lens of mind
It is view of my great land India through my mind's lens.
RV Hits
Friday, April 1, 2016
Friday, April 17, 2015
Kanyakumari ...കുട്ടി മൂരൈ ....
തിരോന്ന്തരം കന്യാകുമാരി ... പണ്ട് ഉസ്ക്കൂളിലെ ഒരു വല്യ വാര്‍ഷിക
എസക്കര്‍ഷന്‍ ആണ് ....അന്നൊന്നും ഒന്ന് പോകാന്‍ ഒത്തിട്ടില്ല ...പോയിട്ട് വരുന്ന പിള്ളേര്
.. ഒരു രൂപയുടെ കടല പാക്കറ്റ് മാതിരി പ്ലാസ്റിക് കൂട്ടില്‍ ചുവന്ന കന്യാകുമാരി മണല്‍
... ശങ്ഖു മാല ഒക്കെ കൊണ്ടുവരും ....പെണ്കൊച്ച് അല്ലാത്തതുകൊട്നു ശങ്ഖുമാലക്കു കൊതി
തോന്നിയിട്ടില്ല ....പക്ഷെ വേറൊരു കുന്ത്രാണ്ടം വല്ലാതെ കൊതിപ്പിച്ചിരുന്നു ....”ഇളം
വയലറ്റ് നിറത്തില്‍ ഒരു കല്ല് പെന്‍സില്‍ ....”കന്യാകുമാരി
കല്ല് പെന്‍സില്‍” നല്ല ബലം ഉണ്ട് .. പക്ഷെ പലപ്പോഴും സ്ലേറ്റില്‍ പോറല് വീഴും ....
മഷിത്തണ്ട് കൂട്ടി തുടച്ചാല്‍ ഒന്നും ആ പോറല്‍
പോകില്ല....
...........
പക്ഷെ ഞാന്‍ കണ്ടു ... നേരിട്ട് കണ്ടു ...
കാലം എനിക്ക് മുഖത്ത് കല്ല് പെന്‍സില്‍ പോലെ പാതി നരച്ച മീശയും
താടിയും കൊണ്ട് തന്ന കാലമായപ്പോള്‍ ....അത് വരെ കാത്തിരിക്കാതെ കാത്തിരിക്കേണ്ടി വന്നു
.....
കടാപ്പുറത്തെ പുള്ളെരു പറഞ്ഞു ...അണ്ണാ... തു കുട്ടി മൂറെയ് ആണെന്ന്
....ഉത്സാഹിച്ചു മുങ്ങി തപ്പി എടുക്കുന്നു ....കരയില്‍ ഇട്ടു ഒരു മിനിട്ട് കഴിയുമ്പോള്‍
ഇളകുന്ന മുള്ളുകള്‍ ....മുള്ളുകള്‍ക്ക് നല്ല കടുപ്പം ...
പത്തു പതിനഞ്ചു എണ്ണം പറുക്കി കൂട്ടീട്ടുണ്ട് ....
അടുത്തു കൂടി ...പണ്ട് രണ്ടു കൊല്ലം മദിരാശിയില്‍ ജീവിതം പൊങ്ങുതടിയായി
ഒഴുകി നടന്നത് ഗുണമായി ....തമിഴ് പലതുണ്ട് ...ന്നാലും പിടിച്ചു നില്‍ക്കാം ....
മുള്ള് കയ്യില്‍ കൊള്ളാതെ പൊട്ടിച്ചു കഴിയുമ്പോള്‍ ഒരുതരം മഞ്ഞ
കൊഴുത്ത ദ്രാവകം ....മുട്ട ഉണ്ണി പോലെ ..... അത് നല്ല ഭക്ഷണം ആണെത്രേ ....
ഒന്ന് തൊട്ടു നാവില്‍ വെച്ച് നോക്കി ....ഒരു തരം കൊഴു കൊഴുപ്പ്
വേറൊന്നും തോന്നിയില്ല ....
തലമുറകള്‍ തന്ന അറിവ് ...ശീലങ്ങള്‍ ..ഇന്ന് കൈമോശം.. വന്നതും .....അല്ലെ
? ..
വെട്ടിപഴം ,,,പൂച്ചപഴം... പാണല്‍ പഴം....കൂമുള്ളും കായ് ...പ്ലാവില്‍
കൂട് കൂട്ടിയ തേനീച്ച റാത്തല്‍ ....പണ്ട് ചങ്ങായി മാരുമായി തേടിനടന്നു കണ്ടെത്തിയ എത്ര
എത്ര വിഭവങ്ങള്‍ .....
പറയാന്‍ ഒരുപാടുണ്ട് ..എണ്ണം ഒരുപക്ഷെ പല ദശങ്ങള്‍ കടന്നെക്കാം
...
അത് വേണ്ടാ ....
ഇന്ന് ചങ്ങായിമാരില്‍ പലരും പിള്ളേരാ ... .യോ യോ ബറോ ബറോ തലമുറ....
ഒരു പക്ഷെ ഇതൊക്കെ തിന്നാന്‍ കൊള്ളാം ന്നു പറഞ്ഞാല്‍ ഒരുപക്ഷെ ഭ്രാന്തിന്റെ ജല്‍പ്പനങ്ങള്‍ ആയി കണ്ടേക്കാം ...അത്
വേണ്ട ...മിണ്ടിപറയുന്ന നാള്‍ വരെ എനിക്ക് അവരോടൊപ്പം ...ചേട്ടായി ആയി കൂടണം ....
കാലത്ത് കാപ്പി കഴിഞ്ഞു രാവിലെ ഇറങ്ങിയാല്‍ ആഞ്ഞിലിയില്‍ “ആനിക്കാവിള” തേടി
കയറിയാല്‍ ...തിരികെ ഇറങ്ങുന്നത് ...അമ്മയുടെ ചീത്ത വിളി കേട്ട് ...(അത് ചിലപ്പോ ചങ്ങായീടെ
വീട്ടില്‍ നിന്നും ആകാം )
ഒരിക്കലും പ്രിന്‍റു ചെയ്ത മെനു കാര്‍ഡില്‍ കയറിപറ്റാന്‍ യോഗമില്ലാത്ത...
എന്‍ഡോ സള്‍ഫാന്‍ ...ഫോര്‍മാലിന്‍ .. കാര്‍ബയിട് ...പേരുകള്‍ കൂടെ ചേര്‍ത്ത് കളങ്കമേശാത്ത
നന്മകള്‍ ...
അതൊക്കെ പഴയ കഥ .......ഒരുതലമുറ കൂടി പഞ്ഞി വെച്ച് കഴിയുമ്പോള്‍
അതു ഒരുതരം ശിലായുഗ കഥ ...
നാളെ പഴമയുടെ നന്മ പഠന വിഷയം ആകുമ്പോള്‍ മാത്രം ചിന്തനീയമായ ഗവേഷണ വിഷയം .....
ജീവനുള്ള “കുട്ടി മൂറ” യുടെ മുള്ളുകൊണ്ട്
...മനസ്സില്‍ “ആ” തൊട്ടു “അം” വരെ എഴുതി ഞാന്‍ ആ കടപ്പുറം വിട്ടു ......
Monday, April 6, 2015
ദുഖവെള്ളിയാഴ്ചയായിരുന്നു ....
ദുഃഖം തോന്നാതെ... തെല്ലു മരവിപ്പോടെ ഞാന്‍ എന്തോ തിരഞ്ഞു നടന്നു ....
വഴിനീളെ പരിഹാര യാത്രകള്‍ കണ്ടു ഞാന്‍ അങ്ങ് തെക്കോട്ട് വളയം പിടിച്ചു (തെക്കോട്ട് കെട്ടിയെടുത്തു എന്ന് പറയുന്നവരും ഉണ്ടാവണം)
അങ്ങ് താഴെ ഉണങ്ങി ചെളിഞ്ഞ കറുത്ത വരവീണ പുഴയില്‍ നീര്‍നായകള്‍ പോലെ രണ്ടു നിഴലുകള്‍ ....
ക്യാമറയില്‍ വലിച്ചു അടുപ്പിച്ചു നോക്കി ...
പിതാവും പുത്രനും ആകാം ...ജന്മം കൊണ്ടാകണം എന്നില്ല.....
അവര്‍ക്കായും എനിക്കായും മനുഷ്യപുത്രന്‍ പിടഞ്ഞു മരിച്ച അതെ മൂന്നു മണി സമയത്ത് അവര്‍ എന്തോ തേടുന്നു ... മാമോദീസാ മുക്കപ്പെടാത്തതിനാല്‍ അവര്‍ അതറിഞ്ഞില്ല ..പറഞ്ഞു അറിവ് ഉണ്ടായിരുന്നിട്ടും ...ഞാനും അപ്പോള്‍ അതോര്‍ത്തില്ല ...
കത്തുന്ന വെയിലില്‍ വറ്റിവരണ്ട പുഴയില്‍ പടിഞ്ഞിരുന്നു ചെളിഞ്ഞ മണ്ണും മണലും വാരി എടുത്തു തെള്ളി ഒഴിച്ച്... തെള്ളി ഒഴിച്ച്... തേടികൊണ്ടിരുന്നു ...കറുത്ത ചെളി കലങ്ങി കലങ്ങി തിളങ്ങി വരുന്ന തരികളില്‍ പൊന്നിന്റെ പൊടിയും തിളക്കവും തേടി...
കറുത്ത് കുറുകിയ ചെളിയില്‍ തിളക്കം തേടുന്ന ക്ഷമ......ശരിയാണ് അഴുക്കിലും ക്ഷമയോടെ അരിച്ചു തെളിചെടുത്താല്‍ തിളക്കമാര്‍ന്നത് ഉണ്ടാവും ...വളരെ നേര്‍ത്തതാനെങ്കിലും .....
കത്തുന്ന വെയിലില്‍ കണ്ടു നില്‍ക്കാന്‍ ഉള്ള ക്ഷമ എനിക്കില്ല ......
പുതിയ കാഴ്ചകളിലെ കാണാത്ത തിളക്കം തേടി ഞാന്‍ നടന്നു ....
ദുഃഖം തോന്നാതെ... തെല്ലു മരവിപ്പോടെ ഞാന്‍ എന്തോ തിരഞ്ഞു നടന്നു ....
വഴിനീളെ പരിഹാര യാത്രകള്‍ കണ്ടു ഞാന്‍ അങ്ങ് തെക്കോട്ട് വളയം പിടിച്ചു (തെക്കോട്ട് കെട്ടിയെടുത്തു എന്ന് പറയുന്നവരും ഉണ്ടാവണം)
അങ്ങ് താഴെ ഉണങ്ങി ചെളിഞ്ഞ കറുത്ത വരവീണ പുഴയില്‍ നീര്‍നായകള്‍ പോലെ രണ്ടു നിഴലുകള്‍ ....
ക്യാമറയില്‍ വലിച്ചു അടുപ്പിച്ചു നോക്കി ...
പിതാവും പുത്രനും ആകാം ...ജന്മം കൊണ്ടാകണം എന്നില്ല.....
അവര്‍ക്കായും എനിക്കായും മനുഷ്യപുത്രന്‍ പിടഞ്ഞു മരിച്ച അതെ മൂന്നു മണി സമയത്ത് അവര്‍ എന്തോ തേടുന്നു ... മാമോദീസാ മുക്കപ്പെടാത്തതിനാല്‍ അവര്‍ അതറിഞ്ഞില്ല ..പറഞ്ഞു അറിവ് ഉണ്ടായിരുന്നിട്ടും ...ഞാനും അപ്പോള്‍ അതോര്‍ത്തില്ല ...
കത്തുന്ന വെയിലില്‍ വറ്റിവരണ്ട പുഴയില്‍ പടിഞ്ഞിരുന്നു ചെളിഞ്ഞ മണ്ണും മണലും വാരി എടുത്തു തെള്ളി ഒഴിച്ച്... തെള്ളി ഒഴിച്ച്... തേടികൊണ്ടിരുന്നു ...കറുത്ത ചെളി കലങ്ങി കലങ്ങി തിളങ്ങി വരുന്ന തരികളില്‍ പൊന്നിന്റെ പൊടിയും തിളക്കവും തേടി...
കറുത്ത് കുറുകിയ ചെളിയില്‍ തിളക്കം തേടുന്ന ക്ഷമ......ശരിയാണ് അഴുക്കിലും ക്ഷമയോടെ അരിച്ചു തെളിചെടുത്താല്‍ തിളക്കമാര്‍ന്നത് ഉണ്ടാവും ...വളരെ നേര്‍ത്തതാനെങ്കിലും .....
കത്തുന്ന വെയിലില്‍ കണ്ടു നില്‍ക്കാന്‍ ഉള്ള ക്ഷമ എനിക്കില്ല ......
പുതിയ കാഴ്ചകളിലെ കാണാത്ത തിളക്കം തേടി ഞാന്‍ നടന്നു ....
Thursday, March 5, 2015
ഞാനും “ഞാറ്റു പുര കാവല്‍ക്കാരന്‍ കിട്ടയും ...” അതെ അന്നത്തെ “കിട്ട” തന്നെ ....
ഞാനും “ഞാറ്റു പുര കാവല്‍ക്കാരന്‍ കിട്ടയും ...” അതെ
അന്നത്തെ “കിട്ട” തന്നെ ....
