RV Hits

Tuesday, December 9, 2014

Urumbikkara : ഉറുമ്പിക്കര ....Madamma kulam :…. “രണ്ടാം മലകേറി പോകണ്ടേ.... അവിടുന്ന് ....

















Urumbikkara : ഉറുമ്പിക്കര ....Madamma kulam :…. രണ്ടാം മലകേറി പോകണ്ടേ.... അവിടുന്ന് ....
ടയ്യ്ഫോര്ട് തേയില കമ്പനിയുടെ അടുത്തു തൊഴിലാളികള്‍ താമസിക്കുന്ന ലയത്തില്‍ വണ്ടി ഒതുക്കി....ഒരു ചായക്കട ഉണ്ട് ...അവരോടു വണ്ടി ഒന്ന് നോക്കിക്കോനെ എന്ന് പറഞ്ഞു അത്യാവശ്യം വേണ്ട ഭക്ഷണ സാമഗ്രികളും ആയി കാല്‍നട യാത്ര തുടങ്ങി...
ഇടയ്ക്കു ഒന്ന് വഴിതെറ്റി .....ഇടത്ത് തിരിയേണ്ടതിനു പകരം നേരെ പോയി ഭാഗ്യം അടുത്തു ഏതോ കാട്ടില്‍ വിറകിനു പോയി വരുന്ന വീട്ടമ്മ തുണയായി ...
അവരുടെ നാട് കാണാന്‍ വന്ന ഞങ്ങളെ എത്ര ആഥിത്യ മര്യാദയോടെ അവര്‍  വഴിനടത്തി ...
വഴിക്കിരുവശവും കദളികള്‍ പൂത്തു നില്‍ക്കുന്നു ....
ഒരു ചെറിയ കുന്നു കയറി ....
ജീപ്പ് റോഡു ഒരു കൃത്രിമ തടാകത്തിന്റെ തടയണക്ക് മുകളില്‍ എത്തി.....ഈ കാടിന് നടുവില്‍ ജീപ്പ് റോഡില്‍ ഒരു കലുംകില്‍ കയറാന്‍ ഇത്ര വലിയ അപ്പ്രോച്ച് റോഡോ ?.........കൊണ്ക്രീട്ടു നിര്‍മ്മിതമായ ഒരു പാലം ഇടയ്ക്കു മുറിഞ്ഞു കിടക്കുന്നു...ഉണങ്ങിയ തടാകത്തിനു ഉള്ളിലൂടെ ജീപ്പുകള്‍ ഓടിയ വഴിത്താര കാണാം ...
തടയണക്ക് താഴെ ഒരു തടിപ്പാലം ...അതിലൂടെ ഞങ്ങള്‍ അരുവിയുടെ മറുകര കടന്നു ... ഉത്തരം കിട്ടി.....അവിടെ നിന്ന് നോക്കിയപ്പോഴാണ് കാര്യം നനസിലായത് അതൊരു പാലം അല്ല ......ഒരു തടയണയുടെ ഷട്ടര്‍ ആണ് ......
(ഇതൊരു സ്വകാര്യ എസ്റ്റെറ്റു തടയണ ആയിരുന്നു ... ഷട്ടര്‍ തുറക്കാന്‍ വൈദ്യുതി എത്തിച്ചിരുന്ന സംവിധാനങ്ങളും ഇന്ന് തുരുമ്പിച്ചു നിക്കുന്നു ....കുറച്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ് ഒരു മഴക്കാലത്ത് കൊണ്ക്രീട്ടില്‍ നിര്‍മ്മിതമായ ഷട്ടര്‍ ഭാഗവും മണ്‍ ചിറയും തമ്മിലുള്ള ബന്ധം അറ്റു....ഭാഗ്യം ..ജലപ്രവാഹം ഭൂമി സൃഷ്ട്ടിച്ചിരുന്ന മല ഇടുക്കുകളിലൂടെ പാഞ്ഞു മണിമല ആറിലൂടെ ഒഴുകി അവസാനിച്ചു ...ദുരന്തം ഉണ്ടായില്ല .....മുല്ലപ്പെരിയാര്‍ അപകട സാധ്യതയുടെ ചെറിയ പതിപ്പ് ....
ഇടയ്ക്കു അല്പം വിശ്രമം....അവിടെ നിന്നും പിന്നിട്ട മല നിരയും താഴെ ഒഴിഞ്ഞ തടയണയും......അതില്‍ മേയുന്ന കാലികളും ....
തുടര്‍ന്ന് അടുത്ത കുന്നു കയറി അടുത്ത മല മടക്കിലേക്ക്......
അംബര ചുംബിയായ കുറെ കുന്നുകളും നീല നഭസില്‍ മുങ്ങി താഴ്ന്ന താഴ്വാരങ്ങളും .....
അവിടെയാനെത്രേ മദാമ്മ കുളം.....പണ്ട് ആഷ്ലി എസ്റ്റേറ്റ്‌ ഭരിച്ചിരുന്ന ബ്രിട്ടീഷ് സായിപ്പിന്‍റെ ഭാര്യ കുട്ടിക്കാനത്തു നിന്നും കുതിരപ്പുറത്തു കയറി വേനല്‍ക്കാലത്ത് കുളിക്കാന്‍ വന്നിരുന്ന വെള്ളച്ചാട്ടവും മറ്റും....
ക്ഷീണം മറന്നു ഞങ്ങള്‍ യാത്ര തുടര്‍ന്നു ....
നാളെ .ബാക്കി പറയാം ...

മദാമ്മ കുളം കാണണ്ടേ അതിലേക്കു തലേം കുത്തി ചാടെണ്ടെ .......... 

Monday, December 8, 2014

Urumbikkara : ഉറുമ്പിക്കര ....Madamma kulam :…. “ഒന്നാം മലകേറി പോകണ്ടേ.... അവിടുന്ന്











Urumbikkara : ഉറുമ്പിക്കര ....Madamma kulam :…. ഒന്നാം മലകേറി പോകണ്ടേ.... അവിടുന്ന് ....

മണിമലയാര്‍ ഉത്ഭവിക്കുന്ന ആ മനോഹര പര്‍വ്വത പ്രദേശം എവിടെയാണ് എന്നറിയന്ടെ ....ഞാന്‍ ഒരു ചതുരം വരക്കാം ...
വാഗമണ്‍ ഏലപ്പാറ റോഡിനു തെക്ക് വശം .....
ഏലപ്പാറ കുട്ടിക്കാനം പടിഞ്ഞാറ് വശം
കുട്ടിക്കാനം മുണ്ടക്കയം  വടക്ക് വശം
മുണ്ടക്കയം പൂഞ്ഞാര്‍ കിഴക്ക് വശം .....
കാഴ്ചകള്‍ അതി മനോഹരം
എത്തിച്ചേരാന്‍ നാല് വഴികള്‍ ..
.മുണ്ടക്കയം കൂട്ടിക്കല്‍ വഴി .20 Km.
മുണ്ടക്കയം എന്തയാര്‍ വഴി 20 Km
കുട്ടിക്കാനം ആഷ്ലി എസ്റ്റേറ്റ്‌ വഴി ..7 Km.
ഏലപ്പാറ മേമല ഉപ്പുകുളം വഴി 13 Km.
ആദ്യത്തെ മൂന്നു വഴികളിലും 10 Km ഓളം 4 വീല്‍ ഡ്രൈവ് ജീപ്പ് വേണ്ടി വരും...ഏലപ്പാറ Tiford Estate …Uppukulam dam വരെ കാറില്‍ സഞ്ചരിക്കാം .. ആ വഴിയാകുമ്പോള്‍ ഇത്തിരി നടക്കാന്‍ താല്പര്യമുണ്ടെങ്കില്‍ രണ്ടു മൂന്നു മല മടക്കുകള്‍ കടന്നു ഏതാണ്ട് നാലഞ്ചു കിലോമീറ്റര്‍ ആസ്വദിച്ചു നടന്നു പോകാം.... ഇടയ്ക്കു ഇത്തിരി തടി അനങ്ങുന്നത് നല്ലതാണ് ....
പുലര്‍ച്ചെ പുറപ്പെട്ടു ..ഞാനും .. ബോബന്‍ ഫിലിപ്പും ...ടോം ഇമ്മാനുവേല്‍ .. പിന്നെ ബിജു സ്ടീഫനും ....
