ ഹൃദയത്തില്‍ ധമനികളില്‍ എന്നിലെ ഓരോ അണുവിലും പെയ്തിരങ്ങിയിരുന്ന അനുഭൂതി ....ഞാന്‍ മറക്കണം അല്ലെ ?....നിങ്ങള്‍ക്ക് എങ്ങനെ അത് പറയാന്‍ തോന്നി .....
ഞാന്‍ ദുര്‍ബലനാനെത്രേ ...കുറച്ചു മനക്കട്ടി ഉണ്ടെങ്കില്‍ സാധിക്കുമത്രേ .....പറയുന്നവന് പറയാന്‍ എന്തെളുപ്പം ....

സങ്കടം വരുന്നു .... ദേഷ്യം വരുന്നു .... ഞാന്‍ എന്തിനാ ജീവിക്കുന്നെ ....
സത്ത്യത്തില്‍ ഒരു ചായ കുടിച്ചിരുന്നത്‌.... ഒരു ഉമ്മ കൊടുക്കുന്ന സുഖം ഓര്‍ത്താ ...
വിഭവ സമൃദ്ധമായി ഊണ് വിളമ്പിയാലും അത്യാവശ്യം വിശപ്പ്‌ മാറിയെന്നു തോന്നുമ്പോള്‍ ഇപ്പോള്‍ ഒരു  വിരക്തി ...
നിറഞ്ഞ ഉദരത്തിന്‍റെ നിര്‍വൃതിയില്‍  ഒരു ഉമ്മ കൊടുക്കാന്‍ കഴിയില്ലെങ്കില്‍ പിന്നെ എന്തിനു ഈ വിഭവങ്ങള്‍ .....
എന്‍റെ ചിന്തകള്‍... ഭ്രാന്തുകള്‍... ജല്‍പ്പനങ്ങള്‍... എല്ലാത്തിനും കൂട്ട് നിന്നു ..തെറ്റുകള്‍ക്കും ശരികള്‍ക്കും കൂട്ടുനിന്നു ....സന്തോഷങ്ങള്‍ പാരമ്യതയില്‍ എത്തുന്ന നിമിഷങ്ങളില്‍ ഞാന്‍ എത്ര ഉമ്മകൊടുത്തു ....ദുഃഖം ഖനീഭവിച്ച രാവുകളില്‍ എന്നോടൊപ്പം ഉറങ്ങാതെ കൂട്ടിരുന്നു ....എന്‍റെ കണ്ണീര്‍ വീണപ്പോഴും കെടാതെ കനലായി എരിഞ്ഞു നിന്നു ....
സിരകളില്‍ മദ്യ ലഹരി പടര്‍ന്ന രാവുകളില്‍ ഒക്കെ നിന്‍റെ നിശ്വാസങ്ങള്‍ എനിക്ക് ചുറ്റും വലയമായി നൃത്തം ചെയ്തു...ആ നൃത്ത ലഹരി ഇല്ലാത്ത മധുപാനം എനിക്ക് ചിന്തിക്കാന്‍ കൂടി കഴിയില്ല ...അറിയില്ലേ നിനക്ക് ..... 
തീരുമാനങ്ങള്‍ അവ്യക്ത്തമായി മുന്നില്‍ നിന്നപ്പോള്‍ കലികൊണ്ട്‌ ഞാന്‍ നിലത്തിട്ടു ചവിട്ടി അരച്ചപ്പോഴും അവസാന ശ്വാസത്തിന്റെ സുഗന്ധം എനിക്ക് തന്നു .....എന്നെ പ്രണയിച്ചു ...ചെയ്ത തെറ്റില്‍ ഞാന്‍ വിലപിച്ചു ...
ഉറങ്ങിയപ്പോള്‍ നാളെ പുലര്‍ച്ചെ ഞാന്‍ കരുതി വെച്ച ഉമ്മകളുടെ കണക്കു എന്നില്‍ ഉണ്ടായിരുന്നു ....
എനിക്കായി പാണ്ടി പടിയില്‍ കാത്തിരുപ്പില്ല എന്ന വെളിപാടോടെ കണ്ണ് തുറന്ന ദിനങ്ങളില്‍ ഞാന്‍ എത്ര നിരാശന്‍ ആയിരുന്നു ....
എന്നിട്ടും ഞാന്‍ മറക്കണം അല്ലെ ?....
വേണ്ട ഇനിയും ആലോചിക്കാന്‍ വയ്യ .....
മറക്കാനായി ഞാന്‍ കരുതിവെച്ച ധൈര്യം എല്ലാം ചോര്‍ന്നു പോകും.....
ഇനി പിരിയാം ...എല്ലാവരും അങ്ങനെ പറയുന്നു ...എനിക്കും ഇനി ഈ സ്നേഹം താങ്ങാന്‍ വയ്യ ....നിന്നെ പ്രണയിക്കുന്ന നിമിഷങ്ങളില്‍ ഞാന്‍ വല്ലാതെ തളര്‍ന്നു പോകുന്നു.. നീ നല്‍കുന്ന പ്രണയ ലഹരി എന്നെ കൊല്ലാതെ കൊല്ലുന്നു  ...മനസിനോപ്പിച്ചു ശരീരം നിലനില്‍ക്കുന്നില്ല എന്നൊരു തോന്നല്‍ .....
എന്നാലും കുറ്റബോധം ഇല്ല അവള്‍ക്കു അറിയാമായിരുന്നിട്ടും .വിലക്കിയിട്ടും ..ഞാന്‍ നിന്നെ സ്നേഹിച്ചു .. ഇപ്പോഴും സ്നേഹിക്കുന്നു ...പക്ഷെ നമുക്ക് പിരിയാന്‍ സമയമായി ......
ഇടയ്ക്കു ജീവിത വഴിയില്‍ വെച്ച് കണ്ടുമുട്ടിയാലും ഞാന്‍ കാണാതെ നടന്നകന്നാലും  വിഷമിക്കരുത് ....എന്നെ തിരികെ വിളിക്കരുത് ....

