കറുത്തിരുണ്ട്... പുകഞ്ഞുനിന്നു ഒരുനാള്‍....ഘനീഭവിച്ചു ..ആര്‍ത്തലച്ചു പെയ്തിറങ്ങും......കാറ്റിന്‍റെ ഹൂങ്കാരം ..ഭയത്തിന്‍റെ ഒരുതരം പിരിമുറുക്കം നല്‍കും......ഇടക്ക് കനത്ത ഫ്ലാഷ് ലൈറ്റ് കന്നിലടിക്കുമ്പോള്‍ .. അറിയാതെ ചെവിപൊത്തും .....മിന്നാനുള്ളത് മിന്നികഴിഞ്ഞിട്ടും .. കാത്തു കൊള്ളണമേ എന്ന് ഉരുക്കഴിക്കും ...കരിയിലയും തെങ്ങിന്‍ മടലും കാറ്റത്തു പറന്നിരങ്ങുന്നത് കൌതുകത്തോടെ കണ്ടിരുന്നു ....വഴിയിലൂടെയും വഴിയുണ്ടാക്കിയും മഴവെള്ളം കുത്തിപ്പാഞ്ഞു ഒഴുകി......
.എന്നാലും മഴയ്ക്ക് ഒരു വല്ലാത്ത വസ്യതയുണ്ട് ..പണ്ടുതൊട്ടേ മഴ പലരിലും പല ഭാവനകളും ഉണര്‍ത്തി...ചിലര്‍ക്ക് .അത് ഉണങ്ങാത്ത മുറിവുകള്‍ നല്‍കി ...മഴകൊണ്ട് മാത്രം മുളക്കുന്ന വിത്തുകള്‍ എന്ന് ഈയിടെ ഒരു കവി പാടി....
കവിയല്ലത്താത്തത് കൊണ്ട് എനിക്ക് കാവ്യം ഒന്നും മനസ്സില്‍ വരുന്നില്ല...ഈ ഉമ്മറ കോലായില്‍ കുത്തിയിരുന്നു മഴ കണ്ടപ്പോള്‍ ..മനസ്സില്‍ തോന്നിയത് ചിലത് വൃത്ത ...അലങ്കാരങ്ങള്‍ ഇല്ലാതെ അങ്ങ് പറഞ്ഞു എന്നുമാത്രം......
No comments:
Post a Comment