ഇതു ...”തസരാക്ക്”
...കസാക്കിലെ ഇതിഹാസങ്ങള്‍ ജീവിച്ചിരുന്നത് ഈ ഗ്രാമത്തിലായിരുന്നു ...പലരും
ഇന്നില്ല ...അള്ളാ പിച്ചാ മൊല്ലാക്കയൊക്കെ ...രബ്ബിന്റെ അടുത്തേക്ക് പണ്ടേ പോയി
...ആരെയും കരുതിയല്ല ചെന്നത് ..ആരും ഉണ്ടാവാനും ഇടയില്ല ...പാലക്കാട് പോയപ്പോ
ഒന്നത്രടം വരെ പോയീന്നെ ഉള്ളു ...അജയ് സാറാ പറഞ്ഞത് ....ഒന്ന് പോയി കാണാം ...
ഞാറ്റുപുര വീടും ഒക്കെ ഇന്ന് സ്മാരകങ്ങള്‍ ആണെന്ന് കേട്ടിട്ട്
പോയതാ ...
ഞാറ്റു പുര വീട് കണ്ടുപിടിച്ചു ....പുത്തന്‍ ചെഞ്ചായം ഒക്കെ
പൂശീട്ടോണ്ട് ..ചോപ്പ് കൂടിപ്പോയി ...ഇത് പൂശാണ് കണ്ടാല്‍ അറിയാം ...ഞാറ്റുപുര
വീടിനു ചേരാത്ത കമാനം ...ഗ്രാമത്തിനു പുറത്തും ഉണ്ട് കമാനം ....
കണ്ട്രാക്കിനും ..ഒക്കെ കണക്കില്‍ കണ കണ വെക്കാന്‍ ഇങ്ങനൊക്കെ
വേണം ...
ന്നാലും ..നിക്കൊരു ഗുണോണ്ടായി ...
ഞാറ്റു പുര വീടിനടുത്ത് കണ്ട ആളോട് വഴിയും മൊഴിയും ചുമ്മാ
ചോദിച്ചതാ .....
പറഞ്ഞു വന്നപ്പോ അറിയാവുന്ന ആളാ....ഇല്ലാന്നാ വിചാരിച്ചേ
....ഉണ്ട്ടിട്ടോ ....പോയിട്ടില്ല ...”ഞാറ്റുപുര കാവല്‍ക്കാരന്‍ കിട്ട”....
ഞാറ്റുപുരയുടെ തൊട്ടു ചേര്‍ന്ന് ....കളപ്പുര ....ചാണകം ഒന്നുമല്ല
...കൊണ്ക്രീട്ടാ ...
പണ്ട് താക്കോല്‍ ഇല്ലായിരുന്നു ....കിട്ട കാവല്‍ കിടക്കണം ...
പ്പോ അങ്ങനല്ല ... ഗോടരെജിന്റെ താഴുണ്ട് ....
വീട്ടില്‍ പോകാം ...വയസും ആയില്ലേ ......
കാലത്ത് കളപ്പുരക്കു വന്നിട്ട് മടങ്ങാല്‍ നിക്കുവാ ...
അച്ഛന്റെ കാലം മുതല്‍ ഈ കളത്തിലാ ...തലമുറ മാറി ഉടയോനും
അടിയാനും മാറീല്ല...
പതിനെട്ടില്ലാ കളപ്പുരയില്‍ വന്നത് ...പ്പോ ...നല്ല പ്രായായീ
...പക്ഷെ പതിരില്ലാത്ത മൂപ്പ് ...
ന്നാലും ആള്
ച്ചുള്ളനാനട്ടോ ....പഴയ മണ്ണിന്റെ ഗുണം ണ്ട്ടാവും ...
ഏതോ സഞ്ചാരീടെ കൌതുകം കണ്ടിട്ടാവും ...ഇങ്ങട്ട് വെളിപ്പെടുത്തി
....അല്ലെങ്കില്‍ ഞാന്‍ എങ്ങനെ അറിയാനാ ...അന്ന് ഇത്രേം പ്രായം ഇല്ലല്ലോ ...
ഇതിഹാസം എഴുതിയ വിജയന്‍ മാഷിന്‍റെ പെങ്ങളൂട്ടി ഇസ്കൂളില്‍ ടീച്ച്ചരായി
ഇങ്ങു വന്നതും .....പിന്നെ ഒന്ന് തങ്ങാന്‍ ...അതെങ്ങനാ .. മൊത്തം ചാളപുരയല്ലേ
അന്നൊള്ളൂ...പിന്നെ കരപ്രമാണി കനിഞ്ഞതും ..കളപ്പുര കോണിലെ മുറി ഒരുക്കി കൊടുത്തതും
....തുണയായി ..വിജയം മാഷും അച്ഛനും വന്നതും ...പിന്നെ നാട് ഇങ്ങങ്ങും മുന്‍പ്
ടീച്ചര്‍ സ്ഥലം മാറ്റം കിട്ടി പോയതും ക്കെ ...പറഞ്ഞു ....അന്നും ഇതൊരു കളപ്പുര ആയിരുന്നത്രെ
...പക്ഷെ മാഷിവിടെ വരുമ്പോള്‍ മുട്ടമോക്കെ ഞാറു പാകി നിക്കുകയായിരുന്നു ...ങ്ങനെ
...കളപ്പുര വീട് ഞാറ്റു പുരയായി ....
..ഒരു ഫോട്ടം പിടിച്ചു.... ഒന്നിച്ചു നിന്നു ......അജയ് സാറാ
എടുത്തത് .....
ഇനി കാര്യം ...... ...തസരാക് എന്ന ഗ്രാമത്തെ വിജയന്‍മാഷ് നോക്കി
കണ്ടത് ...പത്തോ ഇരുപതോ ദിനങ്ങള്‍ മാത്രം ......അവിടെ നിന്നും ഈ ഇതിഹാസം
രൂപപ്പെട്ടെങ്കില്‍ ..ആ മനോഹര സൃഷ്ട്ടി കര്‍ത്താവിന്‍റെ ...കാല്‍പ്പനിക ഭാവനാ
വൈഭവത്തെ ....പണ്ടെന്നോ വായിക്കാന്‍ ശ്രമിച്ചും ... പരാജയപ്പെട്ടും ... പിന്നെപോഴോ
..കുറച്ചൊക്കെ വായിച്ചു എന്നിട്ടും അത്രക്കങ്ങട് ...പിടികിട്ടാത്ത എന്‍റെ മനസിന്‍റെ ആദരവ്
ഒരുപാട് ഉയര്‍ന്നു പറന്നു .......
ആതൊരു സൃഷ്ട്ടിയായിരുന്നു ....അതൊരു സൃഷ്ട്ടാവായിരുന്നു....ആയിരിക്കണം
...ല്ലേ ?
ഒന്നുകൂടി വായിച്ചു നോക്കണം ...... ഇനി എങ്കിലും മനസിലായാലോ
...കുറച്ചു കൂടി ഉള്‍ക്കാഴ്ച കാലം എനിക്കും തന്നില്ലേ .....പ്പോ .. ചിലപ്പോ
മനസിലാകും ....
Monday, March 2, 2015
കൌമാരം ..യവ്വനം .. വാര്‍ധക്യം
കൌമാരം ..യവ്വനം .. വാര്‍ധക്യം ....അപ്പൊ ..വിളഞ്ഞ വിത്താകണം എങ്കില്‍ കുറച്ചുകൂടി കാത്തിരിക്കണം ...എന്നിട്ട് വേണം കൊയ്തു .. മെതിച്ചു ...പാറ്റി പതിര് വേര്‍തിരിക്കാന്‍ ....
.ഉണ്ടായിരുന്ന പാടത്ത് നട്ടു. വരര്‍ന്നപ്പോള്‍ മഴയത്തും വിട്ടില്ല .. പാവാട ഉടുപ്പിച്ചു വരെ വെട്ടി .നിധി പോലെ. ഊറി വന്നത് തുള്ളി കളയാതെ വടിച്ചെടുത്ത്ഉറയോഴിച്ചു ഉറപ്പിച്ചു തല്ലി പരത്തി ഉണക്കി പുകച്ചു തൂത്തു തുടച്ചു മനോരമ പത്രം നോക്കി വിലയുടെ കയറ്റവും ഇറക്കവും ഉറപ്പു വരുത്തി കൊടുത്തു കാശ് മേടിച്ചു അര്‍മ്മാദിച്ചു..... അന്ന് ....വലിച്ചപ്പോള്‍ നീണ്ടുവന്നു...ഇപ്പോള്‍ വിട്ടപ്പോള്‍...പൂര്‍വസ്ഥിതിയും കഴിഞു കുറച്ചുകൂടിചുരുങ്ങി...അകത്തേക്ക് കയറി പ്പോയി.....
ഇപ്പൊ ചെറുതായിട്ട് വിശന്നു തുടങ്ങി ...അപ്പോള്‍ ഈ ചെടിയെ പണ്ട് കണ്ടത് പോലൊരു ഓര്‍മ്മ ....
Subscribe to:
Posts (Atom)