നമ്മുടെ ഉള്ളിലെ പ്രണയം ...ഇനി ഉള്ളില്‍ തന്നെ പുകഞ്ഞു എരിഞ്ഞു തീരട്ടെ ... ഒടുവില്‍ എന്നുടെ അസ്ഥിത്വം പുകയായി വിലയം പ്രാപിക്കും വരെ .......    

Monday, January 19, 2015

Ramakalmedu ....

ഇന്ന് രാമക്കല്‍മേട്‌ പോയി ...ടൂര്‍ അല്ല കേട്ടോ ...ഞങ്ങളുടെ അടുത്ത കുടുംബ സുഹൃത്തിന്‍റെ ഒത്തുകല്യാണം ...എന്നാല്‍ പിന്നെ ആ മനോഹര കുന്നിന്‍ പുറം കൂടി ഒന്ന് സന്ദര്‍ശിക്കാം എന്ന് വിചാരിച്ചു .....
പക്ഷെ ബിന്ദുവുമായി ഇവിടിരുന്നപ്പോള്‍ മനസിന്‌ വല്ലാത്ത വേദന തോന്നി .....
......അപക്വമതികള്‍ ആയ രണ്ടു ഇളം കുഞ്ഞുങ്ങള്‍ .ഒരു മാസം മുന്‍പ് .....പ്രണയത്തിന്‍റെ ശരിയായ അര്‍ഥം തിരിച്ചറിയുന്നതിനു മുന്‍പുള്ള പ്രായത്തില്‍ ...സ്വന്തം കുടുംബങ്ങളെ നിത്യ കണ്ണീരില്‍ ആഴ്ത്തി ഈ ചിത്രത്തിലെ ഞങ്ങളുടെ പിറകിലെ അഗാധതയിലേക്ക്‌ ... മരണത്തിലേക്ക് .....പരസ്പരം ബന്ധിതരായി പറന്നു താഴെ വീണു ചിന്നി ചിതറി ....ഒരു നിമിഷത്തില്‍ അവര്‍ സംവിധായകന്‍റെ നിര്‍ദ്ദേശം അവഗണിച്ചു സ്വയം തിരുത്തിയ തിരക്കഥയില്‍ അവരുടെ ഭാഗം അഭിനയിച്ചു തീര്‍ത്തു ..അരങ്ങിലും അണിയറയിലും അവര്‍ക്കായി പ്രവര്‍ത്തിച്ചവര്‍ കഥ മുഴുമിപ്പിക്കാന്‍ ആകാതെ ഇപ്പോഴും അസ്തപ്രജ്ഞ്ര്‍ ആയി നില്‍ക്കുന്നു ....
...സുന്ദരമായതുപോലും .. ചിലപ്പോള്‍ നമ്മില്‍ ദുഃഖ സ്മൃതികള്‍ ഉളവാക്കും ...ശരിയല്ലേ കൂട്ടരേ .......

