RV Hits

Monday, April 6, 2015

ദുഖവെള്ളിയാഴ്ചയായിരുന്നു ....
ദുഃഖം തോന്നാതെ... തെല്ലു മരവിപ്പോടെ ഞാന്‍ എന്തോ തിരഞ്ഞു നടന്നു .... 
വഴിനീളെ പരിഹാര യാത്രകള്‍ കണ്ടു ഞാന്‍ അങ്ങ് തെക്കോട്ട്‌ വളയം പിടിച്ചു (തെക്കോട്ട്‌ കെട്ടിയെടുത്തു എന്ന് പറയുന്നവരും ഉണ്ടാവണം) 
അങ്ങ് താഴെ ഉണങ്ങി ചെളിഞ്ഞ കറുത്ത വരവീണ പുഴയില്‍ നീര്‍നായകള്‍ പോലെ രണ്ടു നിഴലുകള്‍ ....
ക്യാമറയില്‍ വലിച്ചു അടുപ്പിച്ചു നോക്കി ...
പിതാവും പുത്രനും ആകാം ...ജന്മം കൊണ്ടാകണം എന്നില്ല.....
അവര്‍ക്കായും എനിക്കായും മനുഷ്യപുത്രന്‍ പിടഞ്ഞു മരിച്ച അതെ മൂന്നു മണി സമയത്ത് അവര്‍ എന്തോ തേടുന്നു ... മാമോദീസാ മുക്കപ്പെടാത്തതിനാല്‍ അവര്‍ അതറിഞ്ഞില്ല ..പറഞ്ഞു അറിവ് ഉണ്ടായിരുന്നിട്ടും ...ഞാനും അപ്പോള്‍ അതോര്‍ത്തില്ല ...
കത്തുന്ന വെയിലില്‍ വറ്റിവരണ്ട പുഴയില്‍ പടിഞ്ഞിരുന്നു ചെളിഞ്ഞ മണ്ണും മണലും വാരി എടുത്തു തെള്ളി ഒഴിച്ച്... തെള്ളി ഒഴിച്ച്... തേടികൊണ്ടിരുന്നു ...കറുത്ത ചെളി കലങ്ങി കലങ്ങി തിളങ്ങി വരുന്ന തരികളില്‍ പൊന്നിന്റെ പൊടിയും തിളക്കവും തേടി...
കറുത്ത് കുറുകിയ ചെളിയില്‍ തിളക്കം തേടുന്ന ക്ഷമ......ശരിയാണ് അഴുക്കിലും ക്ഷമയോടെ അരിച്ചു തെളിചെടുത്താല്‍ തിളക്കമാര്‍ന്നത്‌ ഉണ്ടാവും ...വളരെ നേര്‍ത്തതാനെങ്കിലും .....
കത്തുന്ന വെയിലില്‍ കണ്ടു നില്‍ക്കാന്‍ ഉള്ള ക്ഷമ എനിക്കില്ല ......
പുതിയ കാഴ്ചകളിലെ കാണാത്ത തിളക്കം തേടി ഞാന്‍ നടന്നു ....

No comments: