RV Hits

Monday, January 12, 2015

Keezharkuthu Idukki ….1st part .24 photos :























Keezharkuthu Idukki  ….1st part .24 photos :

മലയിഞ്ചിയില്‍ നിന്നും വേളൂര്‍ പുഴയിലൂടെ കീഴാര്‍കുത്തിലേക്ക് ഒരു യാത്ര...അല്‍പ്പം സാഹസിക സ്വഭാവവും കാടും പ്രകൃതിയും നിങ്ങള്‍ ഇഷ്ട്ടപ്പെടുന്നു എങ്കില്‍ ഒട്ടൊരു ശാരീരിക ക്ഷമതയും മനക്കരുത്തും ഉണ്ടെങ്കില്‍ ഇതൊരു മാസ്മരിക അനുഭവം  ആണ് ....തളരരുത് ...ശ്രദ്ധ വേണം .. അപകടം പിണയരുത് കൂട്ടത്തില്‍ ഒരാള്‍ നടക്കാന്‍ വയ്യാത്ത അവസ്ഥയില്‍ എത്തിപെട്ടാല്‍ ...ചുമന്നു നടക്കാന്‍ പോലും ആകില്ല ....തികച്ചും കാടിന് നടുവില്‍ നാം ഒറ്റപ്പെടും ..അതീവ ശ്രന്ധ വേണം .....
ഞാനും എന്‍റെ മൂത്തമകന്‍ ബെന്നും .. പിന്നെ ടോമും ബോബനും .....

പറയാം .മലനിരകള്‍ക്കു മുകളില്‍ ഇടുക്കി കാടില്‍ പിറന്നു ...സഹ്യന്‍റെ മുകളിലെ മലനിരകള്‍ക്കിടയില്‍ പല കൈവഴികളായി പിറന്നു ....പിന്നെ ഒട്ടനവധി തട്ടുകള്‍ ആയി കീഴാര്‍കുത്തായി (പലതും നമുക്ക് അടുത്തുനിന്നു ചിത്രീകരിക്കാന്‍ ആവില്ല) .പിന്നെ ...ചെറുതേന്‍മാലി കുത്തായി ...മലയിഞ്ചി തോടിനോദ് ചേര്‍ന്ന് പിന്നെ വേളൂര്‍ പുഴയായി...കാളിയാര്‍ പുഴയുടെ യവ്വനം ആയ  ..പ്രശസ്തമായ തൊമ്മന്‍കുത്ത് വെള്ളച്ചാട്ടത്തിനു താഴെ ഒരുമിച്ചു ചേര്‍ന്ന് കാളിയാര്‍ പുഴയായി .. പിന്നെ കലൂര്‍ പുഴയായി ....മൂവാറ്റുപുഴ വെച്ച് തൊടുപുഴ ആറിനോട് ചേര്‍ന്ന് മൂവാറ്റുപുഴ ആറായി ആയി പിറവം വഴി വൈക്കം കായലിലേക്ക് ......പിന്നെ സര്‍വ്വം ലയിക്കുന്ന മഹാ സമുദ്രത്തിലേക്ക് ....
ഊര്‍ജ്ജം കുടികൊള്ളുന്ന ആ നദിയുടെ യവ്വനത്തിലേക്ക് നമുക്കൊന്ന് പോകാം .....

മലയിഞ്ചി ....തൊടുപുഴ ഉടുമ്പന്നൂര്‍ ചീനിക്കുഴി വഴി സഹ്യപര്‍വ്വതത്തിന്റെ താഴ്വാര മലയിഞ്ചി ഗ്രാമത്തിലേക്ക് ....അവിടെ നമുക്ക് നമ്മുടെ വാഹനം ഉപേക്ഷിക്കാം ...
പിന്നെ പുഴവഴി ....ഏതാണ്ട് മൂന്ന് കിലോമീറ്ററില്‍ അധികം വരും എന്ന് തോന്നുന്നു ...പുഴ വഴി അല്‍പ്പം സാഹസികമായി സഹ്യന്‍റെ മുകള്‍ തട്ടിലേക്ക് .......
വലിയ വിശ്രമം ഇല്ല എങ്കില്‍ നാലുമണിക്കൂര്‍ ....അതാണ്‌ കണക്കു ....
ഞാന്‍ കണ്ടിട്ടുള്ള മറ്റു കാട്ടുപുഴകളെക്കാള്‍ ശ്രദ്ധേയം ആയതു നിറയെ വലിയ ആന വലിപ്പമുള്ള കല്ലുകള്‍ ആണ്..... കല്ലുകള്‍ കീഴടക്കാതെ  ഒരു പത്തുമീറ്റര്‍ പോലും മുന്നോട്ടു പോകാന്‍ ആവില്ല ..ചിലയിടത്ത് ഗുഹാ സമാനമായ പ്രകൃതി നിര്‍മ്മിതികള്‍ .പലയിടത്തും കോട്ടപോലെ പുഴ തടഞ്ഞു നില്‍ക്കുന്നു ....ഒരു കല്ലില്‍ നിന്നും ഒരര്‍ഥത്തില്‍ മറ്റൊരു കല്ലിന്‍ മുകളിലേക്ക് ....പുഴയ്ക്കു അരുകിലുള്ള കാട് വഴി നടക്കാം എന്ന് കരുതണ്ട.. മിക്കവാറും കൊടും വനവും കുത്തനെ ഉള്ള ചെരിവുകളും ആണ് .....ഒരു ഗുണം ഉണ്ട് മറ്റു പുഴകളില്‍ കാനുന്നത്ത്ര വഴുക്കല്‍ ഉള്ള കല്ലുകള്‍ അല്ല ....
ഏതാണ്ട് പകുതി വഴിയില്‍ മനോഹരമായ ചെറുതേന്‍മാലി കുത്ത് ...വളരെ നല്ല ഉയരം ഉണ്ട് ...മറ്റു വഴിയില്ല ഉണങ്ങിയ പാറ വഴി മുകളിലേക്ക് കയറുക തന്നെ .. ഭാഗ്യം ഏതോ ഒരുള്‍ പൊട്ടലില്‍ ഒഴുകുവന്ന മരത്തടി വെള്ളച്ചാട്ടത്തിനു കുറുകെ ഞങ്ങള്‍ക്ക് ഒരു പാലം ആയി .....
ഇടയ്ക്കു കരുതിയ ചില്ലറ ഭക്ഷണം .....വെള്ളം എടുത്തില്ല ....പ്രകൃതി നല്‍കുന്ന പുണ്യ ജലം ഉള്ളപ്പോള്‍ കുപ്പിവെള്ളം എടുക്കുന്നത് പ്രകൃതിയെ അപമാനിക്കല്‍ ആകും ....അല്‍പ്പം വിശ്രമം വീണ്ടും യാത്ര തുടര്‍ന്നു ...
ഒടുവില്‍ അനേക തട്ടുകള്‍ ആയി പതിക്കുന്ന കീഴാര്‍കുത്തില്‍ ആ പ്രകൃതിയുടെ മനോഹര കുഞ്ഞു തടാകത്തില്‍ മരവിപ്പിക്കുന്ന തണുപ്പില്‍ എല്ലാ ക്ഷീണങ്ങളും കഴുകിക്കളയാം .....
ഇത്ര ദൂരം തിരികെ നടക്കുക അല്‍പ്പം സാഹസികം ആണ് .....കയറുന്നത് പോലെ അല്ല ഇറങ്ങുന്നത് .. പോരാത്തതിന് കാലുകള്‍ ഒക്കെ നല്ലപോലെ തളര്‍ന്നിരിക്കുമ്പോള്‍ അത് സാഹസികം ആകും ....
കീഴര്‍കുത്തില്‍ നിന്നും വടക്ക് സൈഡിലെ മലകയരിയാല്‍ കൈതപ്പാറ ഗ്രാമം .....ആ വഴി എനിക്കറിയാം ....ഒന്നര കിലോമീറ്റര്‍ കാട്ടിലൂടെ മല കയറണം ....മടങ്ങാന്‍ ആ വഴി തിരഞ്ഞെടുക്കാം എന്ന് തീരുമാനിച്ചു പക്ഷെ അതിലേറെ സന്തോഷം .....ഐഡിയ നെറ്റ് വര്‍ക്ക് കവറേജ് ഉണ്ട് .....ഞാന്‍ ബന്ധപെട്ടു ജോലി ചെയ്യുന്ന ന്യൂ ഇന്ത്യ അഷ്വറന്‍സ് കമ്പനിയിലെ മാത്യൂസ്‌ സാറിന് കൈതപ്പാറയില്‍ വീടും വീട്ടുകാരും പറമ്പും ഉണ്ട് ....വിളിച്ചു ... ഭാഗ്യം സാര്‍ പറമ്പില്‍ വന്നിട്ടുണ്ട് ...അത്രയും ദൂരം സാര്‍ താഴെ ഇറങ്ങി വന്നു .....ഒരുമിച്ചു എല്ലാവരും ചേര്‍ന്ന് കുറെ മണിക്കൂറുകള്‍ ചിലവഴിച്ചു ...
തിരികെ കൈതപാറക്ക് കയറി ... പിന്നെ ജീപ്പ് വിളിച്ചു താഴ്വാരത്തെക്ക് ......
പതിനാറു വയസുകാരന്‍ എന്‍റെ മകന്‍ ബെന്‍ ഞങ്ങള്‍ എല്ലാവരെയും പോലെ കുറച്ചു മടുത്തു എങ്കിലും അഭിനന്ദനാര്‍ഹാമായ ഊര്‍ജ്ജത്തോടെ യാത്ര പൂര്‍ത്തിയാക്കി ...
ബോബന് ഈ യാത്ര വലിയൊരു കൌതുകമായി....ഇമ്മിണി വെല്ലയ ശരീരം അല്ലെ ....ചിലയിടത്തൊക്കെ കയറാന്‍ ഒരു കൈ സഹായം വേണ്ടിവന്നു ....പക്ഷെ കക്ഷി വല്ലാതെ ത്രില്‍ ആയിരിന്നു .....
എടുത്തു പറയേണ്ടത് ടോമിന്‍റെ ഊര്ജസ്വലതയായിരുന്നു ...മിക്കപ്പോഴും സഞ്ചരിക്കേണ്ട വഴിത്താര നിര്‍ണ്ണയിച്ചു മുന്നില്‍ നടന്നു ....വേഷവും വാക്കിംഗ് സ്ടിക്കും ഒക്കെയായി പരിചിതനായ ഒരു പര്‍വ്വതാരോഹകനെപ്പോലെ ....എല്ലാവരും നന്നേ തളര്‍ന്നെങ്കിലും ടോം ഊര്ജസ്വലന്‍ ആയിരുന്നു .....
ഒരു ഓര്‍ഗ്ഗനൈസര്‍ റോള്‍ മാത്രമാണ് എന്‍റെ സംഭാവന .....
ചില മുന്നറിയിപ്പുകള്‍.... ഓര്‍ക്കണം ... ഓര്‍ത്താല്‍ നന്ന് ........
നിങ്ങള്‍ക്കറിയാമല്ലോ ഞാന്‍ മദ്യപിക്കുന്ന വ്യക്തിയാണ് ... പക്ഷെ ഇത്തരം യാത്രകളില്‍ ഞങ്ങല്‍ മദ്യം കൊണ്ടുപോകാറില്ല .......ഓരോ ചുവടിലും അതീവ ശ്രദ്ധ വേണ്ട കാടില്‍ നാം ജാഗരൂകരായി നടക്കണം.... ഉന്മാദം തരും എങ്കിലും കാടില്‍ മദ്യം നന്നല്ല ... ഒരാള്‍ക്ക്‌ പിണയുന്ന ചെറിയ അപകത്തിനു പോലും വലിയ വില നല്‍കേണ്ടിവരും
ഇരുപുറവും കിഴുക്കാം തൂക്കായ മല നിരകള്‍ ആയതിനാല്‍ ആന പൊതുവേ ആ ചെരുവിലേക്ക്‌ വരാറില്ല .....അപൂര്‍വ്വമായി കരടികള്‍ പ്രത്യക്ഷപ്പെടാറുണ്ട് ... കഴിയുന്നത്ത്ര ഒരുമിച്ചു നടക്കുക .... ഒറ്റ തിരിഞ്ഞു നടക്കാതിരിക്കുക ....
പിന്നെ നീരൊഴുക്കും കുളിര്‍മ്മയും ഉള്ള കാടില്‍ ധാരാളം പാമ്പുകള്‍ ഉണ്ടാകും ...പ്രത്യേകിച്ചു രാജാവ് തന്നെ .....സൂക്ഷിച്ചു ചുവടുകള്‍ വെക്കണം .... അതിനു ആദ്യം വേണ്ടത് ...കൂവി കുറുമാളിച്ചു കാട് കയറുന്ന ചങ്ങാതിമാരെ ഒഴിവാക്കുക എന്നത് തന്നെ ... കാട് ആസ്വദിക്കാന്‍ നിശബ്ദത തന്നെ വേണം ....നമ്മുടെ ഒരു ഫേസ് ബുക്ക്‌ ചങ്ങാതിയുടെ പ്രൊഫൈല്‍ നെയിം തന്നെ ഞാന്‍ ഇപ്പോള്‍ ഓര്‍ക്കുന്നു കാടിലെത്തുംപോള്‍ നിശബ്ദനാകുന്ന കൂട്ടുകാരനെ ആണ് എനിക്കിഷ്ട്ടം
പിന്നൊരു വലിയ മുന്നറിയിപ്പും അപേക്ഷയും ....നമുക്ക് ഭക്ഷണം കൊണ്ടുപോകണം ....ഡിസ്പോസിബിള്‍ പ്ലേറ്റ് .. ഗ്ലാസ് മുതലായവ കൊണ്ടുപോകരുത് .. ഭക്ഷണം കഴിക്കാന്‍ വേണ്ട ഇലകള്‍ ഒക്കെ ധാരാളം കാട്ടില്‍ കിട്ടും.....വെള്ളം നമുക്ക് പുഴയില്‍ നിന്നാകാം ... എടുക്കാന്‍ ഒരു കുഞ്ഞി കുപ്പി മാത്രം കരുതുക ....ഒരു ചെറിയ പ്ലാസ്റിക് കൂടും കരുതുക ... ഭക്ഷണ അവശിഷ്ട്ടങ്ങള്‍ നമുക്ക് കാട്ടില്‍ ഉപേക്ഷിക്കാം ... പക്ഷെ ഭക്ഷണം കൊണ്ടുപോയ ഏതെങ്കിലും പ്ലാസ്റ്റിക്‌ ഉണ്ടെങ്കില്‍ ആ കൂടില്‍ ഇട്ടു തിരികെ കൊണ്ട് വരണം .....
പ്രകൃതിയിലെ പറുദീസകള്‍ ആണ് കാടുകള്‍ .....അതിന്‍റെ പവിത്രത കളങ്കപ്പെടുത്തരുത് .....

ബാക്കി ചിത്രങ്ങള്‍ നാളെ ..........

Saturday, January 10, 2015

എന്ത് മനസിലായി ..... എഴുതി വെച്ചിട്ടുണ്ടല്ലോ .....

എന്ത് മനസിലായി .....
എഴുതി വെച്ചിട്ടുണ്ടല്ലോ .....
ആ കടയില്‍ എല്ലാം കിട്ടും ......പല പല മധുരങ്ങള്‍ ....
ചായ പലതരം ....പിന്നെ സായിപ്പ് പഠിപ്പിച്ച നമ്മുടെ മൊട്ട ആമ്ബ്ലെറ്റു ....കൂടെ ബ്രെഡും ...ആഹ ഹ ഹ ആഹ
തണുപ്പിച്ചു കഴിക്കാന്‍ പല കുപ്പി പാനീയങ്ങള്‍ ....ചൂടോടെയും ആകാം
അതില്‍ തന്നെ പല തര പോഷക പാനീയങ്ങള്‍ ....
കടികള്‍ പലതരം ....ചൂടോടെ ....കര്‍ കര്‍ ... കിര്‍ .. മുര്‍ .......
ഇനി ചീനന്മ്മാര്‍ പഠിപ്പിച്ച ...ഇത്തിരി എരിയും പല പല പൊടിയും തൂളിയ മഞ്ചൂരിയന്‍ വിഭവം ... എന്താ വേണോ ?.....അതും ചൂടോടെ റെഡി ....കള കള കുളു കുളു .. തിളയ്ക്കുന്ന എണ്ണയില്‍ റെഡി ......

പക്ഷെ എനിക്ക് സങ്കടം വന്നു ....ദോണ്ടേ എഴുതിവെച്ചിരിക്കുന്നു ....പുകക്കാനുള്ളത് മാത്രം ഇല്ലാത്രേ .....നല്ലതുതന്നെ ... തര്‍ക്കം ഇല്ല ....

എന്നാലും ഒന്നും വാങ്ങി കഴിക്കാന്‍ നില്‍ക്കാതെ ഞാന്‍ നടന്നു ....അത് മോശമായിപ്പോയി എന്ന് ഇപ്പോള്‍ ഈ പടം കണ്ടപ്പോള്‍ ഒരു തോന്നല്‍ .........

Friday, January 2, 2015

ഈ നടവഴിയില്‍ ...തനിയെ .....

സന്ധ്യമയങ്ങിതുടങ്ങിയതെയുള്ളു ...കുളിരിന്റെ കുറുമ്പ്  കൂടിവരുന്നു ...താഴ്വാരത്തെ കോടമഞ്ഞു തന്നില്‍ ചേര്‍ത്തു പുല്‍കി ഒളിപ്പിച്ചു.....ഇനിയാര്‍ക്കും കാണാന്‍ കൊടുക്കില്ല....സ്വാര്‍ഥന്‍ ....
പ്രണയം കൈകോര്‍ത്തു നടന്നവര്‍ ....പ്രണയത്തെ ഓര്‍ത്ത്‌ നടന്നവര്‍ ...പ്രണയം നഷ്ടപ്പെട്ടവര്‍ ...ഈ കൈവരിയില്‍ പിടിച്ചു നിന്നു സ്വപ്നം കണ്ടവര്‍ .. നഷ്ട സ്വപ്നങ്ങളുടെ നെടുവീര്‍പ്പുകള്‍ ദീര്‍ഘനിശ്വാസങ്ങള്‍ മഞ്ഞിന്‍പുകച്ചുരുള്‍ ആയി ഊതി പറപ്പിച്ചവര്‍ ....അഗാധതയുടെ മാസ്മരിക ഭംഗി കണ്ടു ഉണ്മത്തര്‍ ആയവര്‍ ...ചിറകുന്ടായിരുന്നെങ്കില്‍ പറക്കാന്‍ ആഗ്രഹിച്ചവര്‍ ....താഴ്വാരത്തില്‍ വീണു ചിതറാന്‍ ചിന്തിച്ചെങ്കിലും മനസ് പതറിയ ചിറകറ്റവര്‍ ...കാലവും പ്രായവും ജീവിതവും നല്‍കിയ കിതപ്പില്‍ വിണ്ടുകീറിയ പാദങ്ങള്‍ നിന്നില്‍ അമര്‍ത്തിചവിട്ടിയവര്‍ .. .ഭൂമിയുടെ വര്‍ണ്ണവും വിണ്ണും കണ്ടു തുള്ളിയോടിയ പൈതങ്ങള്‍ .അങ്ങനെ എത്രയോ പാദങ്ങള്‍ ഈ വഴി ചുവടു വെച്ചിരിക്കണം .....വിജനത നല്‍കിയ വേദനയുടെ ചുവപ്പ് അല്ലെ .....വിഷമിക്കേണ്ട നാളെ പുലരുമ്പോള്‍ വീണ്ടും പാദചുമ്പനം ഏറ്റു നീ പുളകം കൊള്ളും ..അതുവരെ മഞ്ഞിന്‍ കുളിരില്‍ ഇടയ്ക്കു തെളിയുന്ന നക്ഷത്രങ്ങള്‍ കൂട്ട് വരാതിരിക്കില്ല ....

ഉള്ളവും ഉള്ളും ഉടലും കുളിര്‍ന്നു മരവിച്ച ഈ ചുവന്ന പരവതാനിയില്‍ നഗ്നപാദനായി നടക്കാന്‍ ഞാന്‍ കൊതിച്ചു .....എന്‍റെ പാദങ്ങളും തണുക്കട്ടെ ......    

Wednesday, December 31, 2014

The real artist .....

