RV Hits

Friday, April 17, 2015

Kanyakumari ...കുട്ടി മൂരൈ ....





തിരോന്ന്തരം കന്യാകുമാരി ... പണ്ട് ഉസ്ക്കൂളിലെ ഒരു വല്യ വാര്‍ഷിക എസക്കര്‍ഷന്‍ ആണ് ....അന്നൊന്നും ഒന്ന് പോകാന്‍ ഒത്തിട്ടില്ല ...പോയിട്ട് വരുന്ന പിള്ളേര് .. ഒരു രൂപയുടെ കടല പാക്കറ്റ് മാതിരി പ്ലാസ്റിക് കൂട്ടില്‍ ചുവന്ന കന്യാകുമാരി മണല്‍ ... ശങ്ഖു മാല ഒക്കെ കൊണ്ടുവരും ....പെണ്കൊച്ച് അല്ലാത്തതുകൊട്നു ശങ്ഖുമാലക്കു കൊതി തോന്നിയിട്ടില്ല ....പക്ഷെ വേറൊരു കുന്ത്രാണ്ടം വല്ലാതെ കൊതിപ്പിച്ചിരുന്നു ....ഇളം വയലറ്റ് നിറത്തില്‍ ഒരു കല്ല്‌ പെന്‍സില്‍ ....കന്യാകുമാരി കല്ല്‌ പെന്‍സില്‍ നല്ല ബലം ഉണ്ട് .. പക്ഷെ പലപ്പോഴും സ്ലേറ്റില്‍ പോറല് വീഴും .... മഷിത്തണ്ട് കൂട്ടി തുടച്ചാല്‍ ഒന്നും ആ  പോറല്‍ പോകില്ല....
...........
പക്ഷെ ഞാന്‍ കണ്ടു ... നേരിട്ട് കണ്ടു ...
കാലം എനിക്ക് മുഖത്ത്‌ കല്ല്‌ പെന്‍സില്‍ പോലെ പാതി നരച്ച മീശയും താടിയും കൊണ്ട് തന്ന കാലമായപ്പോള്‍ ....അത് വരെ കാത്തിരിക്കാതെ കാത്തിരിക്കേണ്ടി വന്നു .....
കടാപ്പുറത്തെ പുള്ളെരു പറഞ്ഞു ...അണ്ണാ... തു കുട്ടി മൂറെയ് ആണെന്ന് ....ഉത്സാഹിച്ചു മുങ്ങി തപ്പി എടുക്കുന്നു ....കരയില്‍ ഇട്ടു ഒരു മിനിട്ട് കഴിയുമ്പോള്‍ ഇളകുന്ന മുള്ളുകള്‍ ....മുള്ളുകള്‍ക്ക് നല്ല കടുപ്പം ...
പത്തു പതിനഞ്ചു എണ്ണം പറുക്കി കൂട്ടീട്ടുണ്ട് ....
അടുത്തു കൂടി ...പണ്ട് രണ്ടു കൊല്ലം മദിരാശിയില്‍ ജീവിതം പൊങ്ങുതടിയായി ഒഴുകി നടന്നത് ഗുണമായി ....തമിഴ് പലതുണ്ട് ...ന്നാലും പിടിച്ചു നില്‍ക്കാം ....
മുള്ള് കയ്യില്‍ കൊള്ളാതെ പൊട്ടിച്ചു കഴിയുമ്പോള്‍ ഒരുതരം മഞ്ഞ കൊഴുത്ത ദ്രാവകം ....മുട്ട ഉണ്ണി പോലെ .....  അത് നല്ല ഭക്ഷണം ആണെത്രേ ....
ഒന്ന് തൊട്ടു നാവില്‍ വെച്ച് നോക്കി ....ഒരു തരം കൊഴു കൊഴുപ്പ് വേറൊന്നും തോന്നിയില്ല ....
തലമുറകള്‍ തന്ന അറിവ് ...ശീലങ്ങള്‍ ..ഇന്ന് കൈമോശം.. വന്നതും .....അല്ലെ ? ..

വെട്ടിപഴം ,,,പൂച്ചപഴം... പാണല്‍ പഴം....കൂമുള്ളും കായ് ...പ്ലാവില്‍ കൂട് കൂട്ടിയ തേനീച്ച റാത്തല്‍ ....പണ്ട് ചങ്ങായി മാരുമായി തേടിനടന്നു കണ്ടെത്തിയ എത്ര എത്ര വിഭവങ്ങള്‍ .....
പറയാന്‍ ഒരുപാടുണ്ട് ..എണ്ണം ഒരുപക്ഷെ പല ദശങ്ങള്‍ കടന്നെക്കാം ...
അത് വേണ്ടാ ....
ഇന്ന് ചങ്ങായിമാരില്‍ പലരും പിള്ളേരാ ... .യോ യോ ബറോ ബറോ തലമുറ.... ഒരു പക്ഷെ ഇതൊക്കെ തിന്നാന്‍ കൊള്ളാം ന്നു പറഞ്ഞാല്‍ ഒരുപക്ഷെ  ഭ്രാന്തിന്റെ ജല്‍പ്പനങ്ങള്‍ ആയി കണ്ടേക്കാം ...അത് വേണ്ട ...മിണ്ടിപറയുന്ന നാള്‍ വരെ എനിക്ക് അവരോടൊപ്പം ...ചേട്ടായി ആയി കൂടണം ....
കാലത്ത് കാപ്പി കഴിഞ്ഞു രാവിലെ ഇറങ്ങിയാല്‍ ആഞ്ഞിലിയില്‍ ആനിക്കാവിള തേടി കയറിയാല്‍ ...തിരികെ ഇറങ്ങുന്നത് ...അമ്മയുടെ ചീത്ത വിളി കേട്ട് ...(അത് ചിലപ്പോ ചങ്ങായീടെ വീട്ടില്‍ നിന്നും ആകാം )  
ഒരിക്കലും പ്രിന്‍റു ചെയ്ത മെനു കാര്‍ഡില്‍ കയറിപറ്റാന്‍ യോഗമില്ലാത്ത... എന്‍ഡോ സള്‍ഫാന്‍ ...ഫോര്‍മാലിന്‍ .. കാര്‍ബയിട് ...പേരുകള്‍ കൂടെ ചേര്‍ത്ത് കളങ്കമേശാത്ത നന്മകള്‍ ...
അതൊക്കെ പഴയ കഥ .......ഒരുതലമുറ കൂടി പഞ്ഞി വെച്ച് കഴിയുമ്പോള്‍ അതു ഒരുതരം ശിലായുഗ കഥ ...
നാളെ പഴമയുടെ നന്മ പഠന വിഷയം ആകുമ്പോള്‍  മാത്രം ചിന്തനീയമായ ഗവേഷണ വിഷയം .....
ജീവനുള്ള കുട്ടി മൂറ യുടെ മുള്ളുകൊണ്ട് ...മനസ്സില്‍ തൊട്ടു അം  വരെ എഴുതി ഞാന്‍ ആ കടപ്പുറം വിട്ടു ......




No comments: