RV Hits

Saturday, November 29, 2014

കീടമായ് വന്നതോ?.... കീടം തേടി വന്നതോ?......


കീടമായ് വന്നതോ?.... കീടം തേടി വന്നതോ?......
ജീവത്തുടുപ്പിനീലയവിന്യാസത്തില്‍ ..
ഇല്ല ഞാന്‍ ഇടപെടില്ല ..തെല്ലും ...
സ്വച്ഛമാം ഈ ലോക നിയതിക്കുമുന്നില്‍
മര്‍ത്യനാം ഞാനെന്തു ന്യായം വിധിക്കാന്‍ .......

Thursday, November 27, 2014

എന്നും കപ്ലങ്ങാ കറിവെക്കുന്ന അവളുടെ അടുത്താ ഈ പടം ഇട്ടു ഒരു കോപ്പിലെ കവിതാ അഭ്യാസം .....

തരില്ലൊരു തളിര്‍മാല്യ്വും നിനക്കായ്‌ ..
വയ്യെനിക്കീ തളിരിനെ നുള്ളുവാന്‍
പോള്ളുന്നെന്‍ ഉള്ളവും കാളുംമനവും ...
നുള്ളുവാന്‍ ഉള്ളില്‍ കരുത്തില്ലെനിക്ക് ..

എന്നിട്ടും നീ ചോദിക്കുന്നുവോ ?...
ചൂടിയാടാന്‍ കൊതിക്കുന്നുവോ ?..
നുള്ളി ചതച്ചു മുറിചെടുത്തോരാ ...
തന്ടില്‍നിന്നൂറും രണത്തിനു നീ ..
കല്പ്പിച്ചതെങ്ങിനീ മദവുമുന്‍മ്മാദവും ...

വിരിയട്ടെ വിടരട്ടെ വിലസി വളരട്ടെ ..
വിസ്ത്രുതമാകുമീ മണ്ണും വിഹായസും
ഇന്നലെയെങ്ങോ വിരിഞ്ഞ നമ്മെക്കാളും
നാളെതന്‍ അവകാശിയീത്തളിര്‍ തന്നല്ലോ .......


കവിത കുറിച്ചു വായിച്ചു കവി നിര്‍വൃതികൊണ്ടു .....

പ്രിയതമയെ ആലപിച്ചു കേള്‍പ്പിച്ചു ...

പിന്നെ ....കപ്പളത്തിന്റെ കൂമ്പു നുള്ളി ആരാ മനുഷ്യാ മാല കോര്‍ക്കുന്നത് ....


എന്നും കപ്ലങ്ങാ കറിവെക്കുന്ന അവളുടെ  അടുത്താ ഈ പടം ഇട്ടു ഒരു കോപ്പിലെ കവിതാ അഭ്യാസം ..... 

Saturday, November 22, 2014

അഗ്നിപുഷ്പ്പം ..............

മനസല്‍പ്പം കലുഷിതമാണ്‌.....അതുനോണ്ട് തന്നെ ക്യാമറ കണ്ണിലൂടെ കണ്ടതെല്ലാം  സുഘമില്ലാത്ത കാഴ്ചകള്‍......ഇടയ്ക്കു കണ്ട സുന്ദര ദൃശ്യങ്ങളും ....പങ്കു വെക്കാന്‍ ഞാന്‍ മറന്നു .... അല്ല ... അവയിലും ആസന്നമായ ഏതോ അരുതാത്തത് അകകണ്ണില്‍ കാണുന്നത് പോലെ ......എന്നാലും കണ്ണിന്നു കൌതുകമായി തോന്നിയത് ഞാന്‍ പങ്കുവെക്കുന്നു ...........

Thursday, November 20, 2014

St. George Cathedral Church Vazhathoppu Idukki



വാഴത്തോപ്പ് പള്ളിയുടെ ദൃശ്യം ഭാര്യവീടിന്‍റെ മുറ്റത്തു നിന്ന് പകര്‍ത്തിയത്.....ഒന്ന് രാകാഴ്ച.....പിന്നെ അകലെ കാഴ്ച.... പിന്നൊന്ന് ക്യാമറയില്‍ അടുത്ത കാഴ്ച.......

Wednesday, November 19, 2014

കുട്ടികള്‍ പട്ടം പറത്തി ...ഇടയ്ക്കു ഒരു മൊട്ടയും പട്ടം പറത്തി......




കുട്ടികള്‍ പട്ടം പറത്തി....ഇടക്കൊരു മൊട്ടയും പട്ടം പറത്തി....
ഒന്നല്ല രണ്ടല്ല മൂന്നല്ല പിന്നൊരു മൂന്നാല് തലമുറ കണ്ടു നിന്നു....
ഉള്ളിലെ ബാല്യങ്ങള്‍ പട്ടമായ് ഓര്‍മ്മായ് വാനില്‍ ഉയര്‍ന്നങ്ങ് പാറി നിന്നു......
കവി "കുഞ്ഞുണ്ണി ബിനോയിയുടെ" ബാല കവിതയില്‍ നിന്നും എടുത്ത വരികള്‍.....

Wednesday, November 12, 2014

പലതുള്ളി ഒടുവില്‍.....


കറുത്തിരുണ്ട്‌... പുകഞ്ഞുനിന്നു ഒരുനാള്‍....ഘനീഭവിച്ചു ..ആര്‍ത്തലച്ചു പെയ്തിറങ്ങും......കാറ്റിന്‍റെ ഹൂങ്കാരം ..ഭയത്തിന്‍റെ ഒരുതരം പിരിമുറുക്കം നല്‍കും......ഇടക്ക് കനത്ത ഫ്ലാഷ് ലൈറ്റ് കന്നിലടിക്കുമ്പോള്‍ .. അറിയാതെ ചെവിപൊത്തും .....മിന്നാനുള്ളത് മിന്നികഴിഞ്ഞിട്ടും .. കാത്തു കൊള്ളണമേ എന്ന് ഉരുക്കഴിക്കും ...കരിയിലയും തെങ്ങിന്‍ മടലും കാറ്റത്തു പറന്നിരങ്ങുന്നത് കൌതുകത്തോടെ കണ്ടിരുന്നു ....വഴിയിലൂടെയും വഴിയുണ്ടാക്കിയും മഴവെള്ളം കുത്തിപ്പാഞ്ഞു ഒഴുകി......
.എന്നാലും മഴയ്ക്ക് ഒരു വല്ലാത്ത വസ്യതയുണ്ട് ..പണ്ടുതൊട്ടേ മഴ പലരിലും പല ഭാവനകളും ഉണര്‍ത്തി...ചിലര്‍ക്ക് .അത് ഉണങ്ങാത്ത മുറിവുകള്‍ നല്‍കി ...മഴകൊണ്ട്‌  മാത്രം മുളക്കുന്ന വിത്തുകള്‍ എന്ന് ഈയിടെ ഒരു കവി പാടി....
കവിയല്ലത്താത്തത് കൊണ്ട് എനിക്ക് കാവ്യം ഒന്നും മനസ്സില്‍ വരുന്നില്ല...ഈ ഉമ്മറ കോലായില്‍ കുത്തിയിരുന്നു മഴ കണ്ടപ്പോള്‍ ..മനസ്സില്‍ തോന്നിയത് ചിലത് വൃത്ത ...അലങ്കാരങ്ങള്‍  ഇല്ലാതെ അങ്ങ് പറഞ്ഞു എന്നുമാത്രം......