The artist …മഞ്ഞില്‍ കുളിരുള്ള ആ നടവഴിക്കരികില്‍ മുന്നില്‍ എത്തുന്ന മുഖങ്ങളെ മനസ്സില്‍ ആവാഹിച്ചു കറുത്ത വരകളിലൂടെ തന്‍റെ ക്യാന്‍വാസിലേക്ക് പകര്‍ത്തുകയാണ്......ഇയാള്‍ ...കാണികളെ അത്ഭുതപ്പെടുത്തികൊണ്ട്....
നിറം മങ്ങിയ ജീവിതത്തില്‍ തന്‍റെ കുടുംബത്തിനുള്ള നിലനില്‍പ്പിന്റെ ആധാരം......
കുറെ ഏറെ നേരം കണ്ടുനിന്നു .......  

Friday, December 26, 2014

മഹാകെണി കായായ ..വൃക്ഷ .ക്ഷയ ക്ഷയ ഫലായ ...സ്വാഹാ....


മഹാകെണി കായായ ..വൃക്ഷ .ക്ഷയ ക്ഷയ ഫലായ ...സ്വാഹാ....
......................
എനിക്കിട്ടു കൂടോത്രെം ചെയ്ത ആ നായീന്റെ മോന്‍ ഈ മഹാ കെണിയില്‍ വീണു ക്ഷയം വന്നു മരിക്കും എന്നാണ് ചെര്‍ക്കോടന്‍ സ്വാമി പറയുന്നത് ......
പൂജാ വേളകളില്‍ അസഭ്യം പറയരുത് ....
ഓ.... ആ മാഹാന്‍റെ ശിരസു പിളര്‍ന്നു അന്തരിക്കണേ ....
പാപിക്ക്‌ പശ്ചാത്തപിക്കാന്‍ ഇതാ ഒരവസരം കൂടി ..
സത്യം തുറന്നു പറയൂ.......ക്ഷമ പരീക്ഷിക്കരുത് .....പറയൂ...
.....

സത്യം പറയാം .. ഇതാണ് മഹാഗണി വൃക്ഷത്തിന്റെ കായ ......വഴിയില്‍ വീണു കിടന്നത് വെറുതെ എടുത്തുകൊണ്ടു വന്നതാ സ്വാമീ.....മാപ്പാക്കണം......

The nut of Mahagani tree....that's all ....

Sunday, December 21, 2014

വിസില്‍ മുഴങ്ങുന്ന കേരള വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ .... ഫീ....ഈ...ഈ.... ഫീ ഫീ .....





വിസില്‍ മുഴങ്ങുന്ന കേരള വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ ....

ഫീ....ഈ...ഈ.... ഫീ ഫീ  ..... ഫീ ഫീ   ............

ചില സിനിമകളില്‍ പോലീസ് വരുന്നുണ്ട് എന്ന് സൂചിപ്പിക്കുന്ന അരോചക ശബ്ദം ....ഇന്ന് കേരളത്തിലെ സഞ്ചാര ഭൂപടത്തില്‍ ഉള്‍പ്പെട്ട ഏതു വിനോദ സഞ്ചാര കേന്ദ്രത്തില്‍ എത്തിയാലും ഈ അപകട സൂചനാ നിലവിളി ശബ്ദം മാത്രം ......

അഗാധതയിലേക്ക്‌ കൂപ്പുകുത്തുന്ന വെള്ളച്ചാട്ടങ്ങളും താഴ്വാരങ്ങളും ഒക്കെ നമുക്ക് നല്‍കുന്നത് അതിന്‍റെ വന്യമായ ഭയാനകമായ ജീവനെടുക്കുന്ന അനുഭൂതിയാണ് ......
അതാസ്വദിക്കാനാണ് സഞ്ചാരികള്‍ എത്തുന്നത് .....

ഇന്ന് എല്ലായിടത്തും  കമ്പിവേലികളും മുള്ള് വേലികളും കൊമ്പന്‍ മീശക്കാരായ ..കണ്ണുരുട്ടുന്ന ജീവന്‍ രേക്ഷാ സേനകള്‍ മുതലായവയാല്‍ നിറം മങ്ങി പോയിരിക്കുന്നു .....