മഞ്ഞിന്‍ കുളിരില്‍ കിഴക്ക് ചുവന്ന സൂര്യോദയം കാണാന്‍ അതിമനോഹരം ...ഏലപ്പാറ നിന്നും പ്രഭാത ഭക്ഷണം കഴിച്ചു ..വെള്ളവും ഭക്ഷണ പൊതികളും കരുതി ...എലപ്പാറ കുട്ടിക്കാനം റൂട്ടില്‍ മേമല നിന്നും ടായിഫോര്ദ് എസ്റ്റെറ്റു വഴിയുള്ള ടാര്‍ റോഡിലേക്ക് തിരിഞ്ഞു ...വഴി കുറച്ചൊക്കെ പോയിട്ടുണ്ട് ...സാരമില്ല കേരളം അല്ലെ ...
മനോഹരമായ തേയില തോട്ടത്തിലൂടെ..... എസ്റ്റേറ്റ്‌ മാനേജരുടെ മനോഹര ബംഗ്ലാവ് കുന്നു കയറി...... അടുത്ത താഴ്വാരത്തിലേക്ക് ...അകലെ പച്ച പട്ടിന് നടുവില്‍ ഇന്ദ്രനീലം പതിച്ചപോലെ  പോലെ ഉപ്പുകുളം തടാകം...... എസ്റ്റേറ്റ്‌ വക ചെറിയ ഡാം ആണ് ........തെളിഞ്ഞ ആകാശ നീലിമയില്‍ നീല തടാകവും അതിനു കരയിലെ തേയില കമ്പനിയും ഗ്രാമവും തരുന്ന കാഴ്ച ...അവിസ്മരണീയം.....
നമ്മുടെ സന്തോഷ്‌ കുളങ്ങര സാറിന്‍റെ ഭാഷയില്‍ പറഞ്ഞാല്‍ .... സ്വിട്സര്‍ലാന്‍ഡില്‍ നിന്നും ഫ്രാന്സിലെക്കുള്ള യാത്ര മദ്ധ്യേയാണ് ഇത്തരത്തില്‍ മറ്റൊരു തടാകം ഞാന്‍ കണ്ടത് ... ഹ ഹ ഹ ...
അങ്ങനെ ഒന്നാം മല കയറി താഴെ ഇറങ്ങി ...വണ്ടിയില്‍ ആയതുകൊണ്ട് പരമ സുഖം ......ഇനി നടക്കണം ......


നാളെ ... രണ്ടാം മലകേറി പോകണ്ടേ ... അവിടുന്ന് തലേംകുത്തി ....... 

Saturday, November 29, 2014

കീടമായ് വന്നതോ?.... കീടം തേടി വന്നതോ?......


കീടമായ് വന്നതോ?.... കീടം തേടി വന്നതോ?......
ജീവത്തുടുപ്പിനീലയവിന്യാസത്തില്‍ ..
ഇല്ല ഞാന്‍ ഇടപെടില്ല ..തെല്ലും ...
സ്വച്ഛമാം ഈ ലോക നിയതിക്കുമുന്നില്‍
മര്‍ത്യനാം ഞാനെന്തു ന്യായം വിധിക്കാന്‍ .......

Thursday, November 27, 2014

എന്നും കപ്ലങ്ങാ കറിവെക്കുന്ന അവളുടെ അടുത്താ ഈ പടം ഇട്ടു ഒരു കോപ്പിലെ കവിതാ അഭ്യാസം .....