Wednesday, January 14, 2015

Keezharkuthu Idukki ….3rd part .12 photos :

മലയിഞ്ചിയില്‍ നിന്നും വേളൂര്‍ പുഴയിലൂടെ കീഴാര്‍കുത്തിലേക്ക് ഒരു യാത്ര...അല്‍പ്പം സാഹസിക സ്വഭാവവും കാടും പ്രകൃതിയും നിങ്ങള്‍ ഇഷ്ട്ടപ്പെടുന്നു എങ്കില്‍ ഒട്ടൊരു ശാരീരിക ക്ഷമതയും മനക്കരുത്തും ഉണ്ടെങ്കില്‍ ഇതൊരു മാസ്മരിക അനുഭവം  ആണ് ....തളരരുത് ...ശ്രദ്ധ വേണം .. അപകടം പിണയരുത് കൂട്ടത്തില്‍ ഒരാള്‍ നടക്കാന്‍ വയ്യാത്ത അവസ്ഥയില്‍ എത്തിപെട്ടാല്‍ ...ചുമന്നു നടക്കാന്‍ പോലും ആകില്ല ....തികച്ചും കാടിന് നടുവില്‍ നാം ഒറ്റപ്പെടും ..അതീവ ശ്രന്ധ വേണം .....
ഞാനും എന്‍റെ മൂത്തമകന്‍ ബെന്നും .. പിന്നെ ടോമും ബോബനും .....

പറയാം .മലനിരകള്‍ക്കു മുകളില്‍ ഇടുക്കി കാടില്‍ പിറന്നു ...സഹ്യന്‍റെ മുകളിലെ മലനിരകള്‍ക്കിടയില്‍ പല കൈവഴികളായി പിറന്നു ....പിന്നെ ഒട്ടനവധി തട്ടുകള്‍ ആയി കീഴാര്‍കുത്തായി (പലതും നമുക്ക് അടുത്തുനിന്നു ചിത്രീകരിക്കാന്‍ ആവില്ല) .പിന്നെ ...ചെറുതേന്‍മാലി കുത്തായി ...മലയിഞ്ചി തോടിനോദ് ചേര്‍ന്ന് പിന്നെ വേളൂര്‍ പുഴയായി...കാളിയാര്‍ പുഴയുടെ യവ്വനം ആയ  ..പ്രശസ്തമായ തൊമ്മന്‍കുത്ത് വെള്ളച്ചാട്ടത്തിനു താഴെ ഒരുമിച്ചു ചേര്‍ന്ന് കാളിയാര്‍ പുഴയായി .. പിന്നെ കലൂര്‍ പുഴയായി ....മൂവാറ്റുപുഴ വെച്ച് തൊടുപുഴ ആറിനോട് ചേര്‍ന്ന് മൂവാറ്റുപുഴ ആറായി ആയി പിറവം വഴി വൈക്കം കായലിലേക്ക് ......പിന്നെ സര്‍വ്വം ലയിക്കുന്ന മഹാ സമുദ്രത്തിലേക്ക് ....
ഊര്‍ജ്ജം കുടികൊള്ളുന്ന ആ നദിയുടെ യവ്വനത്തിലേക്ക് നമുക്കൊന്ന് പോകാം .....

മലയിഞ്ചി ....തൊടുപുഴ ഉടുമ്പന്നൂര്‍ ചീനിക്കുഴി വഴി സഹ്യപര്‍വ്വതത്തിന്റെ താഴ്വാര മലയിഞ്ചി ഗ്രാമത്തിലേക്ക് ....അവിടെ നമുക്ക് നമ്മുടെ വാഹനം ഉപേക്ഷിക്കാം ...
പിന്നെ പുഴവഴി ....ഏതാണ്ട് മൂന്ന് കിലോമീറ്ററില്‍ അധികം വരും എന്ന് തോന്നുന്നു ...പുഴ വഴി അല്‍പ്പം സാഹസികമായി സഹ്യന്‍റെ മുകള്‍ തട്ടിലേക്ക് .......
വലിയ വിശ്രമം ഇല്ല എങ്കില്‍ നാലുമണിക്കൂര്‍ ....അതാണ്‌ കണക്കു ....
ഞാന്‍ കണ്ടിട്ടുള്ള മറ്റു കാട്ടുപുഴകളെക്കാള്‍ ശ്രദ്ധേയം ആയതു നിറയെ വലിയ ആന വലിപ്പമുള്ള കല്ലുകള്‍ ആണ്..... കല്ലുകള്‍ കീഴടക്കാതെ  ഒരു പത്തുമീറ്റര്‍ പോലും മുന്നോട്ടു പോകാന്‍ ആവില്ല ..ചിലയിടത്ത് ഗുഹാ സമാനമായ പ്രകൃതി നിര്‍മ്മിതികള്‍ .പലയിടത്തും കോട്ടപോലെ പുഴ തടഞ്ഞു നില്‍ക്കുന്നു ....ഒരു കല്ലില്‍ നിന്നും ഒരര്‍ഥത്തില്‍ മറ്റൊരു കല്ലിന്‍ മുകളിലേക്ക് ....പുഴയ്ക്കു അരുകിലുള്ള കാട് വഴി നടക്കാം എന്ന് കരുതണ്ട.. മിക്കവാറും കൊടും വനവും കുത്തനെ ഉള്ള ചെരിവുകളും ആണ് .....ഒരു ഗുണം ഉണ്ട് മറ്റു പുഴകളില്‍ കാനുന്നത്ത്ര വഴുക്കല്‍ ഉള്ള കല്ലുകള്‍ അല്ല ....
ഏതാണ്ട് പകുതി വഴിയില്‍ മനോഹരമായ ചെറുതേന്‍മാലി കുത്ത് ...വളരെ നല്ല ഉയരം ഉണ്ട് ...മറ്റു വഴിയില്ല ഉണങ്ങിയ പാറ വഴി മുകളിലേക്ക് കയറുക തന്നെ .. ഭാഗ്യം ഏതോ ഒരുള്‍ പൊട്ടലില്‍ ഒഴുകുവന്ന മരത്തടി വെള്ളച്ചാട്ടത്തിനു കുറുകെ ഞങ്ങള്‍ക്ക് ഒരു പാലം ആയി .....
ഇടയ്ക്കു കരുതിയ ചില്ലറ ഭക്ഷണം .....വെള്ളം എടുത്തില്ല ....പ്രകൃതി നല്‍കുന്ന പുണ്യ ജലം ഉള്ളപ്പോള്‍ കുപ്പിവെള്ളം എടുക്കുന്നത് പ്രകൃതിയെ അപമാനിക്കല്‍ ആകും ....അല്‍പ്പം വിശ്രമം വീണ്ടും യാത്ര തുടര്‍ന്നു ...
ഒടുവില്‍ അനേക തട്ടുകള്‍ ആയി പതിക്കുന്ന കീഴാര്‍കുത്തില്‍ ആ പ്രകൃതിയുടെ മനോഹര കുഞ്ഞു തടാകത്തില്‍ മരവിപ്പിക്കുന്ന തണുപ്പില്‍ എല്ലാ ക്ഷീണങ്ങളും കഴുകിക്കളയാം .....
ഇത്ര ദൂരം തിരികെ നടക്കുക അല്‍പ്പം സാഹസികം ആണ് .....കയറുന്നത് പോലെ അല്ല ഇറങ്ങുന്നത് .. പോരാത്തതിന് കാലുകള്‍ ഒക്കെ നല്ലപോലെ തളര്‍ന്നിരിക്കുമ്പോള്‍ അത് സാഹസികം ആകും ....
കീഴര്‍കുത്തില്‍ നിന്നും വടക്ക് സൈഡിലെ മലകയരിയാല്‍ കൈതപ്പാറ ഗ്രാമം .....ആ വഴി എനിക്കറിയാം ....ഒന്നര കിലോമീറ്റര്‍ കാട്ടിലൂടെ മല കയറണം ....മടങ്ങാന്‍ ആ വഴി തിരഞ്ഞെടുക്കാം എന്ന് തീരുമാനിച്ചു പക്ഷെ അതിലേറെ സന്തോഷം .....ഐഡിയ നെറ്റ് വര്‍ക്ക് കവറേജ് ഉണ്ട് .....ഞാന്‍ ബന്ധപെട്ടു ജോലി ചെയ്യുന്ന ന്യൂ ഇന്ത്യ അഷ്വറന്‍സ് കമ്പനിയിലെ മാത്യൂസ്‌ സാറിന് കൈതപ്പാറയില്‍ വീടും വീട്ടുകാരും പറമ്പും ഉണ്ട് ....വിളിച്ചു ... ഭാഗ്യം സാര്‍ പറമ്പില്‍ വന്നിട്ടുണ്ട് ...അത്രയും ദൂരം സാര്‍ താഴെ ഇറങ്ങി വന്നു .....ഒരുമിച്ചു എല്ലാവരും ചേര്‍ന്ന് കുറെ മണിക്കൂറുകള്‍ ചിലവഴിച്ചു ...
തിരികെ കൈതപാറക്ക് കയറി ... പിന്നെ ജീപ്പ് വിളിച്ചു താഴ്വാരത്തെക്ക് ......
പതിനാറു വയസുകാരന്‍ എന്‍റെ മകന്‍ ബെന്‍ ഞങ്ങള്‍ എല്ലാവരെയും പോലെ കുറച്ചു മടുത്തു എങ്കിലും അഭിനന്ദനാര്‍ഹാമായ ഊര്‍ജ്ജത്തോടെ യാത്ര പൂര്‍ത്തിയാക്കി ...
ബോബന് ഈ യാത്ര വലിയൊരു കൌതുകമായി....ഇമ്മിണി വെല്ലയ ശരീരം അല്ലെ ....ചിലയിടത്തൊക്കെ കയറാന്‍ ഒരു കൈ സഹായം വേണ്ടിവന്നു ....പക്ഷെ കക്ഷി വല്ലാതെ ത്രില്‍ ആയിരിന്നു .....
എടുത്തു പറയേണ്ടത് ടോമിന്‍റെ ഊര്ജസ്വലതയായിരുന്നു ...മിക്കപ്പോഴും സഞ്ചരിക്കേണ്ട വഴിത്താര നിര്‍ണ്ണയിച്ചു മുന്നില്‍ നടന്നു ....വേഷവും വാക്കിംഗ് സ്ടിക്കും ഒക്കെയായി പരിചിതനായ ഒരു പര്‍വ്വതാരോഹകനെപ്പോലെ ....എല്ലാവരും നന്നേ തളര്‍ന്നെങ്കിലും ടോം ഊര്ജസ്വലന്‍ ആയിരുന്നു .....
ഒരു ഓര്‍ഗ്ഗനൈസര്‍ റോള്‍ മാത്രമാണ് എന്‍റെ സംഭാവന .....
ചില മുന്നറിയിപ്പുകള്‍.... ഓര്‍ക്കണം ... ഓര്‍ത്താല്‍ നന്ന് ........
നിങ്ങള്‍ക്കറിയാമല്ലോ ഞാന്‍ മദ്യപിക്കുന്ന വ്യക്തിയാണ് ... പക്ഷെ ഇത്തരം യാത്രകളില്‍ ഞങ്ങല്‍ മദ്യം കൊണ്ടുപോകാറില്ല .......ഓരോ ചുവടിലും അതീവ ശ്രദ്ധ വേണ്ട കാടില്‍ നാം ജാഗരൂകരായി നടക്കണം.... ഉന്മാദം തരും എങ്കിലും കാടില്‍ മദ്യം നന്നല്ല ... ഒരാള്‍ക്ക്‌ പിണയുന്ന ചെറിയ അപകത്തിനു പോലും വലിയ വില നല്‍കേണ്ടിവരും
ഇരുപുറവും കിഴുക്കാം തൂക്കായ മല നിരകള്‍ ആയതിനാല്‍ ആന പൊതുവേ ആ ചെരുവിലേക്ക്‌ വരാറില്ല .....അപൂര്‍വ്വമായി കരടികള്‍ പ്രത്യക്ഷപ്പെടാറുണ്ട് ... കഴിയുന്നത്ത്ര ഒരുമിച്ചു നടക്കുക .... ഒറ്റ തിരിഞ്ഞു നടക്കാതിരിക്കുക ....
പിന്നെ നീരൊഴുക്കും കുളിര്‍മ്മയും ഉള്ള കാടില്‍ ധാരാളം പാമ്പുകള്‍ ഉണ്ടാകും ...പ്രത്യേകിച്ചു രാജാവ് തന്നെ .....സൂക്ഷിച്ചു ചുവടുകള്‍ വെക്കണം .... അതിനു ആദ്യം വേണ്ടത് ...കൂവി കുറുമാളിച്ചു കാട് കയറുന്ന ചങ്ങാതിമാരെ ഒഴിവാക്കുക എന്നത് തന്നെ ... കാട് ആസ്വദിക്കാന്‍ നിശബ്ദത തന്നെ വേണം ....നമ്മുടെ ഒരു ഫേസ് ബുക്ക്‌ ചങ്ങാതിയുടെ പ്രൊഫൈല്‍ നെയിം തന്നെ ഞാന്‍ ഇപ്പോള്‍ ഓര്‍ക്കുന്നു കാടിലെത്തുംപോള്‍ നിശബ്ദനാകുന്ന കൂട്ടുകാരനെ ആണ് എനിക്കിഷ്ട്ടം
പിന്നൊരു വലിയ മുന്നറിയിപ്പും അപേക്ഷയും ....നമുക്ക് ഭക്ഷണം കൊണ്ടുപോകണം ....ഡിസ്പോസിബിള്‍ പ്ലേറ്റ് .. ഗ്ലാസ് മുതലായവ കൊണ്ടുപോകരുത് .. ഭക്ഷണം കഴിക്കാന്‍ വേണ്ട ഇലകള്‍ ഒക്കെ ധാരാളം കാട്ടില്‍ കിട്ടും.....വെള്ളം നമുക്ക് പുഴയില്‍ നിന്നാകാം ... എടുക്കാന്‍ ഒരു കുഞ്ഞി കുപ്പി മാത്രം കരുതുക ....ഒരു ചെറിയ പ്ലാസ്റിക് കൂടും കരുതുക ... ഭക്ഷണ അവശിഷ്ട്ടങ്ങള്‍ നമുക്ക് കാട്ടില്‍ ഉപേക്ഷിക്കാം ... പക്ഷെ ഭക്ഷണം കൊണ്ടുപോയ ഏതെങ്കിലും പ്ലാസ്റ്റിക്‌ ഉണ്ടെങ്കില്‍ ആ കൂടില്‍ ഇട്ടു തിരികെ കൊണ്ട് വരണം .....
പ്രകൃതിയിലെ പറുദീസകള്‍ ആണ് കാടുകള്‍ .....അതിന്‍റെ പവിത്രത കളങ്കപ്പെടുത്തരുത് .....

ഈ ചെറു യാത്ര കുറിപ്പ് ഇവിടെ അവസാനിക്കുന്നു ......

Tuesday, January 13, 2015

lens of mind: Keezharkuthu Idukki ….2nd part .24 photos :

Keezharkuthu Idukki ….2nd part .24 photos :

ബാക്കി ചിത്രങ്ങള്‍ നാളെ ..........

Monday, January 12, 2015

Keezharkuthu Idukki ….1st part .24 photos :