ശരിയാണ് ...കാറില്‍ നിന്നും കാര്‍പെറ്റിലേക്ക് മാത്രം കാലൂന്നി ശീലമുള്ള ഇന്നത്തെ തലമുറ ഇത്തിരി ബിയറിന്റെ തിളപ്പില്‍ ഒന്ന് കാലിടറിയാല്‍ ...തകരുന്നത് ഒരു കുടുംബത്തിന്‍റെ ഭാവിയാണ് ..പ്രതീക്ഷകള്‍ ആണ് ....അവരെ കരുതാന്‍ ഉള്ള ചുമതല ഭരണകൂടത്തിനും ഉണ്ട് ....

പക്ഷെ എവിടെയോ തനിമ നഷ്ട്ടപ്പെട്ടത്‌ പോലെ ....

പക്ഷെ ഈ വിസില്‍ മുഴക്കം ഇല്ലാതെ അവനവനു അവനവന്‍ തുണയായി ഒരു അഗാധ വെള്ളച്ചാട്ടം.....ഒരു മിനി നയാഗ്ര തന്നെ .....ആ സ്വാതന്ത്ര്യം ആസ്വദിക്കുന്ന സഞ്ചാരികള്‍ ...ആ കാഴ്ച എന്നെ അത്ഭുതപ്പെടുത്തി .....ആ നിമിഷങ്ങളിലെ ചില ചിത്രങ്ങള്‍ .....
കര്‍ണ്ണാടകത്തിലെ ബെല്‍ഗാം നഗരത്തില്‍ നിന്നും 65 km അകലെ ഘട്ടപ്രഭാ നദിയിലെ മനോഹരമായ ഗോഘക് വെള്ള ചാട്ടം .......

The Goghak water falls in Ghattaprabha River ….65 km north east of Belgaum Karnadaka…

Saturday, December 20, 2014

മുറ്റത്തെ കാഴ്ചകള്‍.....








മുറ്റത്തെ കാഴ്ചകള്‍.....
ഇന്ന് ചങ്ങനാശ്ശേരിയില്‍ പെങ്ങളുടെ വീട്ടിലാണ് ഉണര്‍ന്നു എണീറ്റത് ....നല്ലൊരു പൂന്തോട്ടം അവള്‍ നോക്കി പരിപാലിക്കുന്നുണ്ട് .....രാവിലെ കുറച്ചു സമയം അതിനിടവഴി നടന്നു ....അപ്പോള്‍ കിട്ടിയ കുറച്ചു നല്ല ചിത്രങ്ങള്‍ ....
ഒന്ന് കണ്ണ് തുറന്നു നോക്കിയപ്പോള്‍ ആ കൊച്ചു മുറ്റത്തു തന്നെ എന്തൊക്കെ ജീവ വൈവിധ്യങ്ങള്‍ ....പൂക്കളുടെ വര്‍ണ്ണ വിവിധ്യങ്ങലെക്കാള്‍ അവക്കിടയില്‍ ഒളിഞ്ഞും തെളിഞ്ഞും ഉല്ലസിക്കുന്ന കുറെ ചങ്ങാതിമാര്‍ എന്നെ വല്ലാതെ ആകര്‍ഷിച്ചു ... പാവത്തുങ്ങളാ .....എന്തൊക്കെ ജീവജാലങ്ങള്‍ നമ്മുടെ മുറ്റത്തും പൂന്തോട്ടത്തിലും ഉണ്ട് ....മനോഹരമായവയും .വിരൂപമായവയും ...ഉപകാരം ഉള്ളതും ഉപദ്രവം ഉള്ളതും അങ്ങനെ പലതും .....

ഒന്നടുത്തു കണ്ടു നോക്കിയാല്‍ അറിയാതെ അവയോടൊക്കെ വല്ലാത്ത ഇഷ്ട്ടം തോന്നും .....
few moments in garden 
today I open my eyes in my sisters residence at Changanassery. ...she maintaining a good garden ...Spend little time there and the pictures taken from there. 
with an open eye wondered on the life diversity around ..more over the verity colors of  flowers  some guys attracted me they were playing ..some body open and others hide ...poor fellows. Wonder.. how many verity of lives even in our garden and foreground ....some are lovely some are not ... some are helpful and not others ...
however a close look may give us affection to them.