തരില്ലൊരു തളിര്‍മാല്യ്വും നിനക്കായ്‌ ..
വയ്യെനിക്കീ തളിരിനെ നുള്ളുവാന്‍
പോള്ളുന്നെന്‍ ഉള്ളവും കാളുംമനവും ...
നുള്ളുവാന്‍ ഉള്ളില്‍ കരുത്തില്ലെനിക്ക് ..

എന്നിട്ടും നീ ചോദിക്കുന്നുവോ ?...
ചൂടിയാടാന്‍ കൊതിക്കുന്നുവോ ?..
നുള്ളി ചതച്ചു മുറിചെടുത്തോരാ ...
തന്ടില്‍നിന്നൂറും രണത്തിനു നീ ..
കല്പ്പിച്ചതെങ്ങിനീ മദവുമുന്‍മ്മാദവും ...

വിരിയട്ടെ വിടരട്ടെ വിലസി വളരട്ടെ ..
വിസ്ത്രുതമാകുമീ മണ്ണും വിഹായസും
ഇന്നലെയെങ്ങോ വിരിഞ്ഞ നമ്മെക്കാളും
നാളെതന്‍ അവകാശിയീത്തളിര്‍ തന്നല്ലോ .......


കവിത കുറിച്ചു വായിച്ചു കവി നിര്‍വൃതികൊണ്ടു .....

പ്രിയതമയെ ആലപിച്ചു കേള്‍പ്പിച്ചു ...

പിന്നെ ....കപ്പളത്തിന്റെ കൂമ്പു നുള്ളി ആരാ മനുഷ്യാ മാല കോര്‍ക്കുന്നത് ....


എന്നും കപ്ലങ്ങാ കറിവെക്കുന്ന അവളുടെ  അടുത്താ ഈ പടം ഇട്ടു ഒരു കോപ്പിലെ കവിതാ അഭ്യാസം ..... 

Saturday, November 22, 2014

അഗ്നിപുഷ്പ്പം ..............

മനസല്‍പ്പം കലുഷിതമാണ്‌.....അതുനോണ്ട് തന്നെ ക്യാമറ കണ്ണിലൂടെ കണ്ടതെല്ലാം  സുഘമില്ലാത്ത കാഴ്ചകള്‍......ഇടയ്ക്കു കണ്ട സുന്ദര ദൃശ്യങ്ങളും ....പങ്കു വെക്കാന്‍ ഞാന്‍ മറന്നു .... അല്ല ... അവയിലും ആസന്നമായ ഏതോ അരുതാത്തത് അകകണ്ണില്‍ കാണുന്നത് പോലെ ......എന്നാലും കണ്ണിന്നു കൌതുകമായി തോന്നിയത് ഞാന്‍ പങ്കുവെക്കുന്നു ...........

Thursday, November 20, 2014

St. George Cathedral Church Vazhathoppu Idukki



വാഴത്തോപ്പ് പള്ളിയുടെ ദൃശ്യം ഭാര്യവീടിന്‍റെ മുറ്റത്തു നിന്ന് പകര്‍ത്തിയത്.....ഒന്ന് രാകാഴ്ച.....പിന്നെ അകലെ കാഴ്ച.... പിന്നൊന്ന് ക്യാമറയില്‍ അടുത്ത കാഴ്ച.......

Wednesday, November 19, 2014

കുട്ടികള്‍ പട്ടം പറത്തി ...ഇടയ്ക്കു ഒരു മൊട്ടയും പട്ടം പറത്തി......




കുട്ടികള്‍ പട്ടം പറത്തി....ഇടക്കൊരു മൊട്ടയും പട്ടം പറത്തി....
ഒന്നല്ല രണ്ടല്ല മൂന്നല്ല പിന്നൊരു മൂന്നാല് തലമുറ കണ്ടു നിന്നു....
ഉള്ളിലെ ബാല്യങ്ങള്‍ പട്ടമായ് ഓര്‍മ്മായ് വാനില്‍ ഉയര്‍ന്നങ്ങ് പാറി നിന്നു......
കവി "കുഞ്ഞുണ്ണി ബിനോയിയുടെ" ബാല കവിതയില്‍ നിന്നും എടുത്ത വരികള്‍.....